2012, ജനുവരി 28, ശനിയാഴ്‌ച

എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം


എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം

بسم الله الرحمن الحيم  എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമ ചൊല്ലണം എന്നവാതം ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല മാത്രവുമല്ല ചോദിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ മാത്രമേ തെളിവായി സ്വീകാര്യവും ആവൂ
ആദ്യമായി പറയട്ടെ ശഹാദ്ദത്ത് കലിമകള്‍ ചൊല്ലിയാല്‍ മാത്രം പോര ആളുകള്‍ കേള്‍ക്കെ ഉറക്കെ പ്രക്യാപ്പിക്കണം ശഹാദത്ത് കലിമകളുടെ അര്‍ഥം, താല്പര്യം അത് ഉച്ചരിക്കുന്നതോടെ അവന്റെ ജീവിതത്തില്‍ അടിമുടി വരേണ്ട മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് ദ്രഡവിശ്വാസം ഉണ്ടായിരിക്കണം  എന്തിനു നാം സാക്ഷ്യംവഹിക്കണം റസൂല്‍ സാക്ഷ്യം വഹിചിരുന്നുവോ എന്നാണ് മറ്റൊര് സംശയം.  എന്നാല്‍ ആദ്യമായി അള്ളാഹു തന്നെ അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലാ എന്ന് സാക്ഷ്യം വഹിക്കുകയും എന്നിട്ട് അള്ളാഹു തന്നെ മലക്കുകളും അള്ളാഹു അറിവ് നല്‍കിയവരും സാക്ഷ്യം വഹിച്ചു എന്ന് ഖുര്‍ആന്‍നിലൂടെ പ്രക്യപ്പിക്കുന്നതോടെ അള്ളാഹു വിന്റെയും നബിമാരുടെയും പ്രക്യപനം ഒരൊറ്റ ആയത്തില്‍ വെക്ത്മായി {അവനല്ലാതെ ദൈവമില്ലെന്ന് അള്ളാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു അജയ്യനും അഭിജ്ഞ്നുമായ അവനല്ലാതെ ഒരു ൈദവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യംവഹിച്ചിരിക്കുന്നു 3:18}   എന്നുവെച്ചാല്‍ ആശ്ഹദുആന്‍ലായിലാഹ ഇല്ലള്ളഹ് എന്ന് ജ്ഞാനികള്‍ സാക്ഷ്യ പെടുത്തിയത്‌പോലെ നാമും സക്ഷ്യപെടുത്തണം   മുഹമ്മദ്‌ നബി സ അ റസൂല്‍ ആണെന്ന് മുസ്ലിംങ്ങള്‍ സക്ഷ്യപ്പെടുത്തെണ്ടതുണ്ടോ???? പ്രവാചകന്റെ കാലത്ത് പ്രവാചകന്റെ അടുത്ത് വന്ന് വിശ്വാസിക്കുന്നവര്‍ പ്രവാചകന്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന് പ്രക്യപിച്ചിരുന്നു ഖുര്‍ആന്‍നില്‍ നിന്ന് തന്നെ തെളിവ് വേണം എന്ന് പറയുമ്പോള്‍ പ്രവാചകര്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന പ്രക്യാപനം നടത്തുന്ന രീതി സാധാരണ ഉള്ളതിനാല്‍ മുനഫിക്കുകളും അങ്ങനെ പറഞ്ഞു റസൂലിന്റെ അടുക്കല്‍ വന്നു അത് ഖുര്‍ആന്‍ പറയുന്നത് നോക്കുക {കപടവിശ്വാസികള്‍ നിന്റെ അടുത്ത് അന്നാല്‍ അവര്‍ പറയും തീര്‍ച്ചയും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ ആണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു അല്ലാഹുവിനറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന് തീര്‍ച്ചയായും മുനഫിഖ്‌ുകള്‍ (കപടന്മാര്‍)കള്ളം പറയുന്നവരാണ് എന്ന് അള്ളാഹു സാക്ഷ്യംവഹിക്കുന്നു 63:1 }   ഈ ആയത്തിലൂടെ സാധാരണയില്‍ തന്നെ ജനങ്ങള്‍ ആശ്ഹദുഅന്ന മുഹമ്മദ്‌ റസൂലുല്ലാഹി എന്ന് പറഞ്ഞു ഇസ്ലാം സ്വീകരിച്ചിരുന്നു എന്നുമാത്രമല്ല അതിനേക്കാള്‍ ഒക്കെവലുത് അള്ളാഹു തന്നെ സാക്ഷ്യം വഹിക്കുന്നു എന്നതാകുന്നു അല്ലാഹുവും
മലക്കുകളും നബിമാരും സഹാബികളും സാക്ഷ്യംവഹിചെങ്കില്‍ നമുക്ക് എന്തുകൊണ്ട് സാക്ഷ്യം വഹിച്ചു കൂടാ

അതിനിടക്ക് ചിലര്‍ പറയുന്നത് കണ്ടു (കേട്ടു) അദേഹം ജീവിച്ചു ഇത്ര കാലമായിട്ടും അദ്ദേഹത്തിനെ കൊണ്ട് ശഹാദത്ത് കലിമ ചൊല്ലിചില്ലാ എന്ന്. മനുഷ്യകുഞ്ഞുങ്ങളെ അള്ളാഹു പുറത്തുകൊണ്ടുവരുന്നത് ശുദ്ധ പ്രക്ര്തിയില്‍ ആകുന്നു അവന്‍ ഇസ്ലാമിക ശിക്ഷണത്തില്‍ ജീവിക്കുമ്പോള്‍ മറ്റൊരു ശഹാദത്ത് ചോല്ലെണ്ടാതായി വരുന്നില്ല ഇനി അവന്‍ പരിഷ്കരിച്ച് ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍നിന്നും വെതിച്ചലിചിട്ടുണ്ടെങ്കില്‍ (ഒരു പുതിയ ചിന്താ പ്രസ്ഥാനമയി പ്രക്യപിച്ചു പണിയെടുത്തിടുണ്ടേങ്കില്‍) അവന്‍ ദീനിലേക്ക് മടങ്ങി വരുവാന്‍ കലിമ ചൊല്ലുക തന്നെ വേണം

അള്ളാഹു ആകുന്നു എല്ലാം അറിയുന്നവന്‍



അബ്ദുല്ലഹിബിനു മസ്ഊതില്‍ നിന്ന് ഞങ്ങള്‍ നബിയോടൊപ്പം നമസ്കരത്തിലയിരികെ അല്ലാഹുവിനു തന്റെ അടിമകളില്‍ നിന്ന് സമാധാനം ഉണ്ടാവട്ടെ ഇന്നയിന്ന ആളുകള്‍ക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോള്‍ റസൂല്‍ പറഞ്ഞു നീങ്ങള്‍ അല്ലാഹുവിനു സമാധാനം ഉണ്ടാവട്ടെ എന്ന് പറയരുത്‌ തീര്‍ച്ചയായും അള്ളാഹു തന്നെ യാണ്  സമാധാനം (നല്‍കുന്നവന്‍ )മറിച്ച് നിങ്ങള്‍ ഇപ്രകാരം പറയുക  എല്ലാ അഭിവാദ്യങ്ങളും നമസ്കാരങ്ങളും നല്ല കാര്യങ്ങളും അല്ലഹുവില്‍നിന്നുള്ള സമാധാനവും അനുഗ്രഹാശിസ്സുകളും കാരുന്ന്യവും താങ്കളില്‍ വര്ഷിക്കട്ടെ നമ്മിലും സജ്ജനങ്ങളായ അല്ലാഹുവിന്‍റെ ദാസ്സന്മാരിലും ശാന്തി യുണ്ടാവട്ടെ (നിങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആ പ്രാര്‍ത്ഥന ആകാശത്തിലുള്ളതും ആകാശ ഭൂമിക്കിടയില്‍ ഉള്ള എല്ലാ അടിമകള്‍ക്കുമായിരികും --- അള്ളാഹു അല്ലാതെ വേറെ ഒരു ഇലഹ് ഇല്ലാ എന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും അടിമയുമാനെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നും കൂടി പറയേണ്ടതാന്നു ശേഷം തനിക്ക് കൂടതല്‍ ഇഷ്ട പെട്ട പ്രാര്‍ത്ഥന അവര്‍ തിരഞ്ഞെടുത്തു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ എന്നും റസൂല്‍ അരുളുക യുണ്ടായി (ബുഖ്‌ാരി)
അബുല്ലഹി ഇബ്നു ഉമ്മര്‍ (ര) പറഞ്ഞു റസൂല്‍ (സ) പറയുന്നത് കേട്ടു ഇസ്ലാം അഞ്ചു കാര്യത്ത്തിന്മേല്‍ ആകുന്നു പടുത്തുയര്‍ത്തിയത് അള്ളാഹു അല്ലാതെ ഒരു ഇലാഹു ഇല്ലെന്നും മുഹമ്മദ്(സ അ) അല്ലാഹുവിന്റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുക നെമസ്കാരം നിലനിര്‍ത്തുക സാകത്തു നല്‍കുകയും ഹജ്ജും റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ടിക്കുകയും ചെയ്യുക  (ബുഖ്‌ാരി)

