2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

നമുക്ക് പുരോഗതിവേണം പക്ഷെ അത് അതോഗതിയിലെക്കകരുത്


കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ രാജ്യത്തിന്റെ തൊഴില്‍ സാധ്യതകളും വളര്‍ച്ചയും അവരുടെ പിക്കറ്റിങ്ങും സമരവും കൊണ്ട് തടഞ്ഞു.  ലെക്ഷ്യം പാര്‍ട്ടി വളര്‍ത്തല്‍ തന്നെ

ഇന്ന് അതിന്റെ മറ്റൊരു വഴിയാണോ ജമാഅത്തെ ഇസ്ലാമിയും, സോളിടാരിറ്റിയും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പുരോഗതിയെ തടഞ്ഞാല്‍ ആ പോരോഗതി പിന്നീട് വരില്ല.  വിദേശ നിക്ഷേപം ഇന്ത്യക്കും കേരളത്തിനും ആവശ്യമാകുന്നു.  ഉപകാര പ്രധാമായ പ്രൊജക്റ്റ്‌കള്‍ വരേണ്ടതുണ്ട് – അത് തടയരുതെ !!!!

എന്നാല്‍ വരുന്ന പുരോഗതി മദ്യവെവസായവും കാബറെ നിര്ത്തവും കേരളത്തിലെ തരുണീമണികളെ കാഴ്ച വെക്കലുമായി അധംപതിക്കുന്നതിനെയാകുന്നു ഈ സംഘടനകള്‍ എതിര്‍ക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

നമുക്ക് പുരോഗതിവേണം പക്ഷെ അത് അതോഗതിയിലെക്കകരുത് – പത്മശ്രീ എം എ യുസുഫലിയെ പോലുള്ളവര്‍ ഇത്തരം പുരോഗതിയെ അനുകൂലിക്കില്ല – എവിടെയാകുന്നു തെറ്റുപറ്റിയത്‌ നമുക്കൊന്നായി പഠിക്കാം.

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

എന്ത്കൊണ്ട് അല്ലാഹുവിനെ മാത്രം വിളിച്ചു പ്രര്ത്തിക്കണം


മനുഷ്യന്‍ നാഥമുള്ള കളിമണ്ണില്‍ നിന്നും പിന്നീട് ബീജങ്ങളില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ഒരു സാമൂഹിക ജീവിയാകുന്നു , എന്നാല്‍ അള്ളാഹു നല്‍കുന്ന കഴിവുകൊണ്ട് അവന്റെ ബുദ്ധി ഉപയോഗിച്ച് അവന്റെ ഇഷ്ടത്തിനനുസരിച് ഏതൊരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും അവനു അള്ളാഹു കഴിവ് നല്‍കിയിരിക്കുന്നു,.  അവന്‍ ജനിച്ചത്‌ മുതല്‍ മരിക്കുന്നത് വരെയാകുന്നു ആകഴിവ് ഉള്ളത്. 

ജിന്നിനെ തിയ്യില്‍ നിന്നും അള്ളാഹു സൃഷ്ടിച്ചു മനുഷ്യരെ പോലെ തന്നെ സാമൂഹിക ജീവിതന്നെ യാകുന്നു ജിന്നുകളും,  മനുഷ്യരുടെ നേത്രങ്ങള്‍ കൊണ്ട് സാധാരന്നയില്‍ കാണാന്‍ കഴിയാത്തത്‌ എന്നാല്‍ മനുഷ്യരെ അവര്‍ക്ക് കാണാന്‍ കഴിയുന്ന ഒരു വിഭാഗം സൃഷ്ടികള്‍ ആകുന്നു ജിന്നുകള്‍  അള്ളാഹു അവര്‍ക്ക് നല്കിയ കഴിവ് കൊണ്ട് അവരുടെ ഇഷ്ട പ്രകാരം ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയും

മനുഷ്യരെയും ജിന്നുകളെയും അല്ലാഹുവിനു ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാകുന്നു അള്ളാഹു സൃഷ്ടിച്ചത്.

ഈ രണ്ടു വിഭാഗത്തിനും കഴിവുകളുടെ കാര്യത്തില്‍ വെത്യസങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ മനുഷ്യരില്‍ ചിലര്‍ ജിന്നുകളോട് സഹായം തേടുകയും ജിന്നുകള്‍ മനുഷ്യന്‍ അവര്‍ക്ക് വഴിപ്പെടുകയാല്‍ സഹായിക്കുകയും ചെയ്തു വരുന്നു

