2011, ഡിസംബർ 27, ചൊവ്വാഴ്ച

ഓര്‍മപ്പെടുത്തുന്നു


മുസ്ലിം സഹോദരന്മാരായ നമ്മള്‍ ഒളിഞ്ഞും തെളിഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കൂരന്ബുകള്‍ എറിയുന്നതും നിസ്സാരമോ ഇനി ഒരു വിഭാഗത്തിനു പ്രബലമെന്നു തോന്നിയാലും അതിരുകടന്നു തര്‍ക്കിക്കുന്നതും ചുഴിഞ്ഞു അന്നെഷിക്കുന്നതും നമ്മുടെ എല്ലാവരുടെയും നന്മക്കും ഐക്യത്തിനും ഇസ്ലാമിക സഹോദര്യത്തിന്നും നല്ലതല്ലാ എന്ന് മനസ്സിലയികയാല്‍  എന്ന് മാത്രം

തര്‍ക്കിച്ചു ജയിക്കുക എന്നത് ഉണ്ടാകല്‍ വളരെതുച്ചം മാത്രം – മനുഷ്യന്‍ തര്‍ക്കകാരനകുന്നു ..അതിരുവിട്ടു ഒരുകാര്യത്തില്‍ താല്പര്യമെടുക്കരുത് എല്ലാകാര്യത്തിനും ഒരു പരിതിയും പരിമിതിയും ഉണ്ട്.  ഇസ്ലാമിന്‍റെ ഉന്നമനത്തിനായി പലചെരിയിലാന്നെങ്കിലും ഒന്നായി പരിശ്രമിക്കെണ്ടവര്‍. ഏതു പാര്‍ട്ടിയും പാര്ട്ടിക്കുവേണ്ടിയല്ല അല്ലാഹുവിനും അവന്‍റെ ദീനിനും വേണ്ടിയാണല്ലോ നമ്മുടെ പൊതുശത്രു പിശാജും .

അള്ളാഹു നമ്മെ എല്ലാവരയൂം അനുഗ്രഹിക്കട്ടെ ആമീന്‍   

2011, ഡിസംബർ 25, ഞായറാഴ്‌ച

അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍


അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍


മനുഷ്യാരില്‍ നിന്നും അള്ളാഹു പ്രത്യേകം തിരഞ്ഞെടുത്ത അവന്‍റെ അടിമകളാകുന്നു പ്രവാചകന്മാര്‍  പാപ്പസുരക്ഷിതരും കളവ്‌ പറയാത്തവരും അല്ലാഹുവിന്‍റെ പക്കല്‍ നിന്നും കിട്ടുന്ന വഹ്യ്യ് അനുസരിച്ച്  ജീവിക്കുകയും ജനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കുകയും അവരുടെ അനുയായികള്‍ക്ക് നേത്രത്വം നല്‍കുകയും ചെയ്യുന്നവരകുന്നു അവര്‍ക്ക് അവതരിക്കപ്പെട്ട ഗ്രന്തം,ഏട്കള്‍ തത്വാജ്ഞാനം എന്നിവ ജനങ്ങളെ പഠിപ്പിക്കുകയും, വാക്ക് പ്രവര്‍ത്തി സമ്മതം എന്നിവയിലൂടെ ജനങ്ങളുടെമേല്‍ സക്ഷിയാകുമാര്‍ ജീവിക്കുന്നവരുമാകുന്നു.

പ്രവാചകന്മാരെ നബിമാര്‍, മുര്സലുകള്‍, ഉലുല്‍അസിമുകള്‍ എന്നിങ്ങനെ തിരിക്കാം  ജനങ്ങളിലേക്ക് രിസാലതുമായി ജനങ്ങളിലേക്ക് നിയോഗിക്ക പെട്ടവരാണ് മുര്സലുകള്‍ അവര്‍ അകെ 313  പേരാകുന്നു.  നൂഹ് ഇബ്രാഹീം മൂസ്സ  ഈസാ (അ സ) മുഹമ്മത് (സ അ വ ) എന്നീ അഞ്ചു പേരാകുന്നു ഉലുല്‍അസിമുകള്‍

ഈ പ്രവജകന്മാരെ കൊണ്ട് ഏറ്റ കുറച്ചില്‍ ഇല്ലാതെ വിശ്വാസിക്കലും മുഹമ്മദ് സ അ കൊണ്ടുവന്ന ശെരീഅത്തിനെ പൂര്‍ണ്ണമയി പിന്തുടരലും മുസ്ലിംങ്ങളുടെ മേല്‍ നിര്‍ബന്ത്മാകുന്നു  പ്രവാചകന്‍ മുഹമ്മദ്‌ സ അ യെ രിരുപാതികം അനുസരിക്കണം കാരണം അള്ളാഹു കല്പിക്കാത്തത് ഒന്നും പ്രവാച്ചകാന്‍ ഉരിയാടുകയില്ല, മാത്രവുമല്ല പ്രവാചകനെ അനുസരിക്കാന്‍ അള്ളാഹു കുര്‍ആനിലൂടെ കല്‍പ്പിക്കുകയും ചെയ്തു. { അതുകൊണ്ട് തന്നെ പ്രവാചകനില്‍ നിന്നുള്ളതാന്നെന്ന് തെളിഞ്ഞ എല്ലാ ഹദീസുകളും സ്വികാര്യമാകുന്നു ഇസ്ലാമില്‍ തെളിവാകുന്നു }