ഖുര്ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരണം ഒരു പഠനം


ഖുര്‍ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരണം ഒരു പഠനം

ഖുര്‍ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരന്നത്ത്തിനു ഹദിസിനെ പരിഗണിക്കേണ്ടതില്ല പ്രവാചക ചര്യയോ അവതരണ പശ്ചാത്തലമോ  പരിഗണിക്കേണ്ടതില്ല അള്ളാഹു മനുഷ്യനു ബുദ്ധി നല്‍കിയിരിക്കുന്നു ആ ബുധിയുപയോഗിച്ചു മനസ്സിലക്കുവാനാകുന്നു അള്ളാഹു പറയുന്നത് അതുകൊണ്ട് ആരീതിയില്‍ മനസ്സിലാക്കി വിശ്വാസിച്ച് പ്രവര്‍ത്തിച്ചാല്‍ മതി  എന്ന് വാതിക്കുന്നവര്‍ .   അതല്ല തഫ്സീരുകളില്‍ മുഫസ്സിറുകള്‍ പറഞ്ഞതനുസരിച്ച് മനസ്സിലാക്കുകയും വിശ്വാസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാ മറ്റൊരു ചിന്താഗതിക്കാര്‍. പ്രവാചകചര്യയും (ഹദീസ്‌) അവതരണപാശ്ചാത്തലവും മുഫസ്സിറുകളുടെ അഭിപ്രായങ്ങളും പരിഗണിച്ചും അള്ളാഹു നല്‍കിയ ബുദ്ധി കൊണ്ട് ചിന്തിച്ചും ഖുര്‍ആന്‍ കൊണ്ട് ഖുര്‍ആന്‍നിനെ വിശദീകരിച്ചും കാര്യങ്ങളും വിധികളും മനസ്സില്ലക്കുകയും വിശ്വാസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം എന്ന് പറയുന്നവര്‍.  എനിക്ക് ഈ അവസാനം പറഞ്ഞ രീതിയോടാകുന്നു സ്വീകാര്യത തോന്നുന്നത്.
എന്ത് കൊണ്ട് : ഒന്നാമതായി ഖുര്‍ആനില്‍ അള്ളാഹു തന്നെ പറയുന്നു അള്ളാഹു ഖുര്‍ആന്‍റെ വിശദീകരണം നല്‍കാനും ബാധ്യസ്ഥാന്‍ ആണെന്ന് അങ്ങനെ അത് നാം ഓതിതന്നാല്‍ ആഒത്ത് നീ പിന്തുടരുക പിന്നീട് അത് വിവരിച്ചു തരലും നമ്മുടെ ബാധ്യതയാകുന്നു (75:18-19)  അള്ളാഹു അവന്‍റ് അടിമകള്‍ക്കായി ഇറക്കിയ ഖുര്‍ആന്‍ എന്നിട്ട് കാണുന്നവര്‍ കാണുന്നവര്‍ അവരവരുടെ ഇഷ്ടത്തിനു വിശദീകരിക്കാന്‍ നിന്നാല്‍ അതിനു എന്ത് വിലയാണുള്ളത് അങ്ങിനെ കിട്ടുന്ന വിധിക്ക് എന്ത് അടിസ്ഥാനത്തില്‍ആകുന്നു നാം അല്ലാഹുവിന്‍റെ നിയമം എന്ന് പറയുക  അപ്പോള്‍ മറ്റൊരു ചോദ്യം അള്ളാഹു എങ്ങനെ മനുഷ്യനോട് ഖുറാന്റെ വിശദീകരണം നല്‍കും അള്ളാഹു തന്നെ മറുപടി പറയട്ടെ {അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില്‍ തന്‍റെ ദൃശടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്തവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്ന് തന്നെ യുള്ള ഒരു ദൂതനെ നിയോഗിച്ചവന്‍ ആകുന്നുഅവന്‍ - തീര്ച്ചയായും അവര്‍ മുബ് വൃക്തമായ വഴികേടില്‍ ആയിരുന്നു (62:2) } എന്നാല്‍ ഇപ്പോള്‍ റസൂല്‍ ജീവിചിരിപ്പില്ലലോ അപ്പോള്‍ ഞങ്ങള്‍ക്കത് ബാതകമല്ല എന്ന പറച്ചിലും ഞാന്‍ കേള്‍ക്കാന്‍ഇടയായി അള്ളാഹു പറയുന്നു {അവരില്പെട്ട ഇനിയും അവരോടൊപ്പം വന്നു ചെര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ധേഹത്തെ നിയോഗിച്ചിരിക്കുന്നു) അവനാകുന്നു പ്രതാപ്പിയും
യുക്തിമാനും (62:3)}  നമ്മെ പോലുള്ളവര്‍ക്ക് സൂല്‍ എങ്ങനെ വായിച്ചു കേള്‍പിക്കും എങ്ങനെ നമ്മെ സംസകരിക്കും എങ്ങനെ നമുക്ക് തത്വജ്ഞാനവും ഖുര്‍ആന്‍റെ വിശദീകരണവും നല്‍കും ആകാര്യം പ്രവച്ചകനാണ് നമുക്ക് മനസ്സിലാക്കി തരേണ്ടത്‌ പ്രവാചകന്‍ പറയട്ടെ പണ്ഡിതന്മാര്‍ അബിയാക്കളുടെ അനന്തരാവകാശികള്‍ ആകുന്നു . അടുത്ത ചോദ്യം ആരാന്നു പണ്ഡിതന്മാര്‍, മുഫസ്സിറുകള്‍, അവര്‍ എഴുതി ഉണ്ടാക്കുക അല്ലേ വാറോലകള്‍?  ഞാന്‍ പറയുന്നത് പണ്ഡിതന്മാര്‍ എന്ന് പറയുന്നത് ഇസ്ലാമിക കാഴ്ചപാടില്‍ ഖുര്‍ആനും പ്രവാചകനില്‍ നിന്നെന്നു ഉറപ്പുള്ള പ്രവാചക ചര്യയും അനുസരിച്ചു നമ്മെ സംസ്കരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു ഈ സുക്ഷ്മത പാലിക്കാത്തവരെ ഇസ്ലാം മത പണ്ഡിതന്മാറായി എണാറില്ല. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിയാത്ത എന്നാല്‍ സമൂഹത്തില്‍ ഒരു വിധിയുടെ ആവശ്യം വരികയും ചെയ്താല്‍ ഒരേ കാലത്തുള്ളവരില്‍ ഒരു കൂട്ടം പണ്ഡിതന്മാരുടെ അഭിപ്രായം സോരൂപിച്ച ഒരു വിധി ഉണ്ടായാല്‍ അതിനെ ഇജ്മാഅ് എന്ന് പറയുന്നു എന്തായാലും പണ്ടിതന്മാരുടെത് മുഴുവനും അഭിപ്രായങ്ങള്‍മാത്രമാകുന്നു എന്നുവെച്ചാല്‍ അള്ളാഹു ഖുര്‍ആന്‍ ഖുര്‍ആന്‍കൊണ്ട് വിശദീകരിച്ചതും പ്രവാചകന്‍റെ ചര്യയും ആകുന്നു ഏതാര്‍ത്ത വിശദീകരണങ്ങള്‍ അത് മുഴുവനും അള്ളാഹു ആകുന്നു വിശദീകരിക്കുന്നത് അള്ളാഹു ഇച്ച്ചിക്കാത്തത് ഒന്നും പ്രവാചകന്‍ അല്ലാഹുവിന്‍റെ പേരില്‍ സംസാരിക്കില്ല {അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല അത് അദേഹത്തിന് ദിവ്യസന്നെഷമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാവുന്നു (53:3-4)
ബുധിഉപയോഗിച്ചു നിങ്ങള്‍ ഖുര്‍ആന്‍ വിശദീകരിച്ചു കൊള്ളുക എന്ന് എവിടെഎങ്കിലും ഖുര്‍ആനില്‍ അള്ളാഹു പറഞ്ഞിട്ടുണ്ടോ ? പറഞ്ഞിട്ടുണ്ട് പക്ഷെ ബുദ്ധികൊണ്ട് മാത്രമല്ല ഖുര്‍ആന്‍നും നബിച്ചര്യക്കും എതിരാവാതെ നമ്മുടെ ബുദ്ധികൊണ്ട് ആലോചിച്ചു തീരുമാനം എടുക്കുക.  ഓരോ ആയത്തിനും പ്രവാചകന്‍ വിശദീകരണം നല്‍കിയിരിക്കുക അല്ല ചോദിക്ക പെട്ടതിനും അന്ന് പ്രവ്ചകന് വേണം എന്ന് തോന്നിയതിനും മാത്രമേ നല്‍കിയിട്ടുള്ളൂ.   ബുദ്ധി ഉപയോഗിച്ച് നമ്മോട് പഠിക്കാന്‍ പറഞ്ഞതിന്റെ കുറെ ആയത്തുകള്‍ നമുക്ക് പരിശോധിച്ച്നോക്കാം, “ലഅല്ലക്കും തത്ത്തഖൂന്‍ “ എന്ന് കുറെ സ്ഥലത്ത് പറഞ്ഞല്ലോ ? നമുക്ക് അതൊന്ന് പരിശോതിച്ചു നോക്കാം നോട്ട് ചെരുതാകുവാന്‍ ആയത്ത് നമ്പര്‍ മാത്രമേ കൊടുക്കൂ . പ്രബോധനപരമായി (2:74, 2:44,11:51) തലാഖ്‌ു, ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ വിധി കുടുംബ കാര്യങ്ങള്‍ ബന്ധുക്കള്‍ (2:242, 24:61)  സത്യവിശ്വാസികള്‍ തമ്മ തമ്മില്‍ ഉള്ള ബന്തം (3:118, ) മുന്‍ വേദക്കാരുടെ തര്കത്തില്‍(3:65) ഇഹലോക ജീവിതത്തെക്കാള്‍ നല്ലത് പരലോകം (6:32,7:169,12:109,28:60) ഹലാലും ഹറാമും പറഞ്ഞശേഷം (6:151) അള്ളാഹുവിന്റെ ഔദാര്യമാന്നു ഖുര്‍ആന്‍, (10:16)  ഖുര്‍ആന്‍ ഉല്‍ബോധനം,(21:10) ഖുര്‍ആന്‍ അലഹുവിനെ മൂസാ(അ) മനസിലാക്കികൊടുക്കുന്ന രീതി (26:8) അള്ളാഹു അല്ലാത്തതിനെ ആരാധിക്കുന്നത് പരിഹാസ്യം (21:67 ) ജീവിതവും, മരണവും പ്രാപഞ്ചിക ദ്രിഷടാന്തങ്ങളും (23;80 ) പിശാചു വഴി പിഴപ്പിക്കുന്നു (36:62) കഴിഞ്ഞകാല പ്രവച്ചകന്മാരുടെ ചരിത്രത്തില്‍ (37: 137-138)   മനുഷ്യന്‍ മണ്ണ് തൊട്ടു ഇന്ത്രിയം പിന്നെ വയസായി അവന്‍റെ മരണം (40:67) ഇതിനെ അറബി ഭാഷയില്‍ ഉള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി (43:02) നിര്‍ജീവമായ ഭുമിയെ സജീവമക്കുന്നത് പോലെ മനുഷ്യനെ പുനര്‍ ജീവിപ്പിക്കും(57:17) സഹോദരന്മാരെ ഇത് മുഴുവനും പറയുന്നത് മേല്പറഞ്ഞ കാര്യങ്ങളില്‍ നിന്നും അല്ലാഹുവിനെയും അല്ലഹുവില്‍നിന്നും ഖുറാനെയും റസൂലിനെയും മനസ്സിലാക്കി അല്ലാഹുവിനു കീഴ്പെട്ട് പ്രവാചകനെ അനുസരിച്ച് പിന്‍പറ്റി ജീവിച്ച് (ഇസ്ലാം) വിജയികളായി സോര്‍ഗാവകഷികള്‍ ആകുക (ദാരുസ്സലമില്‍ എത്തിച്ചേരുക) സഹോദരന്മാരെ നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി ഞാന്‍ ഇത് നിങ്ങളുടെ മുന്നില്‍ സമര്പിക്കുന്നു ഒലില്ലാഹി തൌഫീഖ്‌

2012, ജനുവരി 24, ചൊവ്വാഴ്ച

ഖുര്ആന് ഗ്രന്ഥരൂപത്തില്‍ (മുസ്ഹഫ്)

