2011, ഡിസംബർ 27, ചൊവ്വാഴ്ച

ഓര്‍മപ്പെടുത്തുന്നു


മുസ്ലിം സഹോദരന്മാരായ നമ്മള്‍ ഒളിഞ്ഞും തെളിഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കൂരന്ബുകള്‍ എറിയുന്നതും നിസ്സാരമോ ഇനി ഒരു വിഭാഗത്തിനു പ്രബലമെന്നു തോന്നിയാലും അതിരുകടന്നു തര്‍ക്കിക്കുന്നതും ചുഴിഞ്ഞു അന്നെഷിക്കുന്നതും നമ്മുടെ എല്ലാവരുടെയും നന്മക്കും ഐക്യത്തിനും ഇസ്ലാമിക സഹോദര്യത്തിന്നും നല്ലതല്ലാ എന്ന് മനസ്സിലയികയാല്‍  എന്ന് മാത്രം

തര്‍ക്കിച്ചു ജയിക്കുക എന്നത് ഉണ്ടാകല്‍ വളരെതുച്ചം മാത്രം – മനുഷ്യന്‍ തര്‍ക്കകാരനകുന്നു ..അതിരുവിട്ടു ഒരുകാര്യത്തില്‍ താല്പര്യമെടുക്കരുത് എല്ലാകാര്യത്തിനും ഒരു പരിതിയും പരിമിതിയും ഉണ്ട്.  ഇസ്ലാമിന്‍റെ ഉന്നമനത്തിനായി പലചെരിയിലാന്നെങ്കിലും ഒന്നായി പരിശ്രമിക്കെണ്ടവര്‍. ഏതു പാര്‍ട്ടിയും പാര്ട്ടിക്കുവേണ്ടിയല്ല അല്ലാഹുവിനും അവന്‍റെ ദീനിനും വേണ്ടിയാണല്ലോ നമ്മുടെ പൊതുശത്രു പിശാജും .

അള്ളാഹു നമ്മെ എല്ലാവരയൂം അനുഗ്രഹിക്കട്ടെ ആമീന്‍   

2011, ഡിസംബർ 25, ഞായറാഴ്‌ച

അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍


അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍


മനുഷ്യാരില്‍ നിന്നും അള്ളാഹു പ്രത്യേകം തിരഞ്ഞെടുത്ത അവന്‍റെ അടിമകളാകുന്നു പ്രവാചകന്മാര്‍  പാപ്പസുരക്ഷിതരും കളവ്‌ പറയാത്തവരും അല്ലാഹുവിന്‍റെ പക്കല്‍ നിന്നും കിട്ടുന്ന വഹ്യ്യ് അനുസരിച്ച്  ജീവിക്കുകയും ജനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കുകയും അവരുടെ അനുയായികള്‍ക്ക് നേത്രത്വം നല്‍കുകയും ചെയ്യുന്നവരകുന്നു അവര്‍ക്ക് അവതരിക്കപ്പെട്ട ഗ്രന്തം,ഏട്കള്‍ തത്വാജ്ഞാനം എന്നിവ ജനങ്ങളെ പഠിപ്പിക്കുകയും, വാക്ക് പ്രവര്‍ത്തി സമ്മതം എന്നിവയിലൂടെ ജനങ്ങളുടെമേല്‍ സക്ഷിയാകുമാര്‍ ജീവിക്കുന്നവരുമാകുന്നു.

പ്രവാചകന്മാരെ നബിമാര്‍, മുര്സലുകള്‍, ഉലുല്‍അസിമുകള്‍ എന്നിങ്ങനെ തിരിക്കാം  ജനങ്ങളിലേക്ക് രിസാലതുമായി ജനങ്ങളിലേക്ക് നിയോഗിക്ക പെട്ടവരാണ് മുര്സലുകള്‍ അവര്‍ അകെ 313  പേരാകുന്നു.  നൂഹ് ഇബ്രാഹീം മൂസ്സ  ഈസാ (അ സ) മുഹമ്മത് (സ അ വ ) എന്നീ അഞ്ചു പേരാകുന്നു ഉലുല്‍അസിമുകള്‍