ഖുര്‍ആനും മറ്റു വേദഗ്രന്ഥങ്ങളും


ഖുര്‍ആനും  മറ്റു   വേദഗ്രന്ഥങ്ങളും

അല്ലാഹു അവന്‍റെ തെരെഞ്ഞെടുത്ത അടിമകള്‍ക്ക് (റസൂല്‍)വഹ്യ്യ്‌ വഴി എത്തിച്ചുകൊടുത്ത മനുഷ്യനു ജീവിക്കാനുള്ള നിയമ വെവസ്ഥ യാകുന്നു കാലാകാലങ്ങളില്‍ ഇറങ്ങിയ വേദഗ്രന്ഥങ്ങള്‍
തൌറാത്ത് ഇന്‍ജീല്‍ സബൂര്‍ ഖുര്‍ആന്‍ എന്നീ നാലു വേദഗ്രന്ഥങ്ങളില്‍ ഇന്ന് അന്ഗീകരിക്കപെടുന്നത് ഖുര്‍ആന്‍ ആകുന്നു അവസാനത്തെ വേദഗ്രന്ഥം.  മുഹമ്മദ്‌ നബിക്ക്  സ അ ഇരുപത്തി മുന്ന് വര്‍ഷക്കാലം കൊണ്ട് ഇറക്കി കൊടുത്തത്. ജിബ്രീന്‍ അ സ വഹ്യ്യായി പ്രവാചകന് ഓതികൊടുക്കുകയും പ്രവാചന്‍ പ്രവാചകന്റെ അന്നത്തെ അനുയായികള്‍ക്ക് ഓതികൊടുക്കുകയും അവരില്‍ മനപ്പാടമായവര്‍ കുറഞ്ഞാല്‍ വരുംതലമുറക്ക് ലെബിക്കുന്നതിനായി പുസ്തക രൂപത്തില്‍ അക്കിയതുമാക്കുന്നു നമ്മുടെ പക്കല്‍ ഉള്ള ഈ ഖുര്‍ആന്‍ ജിബ്‌രീല്‍ പ്രവാചകന് എല്ലാ റമദാനിലും ഓതി കേള്പ്പിച്ചതും പ്രവാചന്‍ അനുയായികള്‍ക്ക് ഓതികൊടുക്കുകയും അവരില്‍ നിന്നും ഓതിക്കെട്ട് ത്രിപ്തി വരുത്ത്തിയതുമാക്കുന്നു നമ്മുടെ പക്കലുള്ള ഖുര്‍ആന്‍.  ഖുര്‍ആന്‍റെ സംരെക്ഷ്ണം അള്ളാഹു എറെടുത്തതും അത് ഖിയാമത്ത്‌ നാള്‍ വരെ നിലനില്‍ക്കുന്നതുമാകുന്നു.  ഖുര്‍ആന്‍ അവതരിച്ചത് മനുഷ്യന് അവന്‍റെ വെക്തി പരവും കുടുംബപരവും സാമുഹികവും സാംസ്കാരികവും സാമ്പത്തികവും ശാസ്ത്രപരവും രാഷ്ട്രപരവും രാഷ്ട്രന്തരീയവും തുടങ്ങി മനുഷ്യന്റെ നനാതുരകളിലും അവന്‍റെ അടിസ്ഥാന മാര്‍ഗദെര്‍ഷിയായിട്ടാകുന്നു അറബിയില്‍ അവതരിച്ച ഖുര്‍ആന്നെ  സുറആയി തിരിച്ചതും അതിന്റെ നാമകരണവും അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. ഖുര്‍ആന്‍ പ്രവാചകന്‍റെ എന്നെന്നും നിലനില്‍ക്കുന്ന മുഅജിസ്സത്തും മുസ്ലിംങ്ങളുടെ അടിസ്ഥാന പ്രമാണവും ആകുന്നു.  ശുദ്ധിയോട് കൂടെ ചുമക്കുകയും പാരായണം ചെയ്യുകയും അര്‍ത്ഥമറിയാതെ പറയണം ചെയ്താല്‍ പ്രതിഫല്മുള്ളതും അര്‍ത്ഥവും വിശദീകരണവും പഠിക്കുകയും പഠിപ്പിക്കുകയും ചെയെണ്ടതും പടിച്ചത് ജീവിദത്തില്‍ പകര്‍ത്തുകയും ചെയെണ്ടാതാകുന്നു  അള്ളാഹു ഖുര്‍ആന്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും പഠിപ്പിക്കാനും വിധിനല്‍കട്ടെ

2011, ഡിസംബർ 22, വ്യാഴാഴ്‌ച

നിസ്കാരം


നിസ്കാരം

നിസ്കാരം: മനുഷ്യനും അല്ലാഹുവും തമ്മിലുള്ള സംഭാഷണം, അല്ലാഹുവുമായുള്ള അടുക്കല്‍, അനുസരന്നത്തിന്റെ പ്രകട രൂപം, കീഴ്വണക്കത്തിന്റെ അങ്ങേയറ്റം, അല്ലാഹുവില്‍ മനസ്സ് കേന്ദ്രീകരിക്കുന്ന നിമിഷങ്ങള്‍. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസത്താല്‍, സ്നേഹത്താല്‍, അവന്‍റെ തൃപ്തി നഷ്ടപ്പെടുമോ എന്നഭായത്താല്‍ സമയബന്തിതമായി ഭക്തി ആദരവുകളോടെ, ശരീരവും മനസ്സും, സ്ഥലവും, വസ്ത്രവും ശുദ്ധിയാക്കി ഖിബിലക്ക് നേരെ നിന്ന് അല്ലഹുവിനുവേണ്ടി മാത്രം നിര്‍വഹിക്കപ്പെടുന്ന കര്മാമാകുന്നു നിസ്കാരം