ഖുര്ആന് ഗ്രന്ഥരൂപത്തില്‍ (മുസ്ഹഫ്)
بسم الله الرحمن الرحيم പ്രവാച്ചകന്റെ ഒഫാത്തിനു ശേഷം കള്ളപ്രവാച്ചകന്മാരുടെ രംഗപ്രവേശം മുസ്ലിം ലോകത്ത്‌ കുഴപ്പങ്ങള്‍ ഉണ്ടാവുകയും അതിനെ നേരിട്ടുകൊണ്ട് ധാരാളം സഹാബിമാര്‍ ശെഹീദാവുകയും ഖുര്ആിന്‍ മനപ്പാഠമായിരുന്ന ധാരാളം സഹാബിമാര്‍ രക്തസക്ഷികളാവുകയും ചെയ്തു. ഖുര്ആാന്‍ ഹ്രദയങ്ങളില്‍ മാത്രം സുക്ഷിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന് ബോദ്യപ്പെട്ടതിനാല്‍ ഉമ്മര്‍ (റ) ഒന്നാം ഖലീഫ അബൂബക്കര്‍ (റ) നോട്‌ വിശദീകരിക്കുകയും അദ്ദേഹം ആംഗികരിക്കുകയും നബി(സ)യുടെ കാത്തിബ് (എഴുത്തുകാരന്‍)ആയിരുന്ന സൈദുബിന്‍ സാബിത്നെ ഈ ഉത്തരവാദിത്തം ഏല്പിച്ചു.
ഖുര്ആിന്‍ അവതരിക്കുമ്പോള്‍ തന്നെ പ്രവാചകനില്‍ നിന്ന് കേള്‍ക്കുന്നതോടെ സഹാബികള്‍ അത് മനപ്പാഠമാക്കുകയും എല്ലിന്‍ കശ്ണത്തിന്മേലും ഇന്തപന പട്ടയിലും തോലിലും എഴുതി വെക്കുകയും നിസ്കാരത്തിലും അല്ലാതെയും അവര്‍ പാരായണം ചെയുകയും ചെയ്തു, പ്രവാചകന്‍ തന്നെ അല്ലാഹുവിന്റെ കല്പനയോടെ അതിന്റെയ ക്രോഡീകരണവും നടത്തിയതോടെ അത് മനുഷ്യമനസ്സുകളില്‍ കല്ലില്‍ കൊത്തിയത് പോലെ ആര്ക്കുംെ ഒരക്ഷരം പോലും മാറ്റിമറിക്കാന്‍ കഴിയാത്തത്ര സുരക്ഷിതമായി
ഗ്രന്ഥ രൂപം നല്കുന്നതിലെക്കായി പ്രവാചകന്‍ എഴുതിവേപ്പിച്ച ഖുറാന്റെ എല്ലാ ഭാഗങ്ങളും ശേഖരിക്കുക സഹാബികളില്‍ നിന്നും മുഴുവനായോ ഭാഗികമായോ എഴുതിയ ഭാഗം ശേഗരിക്കുക ഖുര്ആ‍ന്‍ ഹൃദിസ്ഥമക്കിയവരുടെ സഹായം എന്നി മൂന്ന് തരം സാക്ഷ്യങ്ങളോടെ ഖുറാന്റെ ഓരോവാക്കും സസുക്ഷ്മം ശ്രദ്ധിച്ച് മുസ്ഹഫില്‍ രെഖപ്പെടുത്തിഅബൂബക്കര്‍ (റ) സുക്ഷിക്കുകയും അദ്ധേഹത്തിന്റെ മരണശേഷം ഉമര്‍(റ) അദ്ധേഹത്തിന്‍റെ മരണശേഷം  നബി(സ)യുടെ ഭാര്യ ഹഫ്സാ (റ) പക്കല്‍ സുക്ഷിക്കാന്‍ ഏല്പിച്ചു ഓരോരുത്തരുടെയും പക്കല്‍ ഉള്ള കോപ്പികള്‍ അതുമായി ഒത്തു നോക്കുവാനും ശേരിപ്പെടുത്തുവനും അനുവതവും ഉണ്ടായിരുന്നു.
ഇന്ന് നമ്മുടെ കയ്യിലിരിക്കുന്ന ഖുര്ആുന്റെര ആധികാരിക കോപ്പികള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ ഇന്നും നിലനില്ക്കുകന്നുണ്ട്. അവ ഉസ്മാന്‍(റ) കാലത്ത് കൊടുത്ത്തയക്കപെട്ടവയകുന്നു. ഖുര്ആതന്‍ ഇറങ്ങിയത്‌ ഖുറൈശികളുടെ സംസാര ഭാഷ യായ അറബിയില്‍ ആയിരുന്നെങ്കിലും അന്ന് അറേബ്യയില്‍ മറ്റുപല അറബിസംസാരരീതി നിലവിലുണ്ടാവുകയും അവരവരുടെ രീതിയില്‍ ഖുര്ആംന്‍ പറയണം ചെയ്യപ്പെടുകയുമുണ്ടായി ഇസ്ലാം കൂടുതല്‍ പ്രചരിക്കുകയും അറബികളും അനറബികളും ഖുര്ആ ന്‍ പാരായണം ചെയുംബോഴുള്ള വെത്യസത്താല്‍ അല്ലാഹുവിന്റെ കലാം അലങ്കൊലപെട്ടുപോവുമോ എന്ന് ഭയന്നതിനാല്‍ അബൂബക്കര്‍(റ) കാലത്ത് ഉണ്ടാക്കിയ ആംഗികിര്ത മുസ്ഹഫിന്റെ കൊപ്പികളാണ് ഉസ്മാന്‍(റ) പ്രചരിപ്പിച്ചത് അതല്ലാത്ത മറ്റു കോപ്പികള്‍ എല്ലാം നശിപ്പിക്കാന്‍ ഉത്തരവ് ഇടുകയും ചെയ്തു. അത്കൊണ്ട് തന്നെ നമ്മുടെ പക്കലുള്ള ഖുര്ആവനും അതിന്റെ് പാരായണ രീതിയും സുരക്ഷിതമാകുന്നു യാതൊരു സംശയത്തിനും ഇടമില്ല ആര്ക്കും പരിശോധിക്കവുന്നതാകുന്നു. അള്ളാഹു ഖുറാന്റെ വക്താക്കളായി നമ്മെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യട്ടെ

പരിശുദ്ധ ഖുര്ആഅന്‍ ക്രോഡീകരണം


പരിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം

بسم الله الرحمن الحييم  പരിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം ഞാന്‍ ഇവിടെ തയ്യാറാക്കുന്നത് ഒരു ലെളിത പഠനം ഉദേശിചാകുന്നു

ഇരുപത്തിമൂന്നു വര്‍ഷം കൊണ്ട് അവതരിച്ചു പൂര്തീകരിക്കപ്പെട്ട ഖുര്‍ആന്‍ ഓരോ സമയങ്ങളില്‍ ഇറങ്ങിയ ക്രമത്തില്‍ അല്ല ക്രോഡീകരിച്ചത് (അങ്ങനെ ആയാല്‍ ഓരോ അവതരിച്ച ആയത്തിന്റെ കൂടെ കാലം സന്ദര്‍ബം അവതരണ ഉദ്ദേശം എന്നിവ ചേര്‍ത്ത് ഒരു വലിയ ഗ്രന്ഥം കൂടെ ഉണ്ടാവുമായിരുന്നു എന്നാലെ ജനങ്ങള്‍ക്ക്‌ പ്രയോജനപെടുകയുള്ള് ) ഇനി അത് വിഷയാടിസ്താനത്ത്തില്‍ക്രോഡീകരിക്കുക എന്ന് വെച്ചാല്‍ ഖുറാന്റെ ഗടന അനുസരിച്ചു അങ്ങനെ ചെയാന്‍ പറ്റില്ല ഇതൊരു വിഷയടിസ്തിത ഗ്രന്ദവും അല്ല.  അലാഹുവിന്റെ ഈ ഗ്രന്ഥത്തിന്‍റെ  ക്രോഡീകരണം അള്ളാഹു തന്നെ യാണ് നിര്‍വഹിച്ചത് അതുകൊണ്ട്  തന്നെ അതിന്‍റെ ക്രോഡീകരണത്തില്‍ ഒരു പഴുതും കാണുക ഇല്ല ഇനി വല്ല കുബുദ്ദിക്കും അങ്ങനെ തോന്നുക യാണെങ്കില്‍ ഏതൊരു അള്ളാഹു ആണോ ഇതിനെ അവതരിപ്പിച്ചത് അതെ അള്ളാഹു തന്നെ യാകുന്നു ഇതിന്‍റെ ക്രോഡീകരണവും സംരെക്ഷണവും ഈ ഗ്രന്ഥം ലോകത്തുള്ള എല്ലാ ഭാഷ സംസരികുന്നവരും എല്ലാ സംസ്കാരം ഉള്‍കൊള്ളുന്നവര്‍ക്കും വായിക്കാനും പഠിക്കാനും ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കുവാനും ഉള്ളതാകുന്നു അതിനാല്‍ തന്നെ അത് ലെളിത മയാത്പോലെ തന്നെ അതിന്‍റെ ക്രോഡീകരണവും ലെളിതമാകെണ്ടതുണ്ട്
ഖുര്‍ആന്‍റെ വഴിക്കുവഴി ക്രമത്തെ പറ്റി നാം അറിഞ്ഞിരികേണ്ട ഒരു വസ്തുത പിന്കാലക്കാരല്ല അതിന്‍റെ കര്‍ത്താക്കള്‍ എന്നതാണ് നബി (സ) തന്നെ യാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്. ( 75: 16-18) ഒരദ്ധ്യായം അവതരിക്കുമ്പോള്‍ തിരുമേനി തന്‍റെ എഴുത്തു കാരില്‍ ഒരാളെ വിളിപ്പിച്ച് അപ്പോള്‍ തന്നെ അത് എഴുതി വെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പുറകില്‍ അല്ലെങ്കില്‍ മുന്നില്‍ ചേര്‍ക്കണ മെന്ന്‌ നിര്‍ദേശിക്കുക പതിവായിരുന്നു ഒരു പൂര്‍ണ അധ്യായം അല്ലെങ്കില്‍ അത് ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത് രേഖ്‌ാപ്പെടുത്തനമെന്നും നിര്‍ദേശം നല്‍കുന്നു പ്രവാചകന്‍ തന്നെ നമസ്കാരത്തിലും മറ്റും പാരായണം ച്യ്യുകയും അതെ ക്രമത്തില്‍ സഹാബികള്‍ അത് മനപ്പാഠമാക്കുകയും ചെയ്യും അത് കൊണ്ട് തന്നെ ഖുര്‍ആന്‍ അവതരണം കഴിയുന്നതോടു കൂടെ തന്നെ ക്രോഡീകരണവും പൂര്‍ത്തിയായി. ഖുര്‍ആന്‍റെ അവതാരകന്‍ അള്ളാഹു തന്നെ അത് അവതീര്‍ണ്ണമായ  പ്രവാചകന്റെ കയ്യാല്‍ തന്നെക്രോഡീകരിക്കപെട്ടു
അതിനാല്‍ ആര്‍ക്കും കൈകടത്താന്‍ കഴിയുമയിരുന്നില്ല അള്ളാഹു അതിനെ സംരെക്ഷിക്കുക തന്നെ ചെയ്യും

പ്രാവാചകന് ജിബ്‌രീല്‍ (അ) എല്ലാ റമദാനിലും ഖുര്‍ആന്‍ ഓതി കൊടുക്കാറുണ്ടായിരുന്നു ഇബ്നു അബ്ബസില്‍ നിന്നും അദ്ദേഹം പറഞ്ഞു നബി ജനങ്ങളില്‍ വെച്ചേറ്റവും ഉദാരനായിരുന്നു റമദാനില്‍ ജിബിരീല്‍ കണ്ടുമുട്ടുന്ന വേളയില്‍ ആണു കൂടുതല്‍ ഉദരനാവുക റമദാനിലെ എല്ലാ രാത്രികളിലും ജിബരീല്‍ നബിയെ കാണുകായും അവര്‍ ഒന്നിച്ചു ഖുര്‍ആന്‍ ഓതുകയും ചെയ്യാറുണ്ടായിരുന്നു അടിച്ചു വീശുന്ന കാറ്റിനെക്കാള്‍ നന്മകളാല്‍ ഉദാരനയിരുന്നു നബി (ബുകാരി 2981)(മുസ്ലിം4268)
അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ   