ഈ പ്രവജകന്മാരെ കൊണ്ട് ഏറ്റ കുറച്ചില്‍ ഇല്ലാതെ വിശ്വാസിക്കലും മുഹമ്മദ് സ അ കൊണ്ടുവന്ന ശെരീഅത്തിനെ പൂര്‍ണ്ണമയി പിന്തുടരലും മുസ്ലിംങ്ങളുടെ മേല്‍ നിര്‍ബന്ത്മാകുന്നു  പ്രവാചകന്‍ മുഹമ്മദ്‌ സ അ യെ രിരുപാതികം അനുസരിക്കണം കാരണം അള്ളാഹു കല്പിക്കാത്തത് ഒന്നും പ്രവാച്ചകാന്‍ ഉരിയാടുകയില്ല, മാത്രവുമല്ല പ്രവാചകനെ അനുസരിക്കാന്‍ അള്ളാഹു കുര്‍ആനിലൂടെ കല്‍പ്പിക്കുകയും ചെയ്തു. { അതുകൊണ്ട് തന്നെ പ്രവാചകനില്‍ നിന്നുള്ളതാന്നെന്ന് തെളിഞ്ഞ എല്ലാ ഹദീസുകളും സ്വികാര്യമാകുന്നു ഇസ്ലാമില്‍ തെളിവാകുന്നു }

ഖുര്‍ആനും മറ്റു വേദഗ്രന്ഥങ്ങളും


ഖുര്‍ആനും  മറ്റു   വേദഗ്രന്ഥങ്ങളും

അല്ലാഹു അവന്‍റെ തെരെഞ്ഞെടുത്ത അടിമകള്‍ക്ക് (റസൂല്‍)വഹ്യ്യ്‌ വഴി എത്തിച്ചുകൊടുത്ത മനുഷ്യനു ജീവിക്കാനുള്ള നിയമ വെവസ്ഥ യാകുന്നു കാലാകാലങ്ങളില്‍ ഇറങ്ങിയ വേദഗ്രന്ഥങ്ങള്‍
തൌറാത്ത് ഇന്‍ജീല്‍ സബൂര്‍ ഖുര്‍ആന്‍ എന്നീ നാലു വേദഗ്രന്ഥങ്ങളില്‍ ഇന്ന് അന്ഗീകരിക്കപെടുന്നത് ഖുര്‍ആന്‍ ആകുന്നു അവസാനത്തെ വേദഗ്രന്ഥം.  മുഹമ്മദ്‌ നബിക്ക്  സ അ ഇരുപത്തി മുന്ന് വര്‍ഷക്കാലം കൊണ്ട് ഇറക്കി കൊടുത്തത്. ജിബ്രീന്‍ അ സ വഹ്യ്യായി പ്രവാചകന് ഓതികൊടുക്കുകയും പ്രവാചന്‍ പ്രവാചകന്റെ അന്നത്തെ അനുയായികള്‍ക്ക് ഓതികൊടുക്കുകയും അവരില്‍ മനപ്പാടമായവര്‍ കുറഞ്ഞാല്‍ വരുംതലമുറക്ക് ലെബിക്കുന്നതിനായി പുസ്തക രൂപത്തില്‍ അക്കിയതുമാക്കുന്നു നമ്മുടെ പക്കല്‍ ഉള്ള ഈ ഖുര്‍ആന്‍ ജിബ്‌രീല്‍ പ്രവാചകന് എല്ലാ റമദാനിലും ഓതി കേള്പ്പിച്ചതും പ്രവാചന്‍ അനുയായികള്‍ക്ക് ഓതികൊടുക്കുകയും അവരില്‍ നിന്നും ഓതിക്കെട്ട് ത്രിപ്തി വരുത്ത്തിയതുമാക്കുന്നു നമ്മുടെ പക്കലുള്ള ഖുര്‍ആന്‍.  ഖുര്‍ആന്‍റെ സംരെക്ഷ്ണം അള്ളാഹു എറെടുത്തതും അത് ഖിയാമത്ത്‌ നാള്‍ വരെ നിലനില്‍ക്കുന്നതുമാകുന്നു.  ഖുര്‍ആന്‍ അവതരിച്ചത് മനുഷ്യന് അവന്‍റെ വെക്തി പരവും കുടുംബപരവും സാമുഹികവും സാംസ്കാരികവും സാമ്പത്തികവും ശാസ്ത്രപരവും രാഷ്ട്രപരവും രാഷ്ട്രന്തരീയവും തുടങ്ങി മനുഷ്യന്റെ നനാതുരകളിലും അവന്‍റെ അടിസ്ഥാന മാര്‍ഗദെര്‍ഷിയായിട്ടാകുന്നു അറബിയില്‍ അവതരിച്ച ഖുര്‍ആന്നെ  സുറആയി തിരിച്ചതും അതിന്റെ നാമകരണവും അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. ഖുര്‍ആന്‍ പ്രവാചകന്‍റെ എന്നെന്നും നിലനില്‍ക്കുന്ന മുഅജിസ്സത്തും മുസ്ലിംങ്ങളുടെ അടിസ്ഥാന പ്രമാണവും ആകുന്നു.  ശുദ്ധിയോട് കൂടെ ചുമക്കുകയും പാരായണം ചെയ്യുകയും അര്‍ത്ഥമറിയാതെ പറയണം ചെയ്താല്‍ പ്രതിഫല്മുള്ളതും അര്‍ത്ഥവും വിശദീകരണവും പഠിക്കുകയും പഠിപ്പിക്കുകയും ചെയെണ്ടതും പടിച്ചത് ജീവിദത്തില്‍ പകര്‍ത്തുകയും ചെയെണ്ടാതാകുന്നു  അള്ളാഹു ഖുര്‍ആന്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും പഠിപ്പിക്കാനും വിധിനല്‍കട്ടെ