നിസ്കാരം റസൂല്‍ (സ അ) കാണിച്ചു തന്ന രൂപത്തിലും, സമയത്തിലും, എണ്ണത്തിലും, നഗ്നത  മറച്ച്, നിയ്യത്തോടുകൂടെ ഖുഷുഓടും, ത്ഖ്‌വയോടും കൂടി ജമാഅത്തായി നിര്‍വഹിക്കെണ്ട്താകുന്നു

പ്രയപുര്ത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമായ സ്ത്രീ പുരുഷന്മാരുടെ മേലിലും നിസ്കാരം നിര്‍ബന്തമാകുന്നു.

അലസ്സരായോ, ജീവിതരീതി സംസ്കരികതെയോ, ഉള്ളനിസ്കാരം കൊണ്ട് ഒരു പ്രയോജനവും ഇല്ല.   

2011, ഡിസംബർ 21, ബുധനാഴ്‌ച

മരണപ്പെട്ടവര്‍ക്കായി ജീവിച്ചിരിക്കുന്നവര്‍ക്ക് എന്തെല്ലാം ചെയ്യണം ചെയ്യാം


മരണപ്പെട്ടവര്‍ക്കായി ജീവിച്ചിരിക്കുന്നവര്‍ക്ക് എന്തെല്ലാം ചെയ്യണം ചെയ്യാം

മരണമടഞ്ഞഉടനെ വായും കണ്ണും പൂട്ടി ശരീരവും കാലും കൈയ്കളും നീട്ടിവെച്ച് കാലിന്റെ പെരുവിരല്‍ തമ്മില്‍ കെട്ടി ഒരു തുണി കൊണ്ട് ശരീരം തല അടക്കം മൂടുക  ഖബര്‍ തയ്യാറാക്കി മയ്യത്ത്കുളിപ്പിച്ച് കഫന്‍ചെയ്ത് മയ്യത്തിന്റെ മേല്‍ നിസ്കാരിച് കിബിലക്ക് നേരെ മുഖഠ തിരിച്ച് ഖബറില്‍കിടത്തി മുടുക്കല്ലുകള്‍ വെച്ച് മൂടുക – ഇത്രയും ചെയ്യല്‍സമൂഹത്ത്തിന്റെ ഉത്തരവാദിത്വം ആകുന്നു

മയ്യത്തിന്റെ കടം കൊടുത്തു ഒഴിവാക്കല്‍ അനന്തരാവകാശീകളുടെയും ഉത്തരവാദപ്പെട്ടവരുടെയും (കടം കഴിച്ച സോത്താണ് ഭാഗികേണ്ടത്)--- കടം ഇല്ലാതെ മറിക്കാന്‍ പരിശ്രമിക്കുക  (സാക്കാത്ത്, ആരാധനാകര്മങ്ങള്‍ എന്നിവ വീട്ടാവുന്നതാവുന്നു )

ധാന ധര്‍മ്മങ്ങള്‍ ചെയ്യല്‍ ഖൂര്‍ആന്‍ പാരായണം ചെയ്യല്‍ അവരുടെ സ്നേഹിതന്മാരെയും പ്രിയപ്പെട്ടവരെയും ആദരിക്കല്‍ ഖബര്‍സിയാറത്ത്, സലംചോല്ലാല്‍  എന്നിവയും അവര്‍ക്ക് പ്രതിഫലം ലെബിക്കുന്നവ തന്നെ


സാമൂഹികജീവിതം

മനുഷ്യരുടെ സാമൂഹികജീവിതം ചില സുപ്രധാന കാര്യങ്ങളില്‍ ഇസ്ലാം കേട്ടിപ്പടുക്കുന്നു  @ നന്മയുടെയും സൂക്ഷ്മതയുടെയും പ്രവര്ത്തികളില്‍ പരസ്പരം സഹകരിക്കുകയും തിന്മയുടെയും അക്രമത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിക്കുകയും ചെയ്യുക (ഖു)  @ മൈത്രിയും ശത്രുതയും അല്ലാഹുവേ ഉദ്ദേശിച്ചു മാത്രമായിരിക്കണം - @ലോകത്തിന്‍റെനന്മക്കുവേണ്ടി എഴുനെല്പ്പിക്കപ്പെട്ട ഉത്തമസമുദായമാന്ന് നമുക്ക് ചെയനുള്ളത് നന്മാകല്പ്പിക്കലും തിന്മാവിരോതിക്കളുംമാണ് @ പരസ്പരം തെറ്റിദ്ധരിക്കരുത് രെഹസ്സ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഗൂഡശ്രമം നടത്തരുത് അന്യോന്യം അക്രമത്തിനു പ്രേരിപ്പിക്കരുത് പരസ്പരം അസുയയും വെറുപ്പും പകയും വെച്ചുപുലര്ത്തരുത് @ ഒരാള്‍ അക്രമിയാന്നെന്നരിഞ്ഞുകൊണ്ട് അവനുമായി സഹകരിക്കരുത് @ അസത്യത്തില്‍ സ്വജനതയെ അനുകൂലിക്കരുത് @സ്വന്തത്തിനു ഇഷ്ടപ്പെടുന്നത്എന്തോ അതുതന്നെ മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുക

2011, ഡിസംബർ 5, തിങ്കളാഴ്‌ച

''ഭീകരവാദി ആരാണ് ഭീകരവാദഠ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ


''ഭീകരവാദി ആരാണ് ഭീകരവാദഠ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ

ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്‍റെ മേല്‍ നടത്തുന്ന അക്രമവും ഭീഷന്നിയും ഒരു സംഘടന രാഷ്ട്രത്തിന്‍റെ മേലും വെക്തിയുടെമേലും മറ്റൊരു സംഘടനയുടെമേലും, രാഷ്ട്രം സംഘടനകളുടെമേലും വെക്തികളുടെമേലും നടത്തുന്ന അക്രമവും ഭീഷന്നിയും ഭീകരത തന്നെയാണ്.  നീതി എന്ത് എന്നതില്‍ പലരാഷ്ട്രങ്ങളുടെതും സംഘടനകളുടെയും കാഴ്ചപ്പാടുകള്‍ ഭിന്നമയതിനാല്‍  ഇസ്ലാമിന്‍റെ കാഴ്ചപ്പാടെ അടിസ്ഥാനമയിയെടുക്കാന്‍ പറ്റൂ. അന്യായമായി ജീവന്‍ അഭിമാനം, സമ്പത്ത് എന്നിവയില്‍ ഉള്ള കടന്നു കയറ്റം ഇസ്ലാം നിരാകരിക്കുന്നു

അതുകൊണ്ട് തന്നെ മുസ്ലിംങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും ഏതു ലെക്ഷ്യത്തിനു വേണ്ടിയും അനീതി ചെയ്യാന്‍ പറ്റില്ല.. എന്നത്പോല്ലെത്തന്നെ മറ്റു മതസ്ഥരും ആശയക്കാരും, അക്രമവും ഭീഷന്നിയും ചെയ്താല്‍, ഈ മനദണ്ടം വെച്ച്  ഭീകരപ്രവര്‍ത്തനംതന്നെ

പോതുസ്വത്തിലും വെക്തികളുടെ സ്വത്തിലും പട്ടാളക്കാരുടെയും ജനങ്ങളുടെയും ജീവനിലും ഭരണകൂടത്തിന്റെയും ജനങ്ങളുടെയും അഭിമാനത്തിലും നിലനില്പ്പിലും അന്യായമായി അര് അക്രമവും ഭീഷണിയും ചെയ്താലും  എല്ലാം ഭീകര പ്രവര്‍ത്തനം തന്നെ     

2011, നവംബർ 26, ശനിയാഴ്‌ച

ഒരു മുസ്ലിം സംഘടന എങ്ങനെ ആയിരിക്കണം


ഒരു മുസ്ലിം സംഘടന എങ്ങനെ ആയിരിക്കണം ????????????

@ അല്ലാഹുവിലും റസൂലിലും അടിയുറച്ചു വിശ്വാസിക്കുന്നവര്‍ ആയിരിക്കും

@അംഗങ്ങളുടെ ജീവിത ലെക്ഷ്യം അല്ലാഹുവിന്‍റെ പ്രീതിയും ജന്ന്ത്തും ആയിരിക്കും

@സംഘടനയുടെ പ്രവര്‍ത്തന ലെക്ഷ്യം ഇസ്ലാമിനെ അതിന്‍റെ തനതയരുപത്തില്‍  സ്ഥാപ്പിക്കുകയും മൊത്തം ജനങ്ങളുടെ സമാധാനം, സംസ്കരണം, രെക്ഷാ, ഉന്നമനം, എന്നിവയും ആയിരിക്കും

@പ്രവര്‍ത്തന രീതി ഖുര്‍ആനും പ്രവാചക ചര്യയും ആയിരിക്കും

ഇങ്ങനെ ആയാല്‍ എങ്ങനെയാന്ന് സഹോദരന്മാരെ നേതാക്കന്മാരെ നിങ്ങള്ക്ക് തമ്മ തമ്മില്‍ ശാഗോപ്ശാഗകളില്‍ തര്‍ക്കിച്ചും മര്‍ദിച്ചും ഈ ദീനിന്‍റെ മഹത്വം നഷ്ടപെടുത്താന്‍ സാധിക്കുക

ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഗഢന മഢനങ്ങളും കേസും കൂട്ടും പൊങ്ങച്ചവും മത്സരങ്ങളും അതികച്ചിലവുകളും മാറ്റി വെച്ച് അല്ലാഹുവിന്‍റെ ദീനിനു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങളെ അനുവദിക്കാത്ത വസ്തുത എന്താന്ന്

അധികാരവും സ്ഥാനവും തന്പോരിമയും മാന്നെങ്കില്‍ നിങ്ങള്‍ അത് ഉപേക്ഷിക്കൂ അള്ളാഹുആന്ന് മലിക്കുല്‍ ജബ്ബാര്‍ നമ്മള്‍ എല്ലാം അവന്റെ അടിമകളും സേവകരും മാത്രം