നിസ്ക്കാരം الصلواة


നിസ്ക്കാരം الصلواة

بسم الله الرحمن الرحيم     നിസ്ക്കാരം  الصلواة  പ്രവാവാചകന് പ്രബോധനം നടത്തുമ്പോള്‍ നിസ്ക്കാരം എന്നത് ആര്‍ക്കും സംശയമില്ലത്ത ഒരു ആരാധന ആയിരുന്നു തവാഫ് പോലെ അറബികളുടെ ഇടയില്‍ വളരെ വെക്തം.  എന്നാല്‍ ഇന്ന് കേരള ക്കരയില്‍ നിസ്കാരം വര്‍ണിക്കാന്‍ കഴിയാത്ത ഒന്നായി ഏതാനും ആളുകള്‍ക്ക് മാറിയിരിക്കുന്നു ഇബ്രാഹീം അ സ ന്റെ മില്ലത്തില്‍നിര്‍വഹിച് പോന്നിരുന്നതാകുന്നു നിസ്കാരവും തവാഫും ലുഖ്‌മാന്‍ അ സ തന്‍റെ മകനോട് നിസ്കരിക്കാന്‍ പറയുന്നതും ഖുര്‍ആന്‍ പ്രതിവാതിക്കുന്നുണ്ട് ലുക്മാനുല്‍ ഹകീമിന്റെ പഠനങ്ങളും ഇബ്രാഹീം അ സ പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനയും (14:37-40) ഇസ്മയില്‍അ സ ഉപദേശം (19:55) ആജനത കാത്ത് സൂക്ഷിചിരുന്നു അതായിരുന്നു ഇസ്രാഅ് നു മുന്പ് നബിയും സഹാബി മാരും നിസ്കരിച്ചിരുന്ന രീതി (രണ്ടു റകാഅത്ത്) ചില ഹദീസ്‌ വിരോധികള്‍ ഇസ്രാഹു പോലും അംഗീകരിക്കുന്നില്ല സൂറത്ത് 17:1  ല്‍ വെക്തമാക്കുന്നതും പ്രശസ്ഥവുമായ ആ സംഭവം പോലും നിഷേധിക്കുമ്പോള്‍ എങ്ങനെ ഈ കാര്യം ബോദ്യപ്പെടുത്തും –ഒറ്റക്ക് പലപ്പോഴായി നിശ്ചിത എണ്ണം ഇല്ലാതെ നിര്‍വഹിച്ചു പോന്ന ഈ ആരാധന മിഹരജിന്റെ അന്ന് നിര്‍ബന്ത മാക്കുകയാണ് ഉണ്ടായത്‌ അതിനാല്‍ തന്നെ അതിന്‍റെ രൂപത്തെ സംബന്തിച്ചു തവാഫിനെപറ്റി തര്‍ക്കം ഇല്ലാത്തത് പോലെ തര്‍ക്കം ഇല്ലായിരുന്നു ഇന്നും ഏതാനും പേര്‍ക്ക് ഒഴിച്ചു ആരും തര്‍കിക്കുകയോ സംശയിക്കുകയോ ചെയ്യുന്നില്ല

ഒരാള്‍ അല്ലാഹുവില്‍ വിശ്വാശിച്ച്മുസ്ലിമാകുന്നതോടെ ആദ്യമായി അവന്‍റെ മേല്‍ നിര്‍ബന്ത മാകുന്ന കരൃമാണ് നിസ്കാരം – നിസ്കാരത്തെ പരാമര്ഷിക്കുന്നിടത്ത് ويقييمون الصلوة   واقيمو االصلوة  എന്നൊക്കെ പറഞ്ഞിരിക്കുന്നു നിസ്കാരം അനുഷ്ടികേണ്ട വിധത്തില്‍ അനുഷ്ടിക്കുക എന്നാണ് അതിനെ മനസ്സിലകെണ്ടത് അപ്പോള്‍ അതിന്‍റെ പൂര്ണഅര്‍ത്ഥത്തില്‍ നിലനിര്‍ത്താന്‍ പള്ളിയും അതോടനുബന്തിച്ചവയും നിസ്കരിക്കുന്നവരും ഉണ്ടാവുകയും നിസ്കാരം ജമാഅത്തായി യഥാവിധി നിലനിര്‍ത്തുകയും ചെയ്യുമ്പോഴേ ഇഖ്‌ാമത്തു സ്വലാത്ത്  ആയിതീരുകയുള്ളു  
ഒരു മഹല്ലില്‍ നിസ്കാരം നിലനിര്‍ത്തുമ്പോള്‍ എല്ലാവരും നിസ്കരിക്കുകയും അന്യോന്യം ബന്തം സ്ഥപ്പിക്കുകയും സാഹോദര്യം നിലവില്‍ വരികയും അല്ലാഹുവിന്റെ സഹായം തേടുക (2;45) അല്ലഹുവിങ്കലുള്ള പ്രതിഫലം (2:110) സൂക്ഷമത ഉണ്ടാവുക (2:177)  സൂക്ഷതയോടെയും ഖ്ശൂഅ്വോടെയും  നിസ്കാരം നിര്‍വഹിക്കുക (2:238) നിസ്കരിക്കുന്നവര്ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലം ഉണ്ട് അവര്‍ ഭയപ്പെടേണ്ട ദുഖിക്കേണ്ടതും ഇല്ല (2:277) നിസ്കാരം
നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിശ്ചയിക്കപെട്ട ഒരു നിര്‍ബന്ത്‌ ബദ്യതയാവുന്നു (4:103)  സത്യവിശ്വാസികള്‍ മിത്രങ്ങള്‍ (5:55)മിത്രങ്ങള്‍ ആവും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കും (9:71) നിസ്കാരം ഉപേക്ഷിചാല്‍ (19:59) കുടുംബതോട് നിസ്കരിക്കാന്‍ കല്പിക്കുക ( )നിസ്കാരം നീചൃത്തിയെയും നിഷിത്കര്‍മത്തെയും തടയും(29:45)  ഇത്രയും മഹത്തായ ഒരു കര്‍മം ഒരിക്കലും വിശദീകരിക്ക പെടാതിരിക്കുകഅല്ല ഉണ്ടായത്‌ മറിച്ച് വളരെ സുപരിചിത മയതിനാല്‍ വിശദീകരണം ആവശ്യമില്ലാതെ പോയതാകുന്നു

മാത്രവുമല്ല നിസ്കാരത്തിന്റെ റകഅത്ത്, എണ്ണം, സമയം, നിസ്കരത്തില്‍ ചൊല്ലുന്നത്, അടക്കം, ഒതുക്കം, രൂപം, വസ്ത്ര, സ്ഥലം, ശുദ്ധി, എന്നിത്യതികര്യങ്ങള്‍ എല്ലാം പ്രവാചക ചര്യയില്‍ വളരെ വെക്തമാകുന്നു ആവശ്യമെന്കില്‍ അവ ചുരുക്കി പറയുകയും ആവാം

ഒരു ചെറിയ പോസ്റ്റ്‌ ആയതിനാല്‍ ഒരു ഹദീസ്‌ മാത്രം ഇവിടെ ചേര്‍ക്കാം { അബുഹുൈമദിസ്സാഇദിയില്‍ നിന്ന് റസൂലിന്റെ നെമാസ്കരത്തെ കുറിച്ച് നിങ്ങളില്‍ വെച്ച് നന്നായി ഓര്‍ക്കുന്ന ആളാണ് ഞാന്‍ ഇപ്രകാരം അദ്ദേഹം നമസ്കരിക്കുന്നതായി ഞാന്‍ കണ്ടത്‌ റസൂല്‍ തക്ബീര്‍ ചൊല്ലുമ്പോള്‍ രണ്ടു കൈപടങ്ങള്‍ ചുമലിന്റെനേരെ ഉയര്‍ത്തുകയും രുകൂയില്‍ തന്‍റെ രണ്ടു കൈപടങ്ങള്‍ കാല്‍മുട്ടുകളില്‍ വെക്കുകയും ചെയ്യും തുടര്‍ന്ന് നബി തന്‍റെ മുതുക് ശരിക്കും കുനിച്ചുകൊണ്ട് നില്‍ക്കും (എന്നാല്‍ വളച്ചുകൊണ്ടാല്ല) ശേഷം റുകൂയില്‍നിന്നും തലയുയര്ത്തിയാല്‍ എല്ലാ സന്ധികളും അതിന്റെ സ്ഥാനത്ത് തിരിച്ച് ചോല്ലുംവിധം റസൂല്‍ നിവര്‍ന്നു നില്‍ക്കും സുജൂദ്‌ ചെയ്യുമ്പോള്‍ റസൂല്‍ രണ്ടു കൈകളും ഭുമിയില്‍ വെക്കും കൈവിരലുകള്‍ പൂര്‍ണ്ണമായും പരത്തിവെക്കുകയുമില്ല ചുരുട്ടിവേക്കുകയുമില്ല അപ്പോള്‍ അദ്ദേഹത്തിന്റെ ഇരുപതങ്ങളിലെയും വിരലുകളുടെ അറ്റങ്ങള്‍ ഖിബിലയുടെ നേരെ യായിരിക്കും പിന്നിട് രണ്ടു രകാഅത്ത് നമസ്കാരത്തിനു ശേഷം ഇരുന്നാല്‍ (അത്തഹിയ്യതിനുവേണ്ടി) ഇടത്തെ പാദത്തിന്മേല്‍ ഇരിക്കുകയും വലത്തെ പാദം കുത്തി നിറുത്തുകയും ചെയ്യും അവസാനത്തെ രകാഅത്തില്‍ (അത്തഹിയ്യതിനുവേണ്ടി) ഇരുന്നാല്‍ ഇടത്തെ പാദം വലത്തോട്ട് തള്ളി വെയ്ക്കുകയും മറ്റെപാദം കുത്തിനിരുത്തുകയും ചെയ്യും എന്നിട്ട് ചന്തി ഊന്നികൊണ്ടിരിക്കും (ബുഖ്‌ാരി)
നെമ്സ്കാരം ഒരു കര്‍മം മാത്രമാകുന്നു അത് തലകുത്തിമാറിച്ചില്‍ അല്ലാ എന്ന് വാദിക്കുന്നവര്‍ നിസ്കാരത്തിന്റെ രൂപം പ്രവാചകനില്‍ നിന്നും പഠിക്കണം റുകൂഅ്, സുജൂത് ഖിയാമം എന്നിവ ഉള്കൊളുന്നതാകുന്നു
നിസ്കാരം ഉളുഎടുത്തു കൊണ്ടും (5:06) ഭുദ്ധി സ്സ്തിരത യോടെയും (4:43)കാര്യാ ഗൌരവതെടുകുടെയും കളിതമാശയായി എടുക്കാതെയും (5:58) ശുദ്ധിയോടെയും ഖിബിലക്ക് മുന്നിട്ടുമായിരിക്കണം നെമസ്കാരത്തിന് നില്കെണ്ടത് നെമസ്കാരം നിര്‍ണിത സമയങ്ങളില്‍ നിശ്ചയിക്കപെട്ടിരിക്കുന്നു പകലിന്‍റെ രണ്ടു അറ്റങ്ങളിലും (സുബഹി, അസര്‍) രാത്രിയില്‍ ആദ്യയമാങ്ങളിലും (മഗരിബ്, ഇഷാ)(11:114) സൂര്യന്‍ (ആകാശമദ്യത്തിന്‍ നിന്നും) തെറ്റിയത് മുതല്‍ (17:78)  ആകുന്നു നെമസ്കാരസമയങ്ങള്‍  യാത്രയില്‍ ചുരുക്കി നിസ്കരിക്കാം (4:101) യുദ്ധത്തില്‍ പോലും നെമസ്കാരം ഒഴിവാക്കാന്‍ പാടില്ല ആയുധദാരികളായി എങ്ങനെ നിസ്കരിക്കാം എന്ന്ഖുര്‍ആന്‍ സൂചിപ്പിക്കുന്നു (4:102)  തീര്‍ച്ച യും നിസ്കാരം ഒരു പ്രതേക കര്‍മം തന്നെ യാകുന്നു ഏകദേശ രൂപം ഖുര്‍ആന്‍ ഇപ്പ്രകാരം വെക്ത മാക്കുന്നു

അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ നിസ്കാരം നിലരുത്തുന്നവില്‍ ഉള്പെടുത്തട്ടെ അക്രമികളില്‍ അല്ല തര്കിക്കുന്നവരിലും അല്ല

2012, ജനുവരി 17, ചൊവ്വാഴ്ച

പ്രവാചകന്‍ മുഹമ്മദ് സ അ യെ അനുസരിക്കുകയും പ്രവാചകചര്യ അനുതവനംചെയ്യുകയും വേണം

പ്രവാചകന്‍ മുഹമ്മദ് സ അ യെ അനുസരിക്കുകയും പ്രവാചകചര്യ അനുതവനംചെയ്യുകയും വേണം
പ്രവാചകനെ അനുസരിക്കെണ്ടാതില്ല പ്രവാചകന്‍ കൊണ്ടുവന്ന ഖുര്ആരന്‍ നെ അരുസരിച്ചാല്‍ മതി എന്ന് വാതിക്കുന്ന ഒരു വിഭാഗം ജനങ്ങളെ ഞാന്‍ കന്നുന്നു അവര്‍ ഹദീസ്‌ നിഷേധികളും ഖുര്ആളന്‍ വക്താക്കളെന്ന് ഭംഗിവാക്ക് പറയുന്നവരും ആരാധനാ മുറകളും ലെക്ഷ്യബോധവും ഇല്ലത്തവരകുന്നു
പ്രവാചകന്‍ മുഹമ്മദ് നബിയും റസൂലും ആകുന്നു, റസൂല്‍ എന്ന പദവി പ്രവാചകന്മാരില്‍ ചിലര്ക്ക് അള്ളാഹു പ്രത്യകം നല്കിയതാകുന്നു അത് ഒരിക്കലും അത് ഒരിക്കലും {അവന്റെക പ്രവാചകന്മാര്ക്ക് ഇടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്പ്പിക്കുന്നില്ലാ 2:285} എന്ന് പറഞ്ഞതിന് എതിരല്ല കാരണം ആദം നബി തൊട്ട് മുഹമ്മദ്‌ നബി വരെ എല്ലാവരും കൊണ്ട് വന്ന ദീന്‍ ഇസ്ലാം മാത്രാ മാകുന്നു
അനുസരിക്കുക എന്നാല്‍ എന്നാല്‍ ഒരുകല്പ്പന അനുസരിച്ച് പ്രവര്ത്തിരക്കുക കല്പനയും അദ്ദേഹത്തിന്റെ പ്രവര്ത്തി യും കണ്ടുകൊണ്ട് പിന്തുടരുക പിന്പലറ്റുക, പിന്പറ്റിജീവിക്കുക എന്നെല്ലാം പറയും
റസൂലിനെ അല്ലാതെ പ്രവാചകനെ(നബിയെ) അനുസരിക്കാന്‍ പറഞ്ഞ ഒരു ആയത്താകുന്നു ചെകനൂരികളുടെ ചോദ്യം മാത്രവുമല്ല റസൂല്‍ എന്നാല്‍ ദൂതന്‍, ദൂതന്‍ എന്നാല്‍ ദൂത് ഉള്ളവന്‍, ദൂത്‌ എന്നാല്‍ ഖുര്ആനന്‍ അതിനാല്‍ ഖുര്ആാന്‍ നെ അനുസരിക്കുവനാകുന്നു അള്ളാഹു കല്പ്പി്ച്ചത് എന്നാ തെറ്റായ ചര്ച്ചരയും തെറ്റായ വിശ്വാസവും വെച്ച് പുലര്ത്തുന്നതോടെ അത് പ്രജരിപ്പിക്കുകയും ചെയ്തു കൊണ്ട് മുസ്ലിംങ്ങളെ വസികെടിലക്കാന്‍ ശ്രമിക്കുന്നു.
തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്ജീലിലും രെഖപ്പെടുത്ത്പ്പെട്ട അവര്ക്ക് ‌ കണ്ടത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ (നബി) ൈദവ്ദൂതനെ (റസൂല്‍) (മുഹമ്മദ് നബിയെ) പിന്പചറ്റുന്നവര്ക്ക്ൊ (അനുസരികുക്ന്നവര്ക്ക് )(ആ കരുന്ന്യം രേഖപ്പെടുത്ത്പ്പെടുന്ന്താണ്്) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്നികന്ന് അവരെ വിലക്കുകയും ചെയ്യുന്നു നല്ല വസ്തുക്കള്‍ അവര്ക്ക് ‌ അദ്ദേഹം അനുവടനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വെക്കുകയും ചെയ്യുന്നു അപ്പേള്‍ അദേഹത്തില്‍ വിശ്വാസിക്കുകയും അദ്ധേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ധേഹതോടൊപ്പം അവ്തരിപ്പിക്കപ്പ്ട്ടിട്ടുള്ള ആ പ്രകാശത്തെ പിന്പ്റ്റുകയും ചെയ്തവര്‍ ആരോ അവര്‍ തന്നെയാണ് വിജയികള്‍. (7:157)
പറയുക മനുഷ്യരെ തീര്ച്ചടയായും ഞാന്‍ നിങ്ങളിലെക്കെലാം ഉള്ള അല്ലാഹുവിന്റെീ ദുതനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം എതോരുവനാണോ അവന്റെക(ദൂതന്‍) അവനല്ലാതെ ഒരു ൈദൈവവുമില്ല അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ് ദൂതനിലും വിശ്വാസിക്കുവീന്‍ അതെ അല്ലാഹുവിലും അവന്റെ് വചനത്തിലും വിശ്വാസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍ അദ്ധേഹത്തെ നിങ്ങള്‍ പിന്പജറ്റുവീന്‍ നിങ്ങള്ക്ക് നേര്മാവര്ഗംങ പ്രപ്പിക്കാം (7:158)
നബിയെ നിനക്കും നിന്നെ പിന്പിറ്റിയ സത്യവിശ്വാസികള്ക്കും് അള്ളാഹു തന്നെ മതി (8:64)
ഈ ആയത്തുകളില്‍ നിന്നും പ്രവാചകനെ അരുസരിക്കണം പിന്പകറ്റണം ഖുര്ആ്ന്‍ പിന്പിറ്റണം എന്ന് മാത്രമല്ല അദ്ദേഹം മുന്‍ വേദങ്ങളില്‍ രേഗപ്പെടുത്തിയ അക്ഷരജ്ഞാനമില്ലാത്ത നബിയായ ദൂതനെ യാണ് അതിനാല്‍ <അല്ലാഹുവിനെയും അവവന്റെ ദൂതനെയും അനുസരിക്കുക > എന്ന് ഖുര്ആിന്‍ പറയുന്നിടത്ത് മുടന്തന്‍ ന്യായം ഒഴിവാക്കി അല്ലാഹുവിനു കിഴ്പ്പെടുക മാത്രവുമല്ല മുഹമ്മദ്‌ നബി സ കല്പ്പി ക്കും എന്ത് = അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്നിുന്ന് അവരെ വിലക്കുകയും ചെയ്യുന്നു നല്ല വസ്തുക്കള്‍ അവര്ക്ക് ‌ അദ്ദേഹം അനുവടനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വെക്കുകയും ചെയ്യുന്നു ഒരു മനുഷ്യന്റെു ജീവിതത്തിലെ മുഴു കാര്യങ്ങളും ഇതില്‍പെട്ടു മാത്രവുമല്ല സമൂഹത്തിന്റെ മോജനവും രാഷ്ട്രത്തിന്റെ സ്വതന്ത്ര്യവും അതില്‍ പെട്ടു അതിനാല്‍ മനുഷ്യരുടെ ഉത്തരവതിത്തം എന്താകുന്നു മുഹമ്മദ് നബിയില്‍ വിശ്വാസിക്കുക പിന്തുണക്കുക പിന്പതറ്റുക സഹായിക്കുക അദെഹതോടൊപ്പം അവതരിച്ച ഖുര്ആുന്‍ നെ പിന്പഹറ്റുക (അദെഹതോടൊപ്പം അവതരിച്ച ഖുര്ആഖന്‍ ഈ വാക്ക് അടിവര യിടന്നം)
ഇതില്‍ നിന്നും മനുഷ്യകുലത്തിന് എന്ത് മനസ്സിലാക്കാം ഈ പ്രവാചകന്‍ മുഹമ്മദ്‌ ഈ ഖുര്ആഷന്റെന തനി പകര്പ്പാ യി ജീവിച്ചു ആ പരിശുദ്ധ ജീവിതവും അതിനു ആധാരമായ ഖുര്ആനനുമാകുന്നു മുസ്ലിംങ്ങളുടെ പ്രമാണം. ഖുര്ആേന്‍ ഒന്നാമതും പ്രവചാക്ചര്യ(ഹദിസ്‌) രണ്ടാമതും മുസ്ലിംങ്ങളുടെ ദീനിലെ തെളിവുകള്‍ ആയിരിക്കും ഇനിമുഹമ്മദ് നെബിയുടെ വാക്ക്‌ എത്ര പരിശുദ്ധ മാകുന്നു അല്ലാഹുവിന്റെ കല്പന ഇല്ലാതെ ഒരക്ഷരം പോലും പ്രവാചകന്‍ ഉരിയടുക ഇല്ലാ എന്ന് അള്ളാഹു പ്രക്യപിച്ചു {നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല ദുര്മാര്ഗിരയായിട്ടുമില്ല അദ്ദേഹം തന്നിഷ്ടപ്രകാരം സംസരിക്കുന്നുമില്ല അത് അദേഹത്തിന് ദിവ്യസ്ന്ദേശമായി നല്കടപ്പെടുന്ന ഒരു ഉള്ബോധനംമാത്രമാവുന്നു(53:2-4)}അള്ളാഹു ആകുന്നു ഏറ്റവും നന്നായി അറിയുന്നവന്‍ അസലാമു അലയിക്കും *********************