2011, ഡിസംബർ 22, വ്യാഴാഴ്‌ച

നിസ്കാരം


നിസ്കാരം

നിസ്കാരം: മനുഷ്യനും അല്ലാഹുവും തമ്മിലുള്ള സംഭാഷണം, അല്ലാഹുവുമായുള്ള അടുക്കല്‍, അനുസരന്നത്തിന്റെ പ്രകട രൂപം, കീഴ്വണക്കത്തിന്റെ അങ്ങേയറ്റം, അല്ലാഹുവില്‍ മനസ്സ് കേന്ദ്രീകരിക്കുന്ന നിമിഷങ്ങള്‍. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസത്താല്‍, സ്നേഹത്താല്‍, അവന്‍റെ തൃപ്തി നഷ്ടപ്പെടുമോ എന്നഭായത്താല്‍ സമയബന്തിതമായി ഭക്തി ആദരവുകളോടെ, ശരീരവും മനസ്സും, സ്ഥലവും, വസ്ത്രവും ശുദ്ധിയാക്കി ഖിബിലക്ക് നേരെ നിന്ന് അല്ലഹുവിനുവേണ്ടി മാത്രം നിര്‍വഹിക്കപ്പെടുന്ന കര്മാമാകുന്നു നിസ്കാരം

നിസ്കാരം റസൂല്‍ (സ അ) കാണിച്ചു തന്ന രൂപത്തിലും, സമയത്തിലും, എണ്ണത്തിലും, നഗ്നത  മറച്ച്, നിയ്യത്തോടുകൂടെ ഖുഷുഓടും, ത്ഖ്‌വയോടും കൂടി ജമാഅത്തായി നിര്‍വഹിക്കെണ്ട്താകുന്നു

പ്രയപുര്ത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമായ സ്ത്രീ പുരുഷന്മാരുടെ മേലിലും നിസ്കാരം നിര്‍ബന്തമാകുന്നു.

അലസ്സരായോ, ജീവിതരീതി സംസ്കരികതെയോ, ഉള്ളനിസ്കാരം കൊണ്ട് ഒരു പ്രയോജനവും ഇല്ല.   

2011, ഡിസംബർ 21, ബുധനാഴ്‌ച

മരണപ്പെട്ടവര്‍ക്കായി ജീവിച്ചിരിക്കുന്നവര്‍ക്ക് എന്തെല്ലാം ചെയ്യണം ചെയ്യാം


മരണപ്പെട്ടവര്‍ക്കായി ജീവിച്ചിരിക്കുന്നവര്‍ക്ക് എന്തെല്ലാം ചെയ്യണം ചെയ്യാം

മരണമടഞ്ഞഉടനെ വായും കണ്ണും പൂട്ടി ശരീരവും കാലും കൈയ്കളും നീട്ടിവെച്ച് കാലിന്റെ പെരുവിരല്‍ തമ്മില്‍ കെട്ടി ഒരു തുണി കൊണ്ട് ശരീരം തല അടക്കം മൂടുക  ഖബര്‍ തയ്യാറാക്കി മയ്യത്ത്കുളിപ്പിച്ച് കഫന്‍ചെയ്ത് മയ്യത്തിന്റെ മേല്‍ നിസ്കാരിച് കിബിലക്ക് നേരെ മുഖഠ തിരിച്ച് ഖബറില്‍കിടത്തി മുടുക്കല്ലുകള്‍ വെച്ച് മൂടുക – ഇത്രയും ചെയ്യല്‍സമൂഹത്ത്തിന്റെ ഉത്തരവാദിത്വം ആകുന്നു

മയ്യത്തിന്റെ കടം കൊടുത്തു ഒഴിവാക്കല്‍ അനന്തരാവകാശീകളുടെയും ഉത്തരവാദപ്പെട്ടവരുടെയും (കടം കഴിച്ച സോത്താണ് ഭാഗികേണ്ടത്)--- കടം ഇല്ലാതെ മറിക്കാന്‍ പരിശ്രമിക്കുക  (സാക്കാത്ത്, ആരാധനാകര്മങ്ങള്‍ എന്നിവ വീട്ടാവുന്നതാവുന്നു )