2011, നവംബർ 23, ബുധനാഴ്‌ച

ലഹരി പദാര്‍ത്ഥങ്ങള്‍ നിശിതമായവയാണ്


ലഹരി പദാര്‍ത്ഥങ്ങള്‍ നിശിതമായവയാണ്  ശരിരത്തെ പുഷ്ടിപ്പ്ടുത്തുകയോ മനസ്സമാധാനം നകുകയോ ഇല്ല.  അസുഖഠ മാറ്റാന്‍ പോലും അതില്‍ ഫലം ഇല്ല, അനുവദനീയവും അല്ല

അള്ളാഹു മനുഷൃനുനല്കിയ മഹത്തായ അനുഗ്രഹമായ ബുദ്ധി വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ ചിന്താശക്തി നശിപ്പിച്ച് മനുഷ്യന്‍റെ അമുല്യഗുണമായ ലെജ്ജ എടുത്തുകളയുകയും ഇവിടെ എഴുതാന്‍ ക്കഴിയത്ത അത്ര വഷളായ കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യനെ പാകപെടുത്തുകയും ചെയും ഇവ

ഇവകള്‍ വര്‍ജിക്കുക പ്രോത്സാഹനം ചെയാതിരിക്കുക സാംസ്‌കാരിക കലകളില്‍ നിന്നും ഇവ എടുത്തുകളയുകയും നിരുത്സാഹപെടുത്ത്താനുള്ള മാര്‍ഗം സ്വീകരിക്കുയും ബോധവക്കരണത്തിലൂടെയും ഉല്‍പ്പാദനം വിദരണം ഉപയോഗം എന്നിവയില്‍ നിയന്ത്രണം എര്‍പ്പെടുത്തിയും നിയത്രിക്കെണ്ടതുണ്ട്.

കുടുംബ വഴക്ക്, കോല, മരണം, അക്രമം, തെറിവിളി രോഗങ്ങള്‍ തുടങ്ങിയ മേഘലകളിലൂടെ രാഷ്ട്രത്തിനു നഷ്ടം ഉണ്ടാക്കുന്ന ഈ ഉല്പന്നങ്ങളുടെ വരുമാനം നിന്നാലും അതികം കഴിയതെതന്നെ മുകളില്‍പറഞ്ഞവയില്‍ അതികചിലവ്‌ ഒഴിവാക്കിയാല്‍ ലാഭം കൊയ്യാന്‍ കഴിയും
നിങ്ങളുടെ സഹോദരന്‍ മുഹമ്മദ് കുട്ടി കുറ്റൂര്‍     k

2011, നവംബർ 21, തിങ്കളാഴ്‌ച

മുഹമ്മദു റസൂലുല്ലാഹി


മുഹമ്മദു റസൂലുല്ലാഹി     എന്ന വാകൃാത്തെ നാം എങ്ങനെ മനസിലാക്കുന്നു

മുഹമ്മദ് സ അ ഈശോര നീല്‍നിന്നും മനുഷ്യരിലെക്കുള്ള ദൂദനാന്ന്

സൊന്തം ജീവിതത്തില്‍ ഈശോര കല്പന പ്രാവര്‍ത്തികമാക്കി മാദ്ര്കയായി

അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതം പിന്‍പറ്റാന്‍ മനുഷ്യന്‍ ബാദൃസ്ഥാനാണ്

അദേഹം അല്ലാഹുവിന്റെ കല്പന ഇല്ലാതെ സംസരിക്കില്ലാ എന്നതിനാല്‍ മുഹമ്മദ് നബിയില്‍ നിന്നുള്ളതായി സ്ഥിരീകരിച എല്ലാ കാരിയവും നിരുപാദികം അനുസരിക്കുക

ജീവിദത്തില്‍ ഈ കാലത്ത് മാത്രക യാക്കേണ്ടത് മുഹമ്മദ്‌ നബിയെയാന്ന് വെക്തിപരം കുടുംബപരം സാമുഹികം സാംസ്കാരികം രാഷ്രിയപരം സാമ്പത്തികം കായികം കലാപരം വിദൃാഭൃാസപരം തുടങ്ങിയ നാനാ തുറകളിലും പ്രവാചകന്‍ ഉത്തമ മത്ര്കയാകുന്നു

ഈ വാചകം മനസ്സില്‍ ഉറപ്പിച്ച് ജീവിദത്തില്‍ പകര്‍ത്തിയാല്‍ ഈശോര ത്രപ്തിയും ഇഹപര വിജയവും ജീവിത വിശുദ്ധിയും കിട്ടും

മുഹമ്മദ്‌ നബിയില്‍ വിശ്വാസിക്കുന്നതോടെ ലോകത്ത്‌ വന്നുപോയ പ്രവാചകന്മാര്‍ അയ എല്ലാ യുഗപുരുഷന്മാരെയും ആംഗികരിക്കുകയും ഈ അന്ത്യപ്രവാചകനെ അനുദാവനം ചെയുകയും ചെയ്യുന്നു