2012, ജനുവരി 16, തിങ്കളാഴ്‌ച

എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം


എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം

بسم الله الرحمن الحيم  എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമ ചൊല്ലണം എന്നവാതം ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല മാത്രവുമല്ല ചോദിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ മാത്രമേ തെളിവായി സ്വീകാര്യവും ആവൂ
ആദ്യമായി പറയട്ടെ ശഹാദ്ദത്ത് കലിമകള്‍ ചൊല്ലിയാല്‍ മാത്രം പോര ആളുകള്‍ കേള്‍ക്കെ ഉറക്കെ പ്രക്യാപ്പിക്കണം ശഹാദത്ത് കലിമകളുടെ അര്‍ഥം, താല്പര്യം അത് ഉച്ചരിക്കുന്നതോടെ അവന്റെ ജീവിതത്തില്‍ അടിമുടി വരേണ്ട മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് ദ്രഡവിശ്വാസം ഉണ്ടായിരിക്കണം  എന്തിനു നാം സാക്ഷ്യംവഹിക്കണം റസൂല്‍ സാക്ഷ്യം വഹിചിരുന്നുവോ എന്നാണ് മറ്റൊര് സംശയം.  എന്നാല്‍ ആദ്യമായി അള്ളാഹു തന്നെ അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലാ എന്ന് സാക്ഷ്യം വഹിക്കുകയും എന്നിട്ട് അള്ളാഹു തന്നെ മലക്കുകളും അള്ളാഹു അറിവ് നല്‍കിയവരും സാക്ഷ്യം വഹിച്ചു എന്ന് ഖുര്‍ആന്‍നിലൂടെ പ്രക്യപ്പിക്കുന്നതോടെ അള്ളാഹു വിന്റെയും നബിമാരുടെയും പ്രക്യപനം ഒരൊറ്റ ആയത്തില്‍ വെക്ത്മായി {അവനല്ലാതെ ദൈവമില്ലെന്ന് അള്ളാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു അജയ്യനും അഭിജ്ഞ്നുമായ അവനല്ലാതെ ഒരു ൈദവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യംവഹിച്ചിരിക്കുന്നു 3:18}   എന്നുവെച്ചാല്‍ ആശ്ഹദുആന്‍ലായിലാഹ ഇല്ലള്ളഹ് എന്ന് ജ്ഞാനികള്‍ സാക്ഷ്യ പെടുത്തിയത്‌പോലെ നാമും സക്ഷ്യപെടുത്തണം   മുഹമ്മദ്‌ നബി സ അ റസൂല്‍ ആണെന്ന് മുസ്ലിംങ്ങള്‍ സക്ഷ്യപ്പെടുത്തെണ്ടതുണ്ടോ???? പ്രവാചകന്റെ കാലത്ത് പ്രവാചകന്റെ അടുത്ത് വന്ന് വിശ്വാസിക്കുന്നവര്‍ പ്രവാചകന്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന് പ്രക്യപിച്ചിരുന്നു ഖുര്‍ആന്‍നില്‍ നിന്ന് തന്നെ തെളിവ് വേണം എന്ന് പറയുമ്പോള്‍ പ്രവാചകര്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന പ്രക്യാപനം നടത്തുന്ന രീതി സാധാരണ ഉള്ളതിനാല്‍ മുനഫിക്കുകളും അങ്ങനെ പറഞ്ഞു റസൂലിന്റെ അടുക്കല്‍ വന്നു അത് ഖുര്‍ആന്‍ പറയുന്നത് നോക്കുക {കപടവിശ്വാസികള്‍ നിന്റെ അടുത്ത് അന്നാല്‍ അവര്‍ പറയും തീര്‍ച്ചയും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ ആണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു അല്ലാഹുവിനറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന് തീര്‍ച്ചയായും മുനഫിഖ്‌ുകള്‍ (കപടന്മാര്‍)കള്ളം പറയുന്നവരാണ് എന്ന് അള്ളാഹു സാക്ഷ്യംവഹിക്കുന്നു 63:1 }   ഈ ആയത്തിലൂടെ സാധാരണയില്‍ തന്നെ ജനങ്ങള്‍ ആശ്ഹദുഅന്ന മുഹമ്മദ്‌ റസൂലുല്ലാഹി എന്ന് പറഞ്ഞു ഇസ്ലാം സ്വീകരിച്ചിരുന്നു എന്നുമാത്രമല്ല അതിനേക്കാള്‍ ഒക്കെവലുത് അള്ളാഹു തന്നെ സാക്ഷ്യം വഹിക്കുന്നു എന്നതാകുന്നു അല്ലാഹുവും
മലക്കുകളും നബിമാരും സഹാബികളും സാക്ഷ്യംവഹിചെങ്കില്‍ നമുക്ക് എന്തുകൊണ്ട് സാക്ഷ്യം വഹിച്ചു കൂടാ

അതിനിടക്ക് ചിലര്‍ പറയുന്നത് കണ്ടു (കേട്ടു) അദേഹം ജീവിച്ചു ഇത്ര കാലമായിട്ടും അദ്ദേഹത്തിനെ കൊണ്ട് ശഹാദത്ത് കലിമ ചൊല്ലിചില്ലാ എന്ന്. മനുഷ്യകുഞ്ഞുങ്ങളെ അള്ളാഹു പുറത്തുകൊണ്ടുവരുന്നത് ശുദ്ധ പ്രക്ര്തിയില്‍ ആകുന്നു അവന്‍ ഇസ്ലാമിക ശിക്ഷണത്തില്‍ ജീവിക്കുമ്പോള്‍ മറ്റൊരു ശഹാദത്ത് ചോല്ലെണ്ടാതായി വരുന്നില്ല ഇനി അവന്‍ പരിഷ്കരിച്ച് ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍നിന്നും വെതിച്ചലിചിട്ടുണ്ടെങ്കില്‍ (ഒരു പുതിയ ചിന്താ പ്രസ്ഥാനമയി പ്രക്യപിച്ചു പണിയെടുത്തിടുണ്ടേങ്കില്‍) അവന്‍ ദീനിലേക്ക് മടങ്ങി വരുവാന്‍ കലിമ ചൊല്ലുക തന്നെ വേണം

അള്ളാഹു ആകുന്നു എല്ലാം അറിയുന്നവന്‍



അബ്ദുല്ലഹിബിനു മസ്ഊതില്‍ നിന്ന് ഞങ്ങള്‍ നബിയോടൊപ്പം നമസ്കരത്തിലയിരികെ അല്ലാഹുവിനു തന്റെ അടിമകളില്‍ നിന്ന് സമാധാനം ഉണ്ടാവട്ടെ ഇന്നയിന്ന ആളുകള്‍ക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോള്‍ റസൂല്‍ പറഞ്ഞു നീങ്ങള്‍ അല്ലാഹുവിനു സമാധാനം ഉണ്ടാവട്ടെ എന്ന് പറയരുത്‌ തീര്‍ച്ചയായും അള്ളാഹു തന്നെ യാണ്  സമാധാനം (നല്‍കുന്നവന്‍ )മറിച്ച് നിങ്ങള്‍ ഇപ്രകാരം പറയുക  എല്ലാ അഭിവാദ്യങ്ങളും നമസ്കാരങ്ങളും നല്ല കാര്യങ്ങളും അല്ലഹുവില്‍നിന്നുള്ള സമാധാനവും അനുഗ്രഹാശിസ്സുകളും കാരുന്ന്യവും താങ്കളില്‍ വര്ഷിക്കട്ടെ നമ്മിലും സജ്ജനങ്ങളായ അല്ലാഹുവിന്‍റെ ദാസ്സന്മാരിലും ശാന്തി യുണ്ടാവട്ടെ (നിങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആ പ്രാര്‍ത്ഥന ആകാശത്തിലുള്ളതും ആകാശ ഭൂമിക്കിടയില്‍ ഉള്ള എല്ലാ അടിമകള്‍ക്കുമായിരികും --- അള്ളാഹു അല്ലാതെ വേറെ ഒരു ഇലഹ് ഇല്ലാ എന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും അടിമയുമാനെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നും കൂടി പറയേണ്ടതാന്നു ശേഷം തനിക്ക് കൂടതല്‍ ഇഷ്ട പെട്ട പ്രാര്‍ത്ഥന അവര്‍ തിരഞ്ഞെടുത്തു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ എന്നും റസൂല്‍ അരുളുക യുണ്ടായി (ബുഖ്‌ാരി)
അബുല്ലഹി ഇബ്നു ഉമ്മര്‍ (ര) പറഞ്ഞു റസൂല്‍ (സ) പറയുന്നത് കേട്ടു ഇസ്ലാം അഞ്ചു കാര്യത്ത്തിന്മേല്‍ ആകുന്നു പടുത്തുയര്‍ത്തിയത് അള്ളാഹു അല്ലാതെ ഒരു ഇലാഹു ഇല്ലെന്നും മുഹമ്മദ്(സ അ) അല്ലാഹുവിന്റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുക നെമസ്കാരം നിലനിര്‍ത്തുക സാകത്തു നല്‍കുകയും ഹജ്ജും റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ടിക്കുകയും ചെയ്യുക  (ബുഖ്‌ാരി)

