2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

സല്സ്വാഭാവം :


ഓരോ വെക്തിയെയും ഉന്നതിയിലേക്ക് ഉയര്‍ത്തുന്നതും, മറ്റുള്ളവര്‍ അവരെ സ്നേഹിക്കുന്നതും, അവരെ പരിഗണിക്കുന്നതും, സമൂഹത്തില്‍ സ്ഥാനം നേടികൊടുക്കുന്നതും ദൈവത്തിന്റെ അടുക്കല്‍ പ്രിയപെട്ടവനാകുന്നത് അവരവരുടെ സ്വഭാവ ഗുണങ്ങള്‍ കൊണ്ടാകുന്നു.

ഒരാള്‍ നല്ല സ്വഭാവത്തിന് ഉടമയാകുന്നത് അയാളില്‍ അവസരത്തിനു ഒത്തുള്ള സ്വഭാവഗുണങ്ങള്‍ ഉണ്ടാകുംബോഴാകുന്നു.

 ഒരു കാര്യത്തിലും ഇടപെടാതെ അവനവന്റെ കാര്യം മാത്രം നോക്കിനടക്കുന്ന ഒരുവനെ ആരും സല്‍സ്വഭാവി എന്ന് പറയാന്‍ തരമില്ല, കാരണം അയാള്‍ ഒരു അന്തര്‍ മുഖനാകുന്നു. .

എല്ലാകാര്യങ്ങളിലും ഇടപെടുകയും അവിടെഎല്ലാം അമിതമായി കലഹിക്കുകയും ഓവര്‍ സ്മാര്‍ട്ട്‌ കാണിക്കുകയും ചെയ്യുന്നവരെയും ബുദ്ധിയുളളളവരാരും സല്‍സ്വഭാവി എന്ന് പറയില്ല.

അവനവന്റെയും, കുടുംബത്തിന്റെയും അയലവാസികളുടെയും, സ്നേഹിതരുടെയും, നാട്ടിന്റെയും,, മതത്തിന്റെയും, പള്ളിയുടെയും , പള്ളികൂടത്തിന്റെയും, തുടങ്ങി എല്ലാകാര്യങ്ങളിലും അയാള്‍ക്ക് വല്ലതും ചെയ്യണോ പറയണോ എന്നുണ്ടെങ്കില്‍ മാത്രം അയാളുടെ കഴിവിലും പരിതിയിലും പെട്ടിടത്തോളം ഇടപെടുകയും പറയുകയും ചെയ്യുന്ന വെക്തികളായിരിക്കും സല്സ്വഭാവികള്‍

പ്രവാചകന്‍ മുഹമദ് നബി സ സല്സ്വഭാവത്ത്തിന്റെ പൂര്തീകരണമാകുന്നു.  അവിടന്ന് വൃത്തിയോടെ, ശുദ്ധിയോടെ സൂക്ഷ്മതയോടെ ജീവിച്ചു. കുടുംബത്തില്‍ നീതിപാലിച്ചു മാന്യമായി കുടുംബത്തിലും സമൂഹത്തിലും പെരുമാറി. സ്നേഹത്തോടെ പെരുമാറുകയും കാരുണ്യത്തോടെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു.  അക്രമികളോട് കഠിനമായി നിലകൊണ്ടു അവരെ ശക്തിയുപയോഗിച്ച് പരാജയപ്പെടുത്തി.  നാട്ടില അരജകത്വോം ഉണ്ടായപ്പോള്‍ നീതിനടപ്പാകി ഇസ്ലാമിന് കീഴില്‍ കൊണ്ടുവന്നു. 

ധാരാളം മനുഷ്യരെ നമുക്ക് കാണാം സാമ്പത്തികമായും , സാംസ്കാരികമായും, വെക്തിപരമായും, മതപരമായും ഗാര്‍ഹികമായും, രാഷ്ട്രീയവും, രാഷ്ട്രന്തരീയവുമായ കാര്യങ്ങളില്‍ എല്ലാം നീതി പുലര്‍ത്തി ജീവിക്കുന്ന ശുദ്ധ മനുഷ്യര്‍ ഇവരാകുന്നു സല്‍സ്വഭാവികള്‍.

നല്ല സ്വഭാവം ഉള്‍കൊള്ളുന്ന ഒരു സമൂഹമാകുന്നു നമുക്ക് അന്നും ഇന്നും ആവശ്യം അങ്ങനെയുള്ള ഒരു വിഭാഗത്തെ വാര്‍ത്തെടുക്കുന്ന ഒരു ഭാരിച്ച ഉത്തരവാതിത്വ്മാകുന്നു  നമുടെ ഈ കാലത്ത് ഇന്ന് നമുക്ക്  വേണ്ടത