മനുഷ്യരില്‍ പെട്ട ചില വെക്തികള്‍ ജിന്നുകളില്‍ പെട്ട ചിലവെക്തികളോട് ശരണം തെടാര്‍ ഉണ്ടായിരുന്നു അങ്ങനെ അത് അവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ് വര്‍ധിപ്പിച്ചു (ജിന്ന് 6)
മലക്കുകള്‍ പ്രകാശത്താല്‍ സ്രിഷ്ടിക്ക്പെട്ട ഒരു വിഭാഗം സൃഷ്ടികള്‍ ആകുന്നു, അവരുടെ ഇഷ്ട്ടപ്രകാരം അല്ലാഹുവിന്റെ വേണ്ടുകയാല്‍ രൂപഭാവം മാറാന്‍ കഴിവുള്ള ഇവര്‍ക്ക് കുടുംബവും ഇന്നകള്‍ ഒന്നും ഇല്ലാത്തവരും അല്ലാഹുവിന്റെ കല്പന അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിവ്‌ നല്കപെട്ടവരും ആകുന്നു


ഈ പറയപെട്ട മൂന്നു വിഭാഗത്തിനും അള്ളാഹു നല്‍കാത്ത സ്വതന്ത്ര മായ ഒരു കഴിവും ഇല്ലതിരിക്കായാലും. അല്ലാഹുവിന്റെ കൂടെ മറ്റാരെയും വിളിച്ചു പ്രാര്ത്തിക്കരുത് എന്ന് അല്ലാഹുതന്നെ പറഞ്ഞതിനാലും മനുഷ്യന്റെ ആഗ്രഹ സഫലീകരനത്തിനോ ആവശ്യ നിര്‍വഹണത്തിനോ , സര്വസോം അര്‍പ്പിച്ചു കീഴ്വനങ്ങുന്നതിനോ, മറ്റെന്തെങ്കിലും പ്രയാസത്ത്തിലെ നിന്ന് രേക്ഷനെടുന്നതിനോ  ഇവരെ ഒന്നും അവരുടെ കഴിവുകൊണ്ട് അല്ലാഹുവിനെ കൂടാതെ സഹായിക്കും എന്നാ വിശോസത്തില്‍ വിളിച്ചു പ്രര്ത്തിക്കുന്നതും , സഹായം തേടുന്നതും തെറ്റാകുന്നു എന്നും അത് അല്ലാഹുവിനെ അല്ലാതെ അവന്റെ സൃഷ്ടികളോട് സഹായം തേടുക എന്ന ഗന്നത്ത്തില്‍ പെടും എന്നും ഞാന്‍ മനസ്സിലാകുന്നു

ജീവിച്ചിരിക്കുന്ന മനുഷ്യര്‍ തമ്മില്‍ ഉള്ള സഹായ സഹകരണങ്ങളും, സുലൈമാന്‍ നെബിക്ക് അള്ളാഹു ജിന്നിനെയും മറ്റു ജീവികളെയും കേഴ് പെടുത്തി കൊടുത്തതിനാല്‍ അവയും അല്ലാത്തതിനെ യാകുന്നു അപ്പ്രകാരം കാണുന്നത്

അതുകൊണ്ട് തന്നെ മരിച്ച് പോയ അംബിയാ ഓലിയാക്കളോടും, ജിന്ന് ചേട്ടാ മുതലായവയോടും, മലക്കുകലോടും അള്ളാഹു വിന്റെ കല്പനയില്ലാതെ അവര്‍ സഹായിക്കും എന്നും വിശോസിച്ചു കൊണ്ട് അവരെ വിളിച്ചു പ്രര്ത്തിക്കളും സഹായം തേടലും അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകും.  അള്ളാഹു നല്‍കിയ കഴിവ് കൊണ്ട് അവര്‍ സഹായിക്കുന്നു എന്നാകുന്നു വിശോസിക്കുന്നത് എങ്കില്‍ ആ പ്രാര്‍ത്ഥന അല്ലാഹുവിനോട് നേരിട്ട് ചെയ്യുകയാകുന്നു നാം ചെയ്യേണ്ടത്‌.

ഏതു പോലെ എന്ന് വെച്ചാല്‍ പ്രവാചകന്റെ ഹവ്ദുല്‍ കൌസരില്‍ നിന്ന് കുടിക്കാനും പ്രവച്ചകന്ന്റെ ശഫഹത്തിനും നാം പ്രവാചകനോട് അല്ല പ്രര്ത്തിക്കുന്നത് അല്ലഹുവിനോടാകുന്നു

ആയതിനാല്‍ നാം അല്ലാഹുവിനോട് പ്രാര്‍ത്തിക്കുകയും, ശരണം പ്രാപിക്കുകയും കീഴ് പ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ നടപടി ക്രമമനുസരിച്ച് ജിന്നോ മനുഷ്യനോ മലക്കോ മാധ്യമമായി നമുടെ പ്രശ്നം പരിഹരിക്ക്പെട്ടെക്കം  എല്ലാറ്റിനും കഴിവുട്ടവനും സര്വജ്ഞാനുംമല്ലോ അള്ളാഹു