2012, ജനുവരി 10, ചൊവ്വാഴ്ച

വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ

വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ ആവട്ടെ بسم بسم الله الحمن الرحيم
വൃഭിചാരിണിയും വൃഭിചാരിയും ഇവരില്‍ ഓരോരുത്തരെയും നൂരുവീതം പ്രഹരിക്കുക .........ഒരുപറ്റം സത്യവിശ്വാസികള്‍ അതിനു ദൃക്സാക്ഷികളായി ഉണ്ടായിരിക്കണം24:2
ഇവിടെ വൃഭിചാരത്തിന്റെ ശിക്ഷയെപറ്റി ചര്ച്ചപ ചെയ്യുന്നതിനുമുന്പ്്‌ മനുഷ്യന്റെ സാമൂഹിക ഘടന ഒന്ന് ചര്ച്ച് ചെയ്യാം. രണ്ടു സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വിവാഹ...ിതരായി ആ സത്യസന്തമായ പാവനമായ കുടുംബ ബന്ധത്തില്നിിന്നും കുട്ടികളും കുട്ടികളുടെ കുട്ടികളും മറ്റു കുടുംബ ബന്തങ്ങളും ഉടലെടുത്ത് ഒരു ഗോത്രമായി സമൂഹമായി രാഷ്ട്രമായി മാറുന്നു. ഇവര്‍ തമ്മില്‍ പിതാവ് മകന്‍ മാതാവ്‌ മകള്‍ എന്നിങ്ങനെ ബന്തങ്ങളും അനന്തരാവകാഷങ്ങളും ഉണ്ടാവുന്നു എല്ലാറ്റിനും പുറമേ ധാര്മികമുല്യങ്ങളോട്കൂടിയ ഒരു സമൂഹം ഇതാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. എന്നാല്‍ അള്ളാഹു നിശ്ചയിച്ച രീതിയില്‍ വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സോബാവികമായ രീതിയില്‍ മാത്രം ബന്ദപ്പെടുക എന്നതിന് പകരം വിവാഹിതരായിരിക്കെ തന്നെ അന്യസ്ത്രീ പുരുഷന്മാരുമായി യാതൊരു നിയന്ത്രണവും ഇല്ലാതെ ബന്തപെടാന്‍ തുടങ്ങിയാല്‍ അവിടെ കുടുംബ ബന്തവും സാമൂഹിക ഘടനയും നഷ്ടമാവുന്നു അത് വലിയ അനീതി ഈ സമൂഹത്തില്‍ നടമാടപ്പെടും. ഒരുത്തിക്ക് ജനിക്കുന്ന കുഞ്ഞ് അവളുടെ ഭര്ത്താ വിന്റെത് ആവില്ല എന്നാല്‍ ആ ഭര്ത്താ വ് അവന്റെതല്ലാത്ത കുടിയുടെ ജീവിതചെലവ്‌ സഹിക്കണം അനന്തരാവകാശവും നല്കഅണം ഇനി ഈ ഭര്ത്താഎവിനു മറ്റു പല സ്ത്രീകളിലും ഉണ്ടായ കുട്ടികള്‍ ഇതേ അര്ത്ഥാത്തില്‍ വേറെയും ഒരു രാജ്യത്തെ മൊത്തം ജനങ്ങളുടെ അവസ്ഥ ഇങ്ങനെ ആയാല്‍ എന്തായിരിക്കും അവിടത്തെ സാമൂഹിക അവസ്ഥ – ഇനീ വൃഭിചരിച്ചത് ആരും അറിഞ്ഞില്ലേങ്കില്‍ അനന്തരാവകാശം, സംരെക്ഷണം പരിപാലനചെലവ്‌ വിവാഹം എന്നിവകളില്‍ വഞ്ചിക്കപ്പെടുന്നു ഇത് ഒരു സംസ്കാരമായി ആ സമൂഹം എടുത്താല്‍ കുട്ടികളുടെ, സ്ത്രീകളുടെ, പ്രായമായവരുടെ പരിപാലനം സംരക്ഷണം എന്നിവ ആരു നിര്വ,ഹിക്കും അതിനെല്ലാറ്റിനും പുറമേ സൂറത്ത് 4:1 ല്‍ പറഞ്ഞ സൃഷ്ടിപ്പിന്റെ നടപടി ക്രമം എങ്ങനെ നിലവില്‍ വരും. അതിന്റെ അര്ഥം് ലൂത്ത് നബിയുടെ ജനതയുടെ അവസ്ഥ അല്ലെ ആ ജനതയെ അള്ളാഹു കൂട്ടത്തോടെ കൊന്നുകളഞ്ഞു () ഇവിടെ വിവാഹിതര്‍ വൃഭിച്ചരിക്കുമ്പോള്‍ കുടുംബ വൃവസ്ഥ , സാമുഹിക വെവസ്ഥ തകരാറിലാകുന്നതോടെ പവിത്രമായ വിവാഹ കരാറിനെ വഞ്ചിക്കുന്നു മ്ലേച്ഛമായ വേശ്യവൃത്തി നടമാടുന്നു അരാജകതോവും സാമ്പത്തികനഷ്ടവും അഭിമാനവും വിവാഹത്തിന്റെ പവിത്രതയും ഇല്ലാതാക്കുന്നു (സഹോതരന്മാരെ നിങ്ങള്‍ നിങ്ങള്ക്ക് നിങ്ങളുടെ കുടുംബത്തില്‍ സമൂഹത്ത്തില്‍ ഇത് ഇഷ്ടപ്പെടുമോ)
ഇനി പ്രവാചകന്റെ കാലത്തിനു മുന്പുാള്ള സമൂഹങ്ങളിലും വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ കൊല തന്നെ കല്പ്പി ക്ക പെട്ടിരുന്നു തല്മൂതിലും ബൈബിളിലും മനുസ്മര്ധി യിലും കൊല്ലുവാന്‍ കല്പിതിലച്ചിരിക്കുന്നു ആ നിയമ വെവസ്ഥ നിലനില്ക്കുലന്ന സമൂഹമായിരുന്നു അറബികള്‍
നൂറു അടി, അടിക്കാന്‍ കല്പിച്ചത് വിവാഹം ചെയ്യാത്തവരുടെ കാര്യാത്തില്‍ ആകുന്നു – വിവാഹം ചെയ്തവര്ക്ക്യ വൃഭിച്ചരിക്കാന്‍ ഖുര്ആാന്‍ പഴുത്‌ നല്കുിന്നില്ല കാരണം അവര്ക്ക് ഒരു ഭാര്യ പോരെങ്കില്‍ നലുഭാര്യമാര്‍ വരെ ആവാം സ്ത്രികള്ക്ക്് ഭര്ത്താാവിനെ വേണ്ടെങ്കില്‍ തലാഖ് ആവശ്യപ്പെടാം ഭര്ത്താ വുമായി പ്രശ്ന പരിഹാരത്തിനും ഖുര്ആരന്‍ പ്രതിവിധികള്‍ നല്കുഹന്നു ..ഇനിയും വൃഭിച്ചരിക്കുന്നവരെ ജനമധ്യത്തിലിട്ട് എറിഞ്ഞു കൊല്ലാന്‍ ഉമ്മത്തിന്റെ നേതാവായ നെബിയായ റസൂല്‍ആയ അന്നത്തെ ഭരണാധികാരിയായ മുഹമ്മദ് സ അ കല്പ്പിബച്ചു അതില്‍ എന്താണ്തെറ്റ്
(വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ = വൃഭിച്ചരിച്ചു + ഭര്ത്താപവ്‌/ ഭാര്യ – വഞ്ചിച്ചു + സമുഹത്തെ വഞ്ചിച്ചു + രാഷ്ട്ര നിയമം ലെന്കിച്ചു + പ്രക്രതി നിയമം ലെങ്കിച്ചു +ഇനി അതില്‍ കുട്ടി ജനിച്ചാല്‍ സംരെക്ഷണവും പരിപാലനവും അനന്തരാവകാശവും അന്യായമായി ആ കുട്ടിക്ക് കിട്ടുന്നു)
അത് കൊണ്ട് നൂറു അടി, അടിക്കാന്‍ കല്പിച്ചത് വിവാഹം ച്യ്യാത്തവരുടെ കാര്യാത്തില്‍ മാത്രമാകുന്നു വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ ആവട്ടെ അള്ളാഹു എല്ലാം അറിയുന്നവന്‍ ആകുന്നു ഞാന്‍ അവന്റെ അടിമ മാത്രം

2012, ജനുവരി 7, ശനിയാഴ്‌ച

ശുദ്ധി ശുചിത്വം, ഉളു

ശുദ്ധി ശുചിത്വം, ഉളു
ഇസ്ലാം ലോകത്തുള്ള എല്ലാ മതങ്ങളെ കാളും വൃത്തിയും വെടിപ്പും അനുശാസിക്കുന്ന മതം ആകുന്നു. ഈ ഉമ്മത്തിലെ ആദ്യ പ്രബോധകനും പ്രവാചകനുമായ മുഹമ്മദ്‌ നബി സ അ ക്ക് അള്ളാഹു ആദ്യകാലങ്ങളില്‍ തന്നെ കല്പിച്ചത് ശുചിത്വം പാലിക്കാന്‍ ആകുന്നു ايها المدثر قم فاندر وربك فكبر وثيابك فطهر والرجزفهجر അല്ലയോ മൂടി പുതച്ചു മുടി കിടക്കുന്നവനെ എഴുന്നെല്ക്കുക മുന്നറിയിപ്പ് നല്കുപക നിന്റെി റബ്ബിന്റെ മഹത്വം വിളംബരപ്പെടുത്തുക നിന്റെി വസ്ത്രങ്ങള്‍ ശുചിയാക്കി വെക്കുക ആഴുക്കുകളില്‍ നിന്നും അകന്നു നില്ക്കുക ഈ വാക്യങ്ങളില്‍ നിന്നും സര്വ്വകമാലിന്യങ്ങളില്‍ നിന്നും വസ്ത്രം ശരീരം താമസസ്ഥലം ഹ്രദയ വിശുദ്ധി പെരുമാറ്റം എന്നിവ എല്ലാം ശുദ്ധമായിരിക്കണം. കാരണം പ്രബോധിദരുടെ മുന്പി‍ല്‍ അവന്‍ അന്തസായി നില്കെണ്ടതുണ്ട് എങ്ങനെ എല്ലാം ശുദ്ധീകരിക്കണം എന്ന് പ്രവാചകനില്‍ നിന്നും നാം പഠിച്ചു
ജനങ്ങളെസമീപിക്കുന്നമുന്പും അല്ലാഹ...ുവുമായി മുനാജാത്‌ നടത്തുന്ന മുന്പുംസ (നിസ്ക്കാരം) ദന്തശുദ്ധി വരുത്തണം മാന്യമായി വെടിപ്പും വര്ത്തിസയും ഉള്ള വസ്ത്രം ധരിക്കണം ഖുര്ആ്ന്‍ മായിദ ആയത്ത് ആറില്‍ പറഞ്ഞതനുസരിച്ചും പ്രവാചകച്ചര്യ അനുസരിച്ചും അംഗശുദ്ധി. ഉണ്ടാവല്‍ നിസ്ക്കാരം, തവാഫ് എന്നിവക്ക് ശേര്ത്താകുന്നു. ഖുര്ആ്ന്‍ എടുക്കാനും ജീവിതത്തില്‍ മുഴുസമയവും ഉളു ഉണ്ടാവുന്നത് നല്ലത് തന്നെ. ജനാബത്ത്കാരന്‍, ഹയ്ധു നിഫാസ് എന്നിവയുള്ള സ്ത്രീകള്‍ നിയ്യതോടുകുടെ ശരീരം ആസകലം വെള്ളം നനച്ച് ഒലിക്കുന്ന രീതിഇയില്‍ കുളിക്കുക അഴുക്കുകള്‍ ഉള്ളിടങ്ങളില്‍ നന്നയികഴുകുക—ഇങ്ങനെയാകുന്നു വലിയ അശുദ്ധിയില്നികന്നും ശുദ്ധിയാവല്‍ – എന്നാല്‍ നിയ്യതോടുകൂടെ മുഖവും ൈകമുട്ട് വരെ ൈകൈകളും കഴുകുകയും തലയും ചെവിയും തടവുകയും നേരിയാന്നിയുല്പെടെ കാലുകള്‍ കഴുകുകയും ചെയ്തുകൊണ്ടാണ് ഉള്ളു .എടുക്കെണ്ടത് ഉള്ളു മുറിയുന്ന കാര്യങ്ങള്‍ മലമൂത്ര വിസര്ജ നം അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ ചേരല്‍ ഗുഹ്യസ്ഥാനങ്ങള്‍ കയിവേല്ലകൊണ്ട് തൊടല്‍ കിഴ്വായു പോകല്‍ (ഭാര്യയെതോട്ടല്‍ ഉളു മുറിയുമോ ഇല്ലയോ എന്നിടത്ത് വികാരത്തോടെ ഭാര്യയെ തൊട്ടാല്‍ ഉളു മുറിയും എന്ന് മനസ്സിലാകുന്നു) എന്നിവ കൊണ്ട് ഉളു നഷ്ടമാവും വീണ്ടും ഉളു എടുക്കണം (ഇതില്‍ അഭിപ്രായ വെത്യസമുവരുമായുള്ള തര്ക്കയമല്ല ഇവിടെ) മലമുത്ര വിസര്ജ നം ചെയ്താല്‍ വെള്ളം കൊണ്ട് വൃത്തിയയി കഴുകെണ്ടതാകുന്നു ശുദ്ധ വെള്ളം കൊണ്ടായിരിക്കണം വൃത്തിയക്കെണ്ടത് പകര്ച്ചയയതോ നജസ് ആയതോ അയ വെള്ളം കൊണ്ടാവരുത് – മലം മുത്രം ശവം (മനുഷ്യനും ജിറാതും മത്സ്യവും ഒഴിച്ചു) രക്തം കള്ള് മതിയ്യ്‌ എന്നിവ നജസ്സുകള്ളാകുന്നു – ശരിരം വസ്ത്രം സ്ഥലം എന്നിവ നജസുകളില്‍ നിന്നും ശുദ്ധ മായിരിക്കണം. നായ പട്ടി അന്നിവ യുടെ നെജസ് നീക്കാന്‍ ഏഴുവട്ടം കാഴുകുന്നതില്‍ ഒരു വട്ടം മണ്ണ് കലര്ന്നെ വെള്ളം കൊണ്ടായിരിക്കണം വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ വല്ല കല്ല്‌ ടിഷുപെപ്പേര്‍ എന്നിവ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക തയമ്മം ചെയ്തുകൊണ്ട് കുളി നിര്ബിന്ധം ആയതില്നിതന്നും ഉളു നിര്ബയന്ധം ആയതില്‍ നിന്നും ശുദ്ധിയാക്കാം. ശുദ്ധ മണ്ണില്‍ ഒരു പ്രാവശ്യം ഇരുൈകകൈളുടെയും വെള്ളഭാഗം അടിച്ചു മുഖം തടവുകയും, മറ്റൊരു അടികൊണ്ടു കയ്മുട്ട്ടക്കം രണ്ടു ൈകകള്‍ തടവുകയും ചെയ്യുക ഇതാണ് തയമ്മം ഇങ്ങനെ തന്നെ മതി കുളിക്കു പകരവും
· · · Yesterday at 7:00am