2011, നവംബർ 18, വെള്ളിയാഴ്‌ച

ലാഇലാഹ ഇല്ലള്ള

ലാഇലാഹ ഇല്ലള്ള എന്ന വാചകത്തില്‍ ചര്ച്ചഎ ചെയ്യപ്പെടുന്ന ചിലകാര്യങ്ങള്‍ താഴെ കൊടുക്കുന്നു ബാക്കി നിങ്ങള്‍ കമാന്ലുാം ടെ നല്കുമല്ലോ
@ ദൈവ സ്മരണ കളില്‍ ഏറ്റം സ്രെഷ്ടം
@ ആ ഒറ്റ വാചകത്തില്‍ ദൈവത്തെയും പ്രപഞ്ചത്തെയും മനസിലാക്കാന്‍ കഴിയുന്നു
@ ഈ വാചകം മനസറിഞ്ഞു നാവുകൊണ്ട് വുച്ചരിച് ജീവിദത്തില്‍ പ്രാവര്ത്തിാകമാക്കിയവന്‍ സോര്ഗ്ഗാ വകാശി ആവും
@ ഈ വാചകം കൊണ്ട് നീദി സംസ്ഥാപിക്കും
@ ഈ വാചകം അനുതാവനം ചെയ്താല്‍ ലോകത്ത്‌ സമദാനം ഉണ്ടാകും
@ നമ്മെയും ഈ പ്രബഞ്ചത്തെയും അതിലുള്ള മുഴുവന്‍ ചരാചരങ്ങളെയും സ്ര്ഷ്ടിച്ചു അന്നം നല്കി് പരിപാലിക്കുന്നവനും പ്രകിര്‍ദി പരവും സാന്മാര്ഗിനകവും ആയ എല്ലാ ജീവിത രീതിയും നല്കിയവനും മരിപ്പിക്കുകയും പുനര്ജടനിപ്പിക്കുകയും നീദി ജീവിതത്തിലും മരണ ശേഷവും നടപ്പാക്കുന്നവനും ആയ ശക്തി ആണ് അവന്‍
@ അവന്‍ അല്ലാതെ ആരാദിക്കുവാനോ എദാര്ത്ത്ത്തില്‍ അര്നുസരിക്കുവാനോ , അടിമപെടുവാനോ മറ്റാരും ഇല്ല. മറ്റുള്ളവ എല്ലാം അവന്റെ അടിമകളും സൃഷ്ടികളും ആകുന്നു

2011, നവംബർ 13, ഞായറാഴ്‌ച

വയനാട്ടിലെ കര്‍ഷക ആതമഹത്യ


വയനാട്ടിലെ കര്‍ഷക ആതമഹത്യ ഭരണ പ്രദിപക്ഷ പാര്‍ട്ടികളും മറ്റുചിലരും ഉയര്‍ത്തിക്കാട്ടി ആരെയോ ഒക്കെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു വാക്കു പറയട്ടേ

ഈശോര വിശ്വാസത്തിന്‍റെ കുറവും നിശ്ചയദാര്‍ഢ്യമില്ലയ്മയും  ഈ ലോകത്ത്നിന്നും രേഷപ്പെട്ടാലും മറ്റൊരു കോടതിയില്‍വെച്ച് ചോദ്യംചെയ്യും എന്നഅറിവിന്‍റെ കുറവും ഊദിവീര്‍പ്പിച്ച ദുരഭിമാനവുമാന്ന് ഇത് പോലുള്ള ആത്മഹത്യകള്‍ സൃഷ്ടിക്കുന്നത്

·         തികഞ്ഞ ബോദവല്കരണം ആവശ്യമാന്ന്

·         ഭരന്നക്കാരുടെ സഹായസഹകരണങ്ങള്‍ ഇത് പോലുള്ള എല്ലാമേഘലകളിലും വെന്നം

·         പ്രദിപക്ഷത്തിനും സാമുഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഗവണ്മെന്റിനെ സഹായിച്ചും ജനങ്ങളില്‍ ആത്മവീരിയം പകര്‍ന്നും ഇതുപോലുള്ള അവസരങ്ങള്‍ തരണ്ണം ചെയെണ്ടതുണ്ട്