ധാന ധര്‍മ്മങ്ങള്‍ ചെയ്യല്‍ ഖൂര്‍ആന്‍ പാരായണം ചെയ്യല്‍ അവരുടെ സ്നേഹിതന്മാരെയും പ്രിയപ്പെട്ടവരെയും ആദരിക്കല്‍ ഖബര്‍സിയാറത്ത്, സലംചോല്ലാല്‍  എന്നിവയും അവര്‍ക്ക് പ്രതിഫലം ലെബിക്കുന്നവ തന്നെ


സാമൂഹികജീവിതം

മനുഷ്യരുടെ സാമൂഹികജീവിതം ചില സുപ്രധാന കാര്യങ്ങളില്‍ ഇസ്ലാം കേട്ടിപ്പടുക്കുന്നു  @ നന്മയുടെയും സൂക്ഷ്മതയുടെയും പ്രവര്ത്തികളില്‍ പരസ്പരം സഹകരിക്കുകയും തിന്മയുടെയും അക്രമത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിക്കുകയും ചെയ്യുക (ഖു)  @ മൈത്രിയും ശത്രുതയും അല്ലാഹുവേ ഉദ്ദേശിച്ചു മാത്രമായിരിക്കണം - @ലോകത്തിന്‍റെനന്മക്കുവേണ്ടി എഴുനെല്പ്പിക്കപ്പെട്ട ഉത്തമസമുദായമാന്ന് നമുക്ക് ചെയനുള്ളത് നന്മാകല്പ്പിക്കലും തിന്മാവിരോതിക്കളുംമാണ് @ പരസ്പരം തെറ്റിദ്ധരിക്കരുത് രെഹസ്സ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഗൂഡശ്രമം നടത്തരുത് അന്യോന്യം അക്രമത്തിനു പ്രേരിപ്പിക്കരുത് പരസ്പരം അസുയയും വെറുപ്പും പകയും വെച്ചുപുലര്ത്തരുത് @ ഒരാള്‍ അക്രമിയാന്നെന്നരിഞ്ഞുകൊണ്ട് അവനുമായി സഹകരിക്കരുത് @ അസത്യത്തില്‍ സ്വജനതയെ അനുകൂലിക്കരുത് @സ്വന്തത്തിനു ഇഷ്ടപ്പെടുന്നത്എന്തോ അതുതന്നെ മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുക

2011, ഡിസംബർ 5, തിങ്കളാഴ്‌ച

''ഭീകരവാദി ആരാണ് ഭീകരവാദഠ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ


''ഭീകരവാദി ആരാണ് ഭീകരവാദഠ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ

ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്‍റെ മേല്‍ നടത്തുന്ന അക്രമവും ഭീഷന്നിയും ഒരു സംഘടന രാഷ്ട്രത്തിന്‍റെ മേലും വെക്തിയുടെമേലും മറ്റൊരു സംഘടനയുടെമേലും, രാഷ്ട്രം സംഘടനകളുടെമേലും വെക്തികളുടെമേലും നടത്തുന്ന അക്രമവും ഭീഷന്നിയും ഭീകരത തന്നെയാണ്.  നീതി എന്ത് എന്നതില്‍ പലരാഷ്ട്രങ്ങളുടെതും സംഘടനകളുടെയും കാഴ്ചപ്പാടുകള്‍ ഭിന്നമയതിനാല്‍  ഇസ്ലാമിന്‍റെ കാഴ്ചപ്പാടെ അടിസ്ഥാനമയിയെടുക്കാന്‍ പറ്റൂ. അന്യായമായി ജീവന്‍ അഭിമാനം, സമ്പത്ത് എന്നിവയില്‍ ഉള്ള കടന്നു കയറ്റം ഇസ്ലാം നിരാകരിക്കുന്നു

അതുകൊണ്ട് തന്നെ മുസ്ലിംങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും ഏതു ലെക്ഷ്യത്തിനു വേണ്ടിയും അനീതി ചെയ്യാന്‍ പറ്റില്ല.. എന്നത്പോല്ലെത്തന്നെ മറ്റു മതസ്ഥരും ആശയക്കാരും, അക്രമവും ഭീഷന്നിയും ചെയ്താല്‍, ഈ മനദണ്ടം വെച്ച്  ഭീകരപ്രവര്‍ത്തനംതന്നെ

പോതുസ്വത്തിലും വെക്തികളുടെ സ്വത്തിലും പട്ടാളക്കാരുടെയും ജനങ്ങളുടെയും ജീവനിലും ഭരണകൂടത്തിന്റെയും ജനങ്ങളുടെയും അഭിമാനത്തിലും നിലനില്പ്പിലും അന്യായമായി അര് അക്രമവും ഭീഷണിയും ചെയ്താലും  എല്ലാം ഭീകര പ്രവര്‍ത്തനം തന്നെ