2012, ജനുവരി 4, ബുധനാഴ്‌ച

ദീന്‍ വിറ്റ് കാശാക്കുന്നവര്ക്കെതിരില്‍ നിലകൊള്ളുക

നമ്മുടെ ദീനിനെ, നമ്മുടെ ഈമനിനെ, നമ്മുടെ അനുസരണ ശീലത്തെ, നമ്മുടെ പണ്ടിതന്മാരോടും, മുന്കാ്ല മഹാത്ടുക്കളോടും ഉള്ള ആദരവിനെ, മുഹമ്മദ്‌ മുസ്തഫാ സ അ യോടു നമുക്കുള്ള സ്നേഹത്തെ വിറ്റ് കാഷാക്കുകയകുന്നു ഇന്ന് കേരളത്തില്‍. ജനങ്ങളെ നിങ്ങള്‍ നിശബ്ദരായാല്‍, പണ്ടിതന്മാരല്ലേ തെറ്റുണ്ടാവില്ലാ എന്ന്കരുതി (ചിന്ത്ക്കാതെ) നിസ്സാരമാക്കിയാല്‍, നിങ്ങള്‍ അതിനെ അനുകൂലിച്ചാല്‍, അതിനെ സാമ്പത്തികമായി സഹായിച്ചാല്‍ നമ്മുടേതെന്നു നാം അംഗീകരിക്കുന്ന മുകളില്‍ കൊടുത്ത എല്ലാം നമുക്ക് നഷ്ടമാവും
മുടി വെള്ളവും, മുടി പ്രദര്ശമനവും, ഖബര്‍ കേട്ടിപ്പോക്കിയും നേര്ച്ചാ എന്നപേരില്‍ പുരങ്ങള്നര ടത്തിയും ജിന്ന് ചേട്ട ൈശതാന്‍ മാരണം, കണക്കുനോക്കള്‍, ഒഴിപ്പിക്കല്‍, തുടങ്ങി എല്ലാം കോടി കളുടെ വരുമാന മുണ്ടാക്കി ഈ ദീനിന്റെ പവിത്രത നഷ്ടപ്പെടുത്തുകയാകുന്നു ----
ഖുര്ആാനിലെക്കും സുന്നത്തിലെകും മടങ്ങുക – ഇസ്ലാം ദീനിനെ വിജയിപ്പിക്കുക നമ്മുടെ ആഖീബത്ത്നന്നാക്കുക സ്വന്തര്ഗാത്തിന്നായി പ്രവര്ത്തി്ക്കുക ---- അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീന്‍.
NB: നാളെ മഹ്ശറയില്‍ പാര്ട്ടി നോക്കിയല്ല അള്ളാഹു വിദിക്കുന്നത് ഞാനും നിങ്ങളും അല്ലാഹുവിന്റെആ മുന്നില്‍ മറുപടി പറയാന്‍ നാംതന്നെ ആലോചിച്ചു തീരുമാനമെടുക്കണം

2012, ജനുവരി 2, തിങ്കളാഴ്‌ച

ഇന്നത്തെ ചിന്ത, പ്രവര്‍ത്തനം മുന്നേറ്റം


ഇന്നത്തെ ചിന്ത, പ്രവര്‍ത്തനം മുന്നേറ്റം

ഇസ്ലാം ആവിര്‍ഭവിച്ചപ്പോള്‍ ഡെമോക്രിസമോ സോഷ്യലിസമോ ക്യാപിറ്റലിസമോ കമ്മ്യുന്നിസമോ ഉണ്ടായിരുന്നില്ല. പില്കാലങ്ങളില്‍ നിലനിന്നിരുന്ന ഇസ്ലാമിക ഖിലാഫത്ത് നഷ്ടപെട്ടപ്പോള്‍ മേല്പറഞ്ഞ പുതിയ ഇസ്സങ്ങള്‍ മുസ്ലിം മനസ്സുകളിലേക്ക് ചേക്കേറി ചിലരെല്ലാം ഈ ഇസ്സങ്ങളെ മുസ്ലിം മനസ്സുകളിലും രാഷ്ട്രങ്ങളിലും കെട്ടിയിടാനും വളര്‍ത്താനും ശ്രമിച്ചു. ഇസ്ലാമിനെ അതിന്‍റെ തനതായ രൂപത്തില്‍ നില്നില്‍ക്കണമെന്നാഗ്രഹിച്ച പണ്ഡിതന്മാരും പ്രമാണിമാരും ഇരുന്നുചിന്തിച്ചതിന്റെ ഫലമായി പലനാടുകളിലും ഒരേ ആശയത്തില്‍ പലപേരുകളിലായി സംഘടനകള്‍ രൂപംകൊണ്ടു പ്രവര്‍ത്തിച്ചു പൂത്തുലഞ്ഞു മേല്പറഞ്ഞ ഒരു ഇസ്സത്തെയും അംഗികരികാതെ തന്നെ.

ഇന്ത്യയിലും പ്രവര്‍ത്തിക്കുകയും രാഷ്ട്രത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര്യം ഉപയോഗപെടുത്തിയും പ്രവര്‍ത്തനത്തിനായി ഭരണഘടനയുടെ നിയമാവലി ധിക്കരിക്കാതെയും മുസ്ലിംങ്ങളുടെ മാത്രമല്ലാതെ മൊത്തം ജനതയുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതയുള്ള , അഴിമതിരഹിതമായ ധാര്മികമുല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഒരു ഭരണം സ്ഥാപിക്കുക,-- സ്ഥാപിക്കുവാന്‍ സഹകരിക്കുക എന്നലെക്ഷൃാത്തില്‍ ഒരു സംഘം മുന്നോട്ടു വന്നത് തെറ്റാണോ ? എന്നാല്‍ അത് ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ആയത്  മാത്രം എങ്ങനെ തെറ്റാവും ?

യുഗപുരുഷന്മാരാല് ലോകതങ്ങോളമിങ്ങോളം നിയോഗിക്കപെട്ട  അതെ ഉത്തരവതിത്തം തന്നെ യാകുന്നു ജനങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്ന സാമ്പത്തിക ച്ചുഷന്നത്തിന്റെയും അരാജകത്വത്തിന്റെയും അധാര്മികതയുടെയും അഴിമതിയുടെയും നീരാളിപ്പിടുത്തത്തില്‍ നിന്നും രാജ്യത്തെയും രാജ്യനിവസികളെയും രേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ പ്രസ്ഥാനം.

ഈ ഉത്തരവാദിത്ത നിര്‍വ്ഹണത്തിനു മുബില്‍ തടസ്സം സൃഷ്ടിക്കാതെ സഹകരിക്കണം എന്നവശ്യപ്പെടുന്നതോടെ ഒരു ഇസ്സങ്ങലോടും രാജിയായിട്ടിലാ എന്നുമാത്രമല്ല (തൌഹീദ്  രിസാലത്ത്  ആഖിറത്ത് എന്നിവയുടെമേല്‍ ഉട്ടിയുറപ്പിക്ക്പെട്ട രാഷ്ട്രീയ വെവസ്ത) ഇന്ത്യന്‍ ഭരണഘടന അനുശാസീക്കുന്ന രീതിയില്‍ സമാധാനത്തോടെ പ്രവര്‍ത്തിച്ചു മുന്നേറുക തന്നെ ചെയ്യും  ---- എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്

2012, ജനുവരി 1, ഞായറാഴ്‌ച

മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവതിതങ്ങള്‍


മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവതിതങ്ങള്‍

سم الله لرحمان الرحيم  ജനിച്ചുടനെ കുട്ടിയുടെ ചെവികളില്‍ ബാങ്കും ഇകമത്തും കൊടുക്കുക, നല്ല പേര് വിളിക്കുക, മുടി കളയുക, ഹഖ്‌ീകത്ത് അറുക്കുക, ജനനമരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നിടത്ത് കുട്ടിയുടെ പേര് രജിസ്റ്റര്‍  ചെയ്യ്യ്ക തുടര്‍ന്നു അത്യാവശ്യമുള്ള രേഗകള്‍ തയ്യാറാക്കുക വാക്സിന്‍ നല്‍കുകയും കാര്‍ഡ്‌ സൂഷിക്കുകയും ചെയ്യുക, സുന്നത്ത്‌ കയിക്കുക, സ്നേഹം നല്‍കുക കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, മുലകൊടുക്കുക സംരെക്ഷ്ണംനല്കുക, ശാന്തമായ കലുഷിതമാല്ലാത്ത അന്തരീക്ഷത്തില്‍ ദീനീ ചിട്ടയില്‍ കുട്ടികളെ വളര്‍ത്തുക ഖുര്‍ആന്‍ പഠിപ്പിക്കുക നല്ല വസ്ത്രം പാര്‍പ്പിടം ഭാഷണം കളിക്കാനുള്ള സൌകര്യങ്ങള്‍ എന്നിവ ഹലാലായി നല്‍കുക

 സ്കൂളിലും മദ്രസയിലും ചെകേണ്ട കാലത്ത് തന്നെ ചേര്‍ക്കുക, പഠനത്തില്‍ ശ്രദ്ധിക്കുക, വേണ്ട പുസ്തകങ്ങള്‍ യുണിഫോം എന്നിവ നല്‍കുന്നതോടെ അവരുടെ കൂട്ടുകാര്‍ അവരുടെ യാത്ര സമയനിഷ്ടാ എന്നിവയും നിസ്കാരം നോമ്പ് സ്വഭാവ സംസ്കരണം ധാനശീലം കലാകായിക മേഘലയിലുള്ള താല്പര്യം അവര്‍ മറ്റുള്ളവരോട് ഇടപെടുന്ന രീതി  എന്നിവ ശ്രദ്ധിക്കുക
ജോലിയാക്കുന്നതിനു വേണ്ട ഉപദേശ നിര്‍ദേശങ്ങളും സൌകര്യങ്ങളും ചെയ്ത്കൊടുക്കുക വിവാഹം കഴിപ്പിക്കുക അവരുടെ മതപരമായ കാര്യങ്ങളിലുള്ള അറിവ്‌ പ്രവര്‍ത്തനങ്ങള്‍ ആരാധനാകാര്യങ്ങളില്‍ ഉള്ള താല്പര്യം ധാനശീലം എന്നിവ പ്രവര്തികമാക്കുന്നുണ്ടോ എന്ന് പരിശോദിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.  മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അല്ലാഹുവില്‍ ഭരമെല്പ്പിക്കുകയും ചെയ്യുക   അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