കുറ്റംപറയല്‍ അല്ല നമ്മുടെ ഉത്ത്രരവാദിത്തോം മാറ്റത്തിനായി പണിഎടുക്കലാകുന്നു

2011, നവംബർ 7, തിങ്കളാഴ്‌ച

ഇന്ത്യയില്‍ പെട്രോള്‍ വിലയും മാറ്റ് അവശ്യ സാദനങ്ങളുടെ വിലയും


ഇന്ത്യയില്‍ പെട്രോള്‍ വിലയും മാറ്റ് അവശ്യ സാദനങ്ങളുടെ വിലയും അനുദിനം വര്ദി ക്കുമ്പോള്‍ എല്ലാവരും തമ്മ തമ്മില്‍ കുറ്റം പറയുകയാണ്
രാജ്യനിവാസികള്‍ തൊട്ട്‌ പ്രസിഡന്റ്‌ വരെയുള്ള വരുടെയും അന്താരാഷ്ട്ര വില്നിലവാരത്തെയും വിനിമയനിരകും സാരമായ് ബാദിക്കുന്നു ഉപ്ബോക്ത സംസ്കാരവും ഉയര്ന്നി ജീവിദരീദിയും അമിതവേദനവും വില കുറക്കാതിരിക്കുവാന്‍ സഹായിക്കുന്നു
ഒരു സാദനത്തിനുമേല്‍ ഗവണ്മെന്റ് നിയന്ത്രണം എര്പെടുതുകയും സ...ാദനത്തിന്റെ ലബ്യത ഉറപ്പാക്കാതിരിക്കുകയും ചെയിതാല്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും വില വര്ദികപ്പിക്കും ഒരു സാദനത്തിനു വിലനിസ്ച്ചയിക്കുന്നതില്‍ ഗോവെര്ന്മേ്ന്റ്നു നിയന്ത്രണം ഇല്ലെങ്കിലും വിലവര്ദി്ക്കും ഇറക്കുമതി ചെയ്യുന്ന വിനിമയനിരക്കും അമിത കുലിയും വിലകുട്ടാന്‍ കാരണമാവുന്നു
കുട്ടായ ഒരു രാഷ്ര്ക പുനര്‍ നിര്മി്തി അനിവരിയ്യ മായിരിക്കുന്നു അതെ ഒരു വലിയ അഴിച്ചുപണി അടിതൊട്ട് മുടിവരെ നിങ്ങള്‍ എന്നോട് വിയോജിചെക്കാം എങ്കിലും

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ഈ രാഷ്ട സേവകന്മാര്‍ക്ക്‌ ഒരായിരം നന്ദി


ഒരു കൊച്ചു കേരളം നാം എന്തെല്ലാം കാണണം

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഗ്രാമങ്ങളും അതിലെ കൊലയും രേക്ത്സാക്ഷി മണ്ഡപങ്ങളും RSS ന്റ്റെ കവാത്തും കിടമത്സരങ്ങളും കൊണ്ഗ്രെസ്സ് പാര്‍ട്ടിയുടെ കുംഭകോണ  ചര്‍ച്കളും മുസ്ലിം ലീഗിന്റ്റെ അനാശാസിയം മുടിനാരിഴ ചികഞ്ഞ പ്രസ്ഥാവനകളും SDPI യുടെ നല്ലപിള്ള ചമയാനുള്ള മലക്കം മറിച്ചിലുകളും ഒരുഭാഗത്ത്

കേരളജനതയും അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മറുബാഗത്തും ---

കൊള്ളയും കൊള്ളിവെപ്പും സമരവും ഹര്‍ത്താലും സ്ത്രീപീഡനവും കൊട്ടേഷന്‍സന്ഗങ്ങളും മാഫിയയും തുടരുകയും ചെയുമ്പോള്‍ കേരള ജനതക്ക്‌ എന്തു സുഖം

ഈ രാഷ്ട സേവകന്മാര്‍ക്ക്‌ ഒരായിരം നന്ദി

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഞാന്‍ സ്നേഹിക്കുന്ന ഇസ്ലാം


ഞാന്‍ സ്നേഹിക്കുന്ന ഇസ്ലാം സമാദാനത്തിന്റ്റെതാന്ന്  സഹോദരിയത്തിന്റ്റെതാന്ന് സഹിഷ്ണുതയുടെതാന്നു ഊര്‍ജസൊ ലതയുടെതാന്ന് ത്യാഗത്തിന്റ്റെതാന്ന് പ്രദിരോദത്തിന്റ്റെതാന്ന് മുന്നേററത്തിന്റ്റെതാണു  വിപപ്ലവാതത്തിന്റ്റെതാന്ന് ----അസ ഹിഷ്ണുതയുടെതല്ല  തീവ്രതയുടെതല്ല അക്ര മത്തിന്റെതല്ല  പൊതുമുതല്‍ നശിപ്പിക്കുന്നവരുടെതല്ല പൊതുജനത്തെ അന്ന്യായമായി  കൊന്നോടുക്കുന്നവരുടെതല്ല  ------എന്ന് നമുക്ക്‌ നാമായി മാറാന്‍കഴിയുമോ  അന്ന് നാമാന്ന് വിജയികള്‍   തീര്‍ച്ച

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

വിഷമമം ആയിപ്പോയി വളരേവിഷമമം


വിഷമമം ആയിപ്പോയി വളരേവിഷമമം

നമ്മള്‍ ആദരിക്കപ്പെടേണ്ട ഒരു ആള്‍ അനാശാസിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുറുഷിക്കപെടുകയും വെട്ടയാടപ്പെടുടയും ചെയ്യുന്നു 

നഊതുബില്ല

ഇവിടെ അനാതരിക്കപ്പെടുന്നത് ഒരു സമുദായമാന്ന്‍

ഒരു ജനതയാന്ന്‍ ഒരു സംസ്കാരമാണ് നാം അംഗീകരിക്കുന്ന നീതിന്യയ വെവസ്ത യാണ്...

ഇതിനു പച്ചകൊടി കാണിക്കുന്നവരും മാന്തി പുറത്തിടുന്നവരും വലിചിഴാച്ചു വഷളാക്കുന്നവരും അനുകുലിക്കുന്നവരും പ്രതിയും ആലോചിക്കുന്നില്ലല്ലോ സോന്തത്തെതന്നെയാന്നു അവഹേളിക്കുന്നത് എന്ന്‍

ഈ രാജ്യം ഭരിക്കാന്‍ കല്പുള്ള മഹാന്മാര്‍ക്ക് ഈ ചെരുകാരിയം ഒന്നിരുന്നു പരിഹരിച് ഈ സമുദായത്തെ സംസ്കാരത്തേ നീതിന്യയ വെവസ്തയെ രെക്ഷിച്ച്ചുകുടെ --------------------
എല്ലാ ബഹുമാന ആദരവുകളോടും കൂടെ


2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ഹാ എന്തുകഷ്ടം നമ്മുടെ പ്രബുദ്ധരായ കേരളാ ജനതയെ വായിക്കാന്‍ !!!


ഹാ എന്തുകഷ്ടം നമ്മുടെ പ്രബുദ്ധരായ കേരളാ ജനതയെ വായിക്കാന്‍ !!!

കൊള്ള , കൊല, ബലാല്‍സംഗം, പിടിച്ചുപറി, കള്ള്, കഞ്ചാവ്, സ്പ്രിരിറ്റ്‌, കുംഭകോണം, കൊള്ളപ്പലിഷ, നിഷേപ തട്ടിപ്പുകള്‍, കയികുലി, ഗുണ്ടായിസം തുടങ്ങി എത്ര  എത്ര ക്ര്ത്യങ്ങള്‍

ഇവ എല്ലാം പൊടിപ്പും തുവലും വെച്ച് വിശദീകരിക്കുന്ന ടി വി ചാനലുകളും പത്രങ്ങളും കുറ്റകിര്ത്യങ്ങള്‍ പെരുകാനാണ്ണ്‍ കുറയുന്നതിനെകാള്‍ സാധ്യത   ശ്രമിച്ചാല്‍ നേടാന്‍ കഴിയാത്തതആയി ഒന്നും ഇല്ല
 മാറുവിന്‍ സാമുഹ നന്മക്കായി നമുക്കായി

ഗദ്ദാഫി കൊല്ലപ്പെട്ടു ഇന്നാലിലാഹി.........


ഗദ്ദാഫി കൊല്ലപ്പെട്ടു ഇന്നാലിലാഹി.........                   

ഏകാതിപതിയും രാജാവും ജനാദിപത്തിയവും ഏതായാലും ഇസ്ലാമികമല്ല . എന്നാല്‍ ഒരു വലിയകാലം ഒരു രാഷ്ട്രത്തെയും ജനതയെയും സംരക്ഷിച്ചു കൊണ്ട് (അമേരിക്കയെയും അനുകൂലികളെയും വകവെക്കാതെ) രാജ്യം ഭാരിച് അവസാനം ശത്രു കൂടെയുള്ളവരെ ഭരണത്തിനെതിരായി തിരിച്ചുവിട്ട് നേടിയ   വിജയതിന്റ്റെ അന്തിയം ഇങ്ങനെ ................നാളെ എന്ത് .......... മുസ്ലിം രാജ്യംങ്ങള്‍ ഇങ്ങനെ അരാജകമക്കുന്നത് എന്തിന്..........ആര്ക്കുവേണ്ടി ??????

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

WELLFARE PARTY OF INDIA


  1. ഒരു രാഷ്ട്രീയ പാര്‍ട്ടി കുടി കേരളകരയില്‍          പിറന്നു {വെല്‍ഫെയര്‍ പാര്‍ട്ടി }

     ആളുകള്‍ പറയുന്നു

ഇനി എന്തിനു മറ്റൊരു പാര്‍ട്ടി

സമുദായ സംരക്ഷണത്തിന് ഉള്ള പാര്‍ട്ടികള്‍ പോരെ

പാര്‍ട്ടി കളുടെ എണ്ണം കു‌ടി: ശക്തി കുറയുക അല്ലെ

നമുക്കറിയാവുന്ന പോലെ ഒരു രാഷ്ട്രിയ പാര്‍ട്ടിയിലും ഇല്ലാതിരുന്നവരും പുറമേയുള്ളവരും ചര്ന്ന്നു നീദിക്കും , സത്യത്തിനും വേണ്ടി നിര്‍ഭയം മുന്നോട്ടു പോവുന്നത് ഇന്ത്യന്‍ ജനതക്ക്‌ വേണ്ടി ആന്ന്‌ എന്നറിയുമ്പോള്‍   ആ സംശയങ്ങള്‍ തീരും .

വിജയം നേര്ന്ന്‌കൊണ്ട്  

 .................................                     

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

INFORMATION


സ്ത്രീ ആതരിക്കപെടെണ്ടവര്‍ ആണ് പ്രതേകിച്ചും മുസ്ലിം സ്ത്രീകള്‍ അവരെ ഉപയോഗിച്ച് രാഷ്ട്രീയ മതകീയ കുതിരക്കച്ചവടം നടത്തരുതെ .............

സ്ത്രീകള്‍ക്ക് അവര്‍ക്ക് ചെയനുള്ള എല്ലാ അനുവതനീയമായ കാരിയങ്ങളും മുഹരിമോ ഒരുകുട്ടം സ്ത്രീകളോ ഉണ്ടെങ്കില്‍ സുരക്ഷ്തതോവും മാനിയമായ  വസ്ത്ര ദാരണവും ഉണ്ടെങ്കില്‍ നിര്‍വഹിക്കാം എന്നാണ് ഈ ഉള്ളവന്‍ കരുതുന്നത്‌ (അഭിപ്രായ വെത്യാസം ഉള്ളവര്‍ക്ക്‌ പ്രേതികരികാം )