2012, ജനുവരി 28, ശനിയാഴ്‌ച

ഖുര്ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരണം ഒരു പഠനം


ഖുര്‍ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരണം ഒരു പഠനം

ഖുര്‍ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരന്നത്ത്തിനു ഹദിസിനെ പരിഗണിക്കേണ്ടതില്ല പ്രവാചക ചര്യയോ അവതരണ പശ്ചാത്തലമോ  പരിഗണിക്കേണ്ടതില്ല അള്ളാഹു മനുഷ്യനു ബുദ്ധി നല്‍കിയിരിക്കുന്നു ആ ബുധിയുപയോഗിച്ചു മനസ്സിലക്കുവാനാകുന്നു അള്ളാഹു പറയുന്നത് അതുകൊണ്ട് ആരീതിയില്‍ മനസ്സിലാക്കി വിശ്വാസിച്ച് പ്രവര്‍ത്തിച്ചാല്‍ മതി  എന്ന് വാതിക്കുന്നവര്‍ .   അതല്ല തഫ്സീരുകളില്‍ മുഫസ്സിറുകള്‍ പറഞ്ഞതനുസരിച്ച് മനസ്സിലാക്കുകയും വിശ്വാസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാ മറ്റൊരു ചിന്താഗതിക്കാര്‍. പ്രവാചകചര്യയും (ഹദീസ്‌) അവതരണപാശ്ചാത്തലവും മുഫസ്സിറുകളുടെ അഭിപ്രായങ്ങളും പരിഗണിച്ചും അള്ളാഹു നല്‍കിയ ബുദ്ധി കൊണ്ട് ചിന്തിച്ചും ഖുര്‍ആന്‍ കൊണ്ട് ഖുര്‍ആന്‍നിനെ വിശദീകരിച്ചും കാര്യങ്ങളും വിധികളും മനസ്സില്ലക്കുകയും വിശ്വാസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം എന്ന് പറയുന്നവര്‍.  എനിക്ക് ഈ അവസാനം പറഞ്ഞ രീതിയോടാകുന്നു സ്വീകാര്യത തോന്നുന്നത്.
എന്ത് കൊണ്ട് : ഒന്നാമതായി ഖുര്‍ആനില്‍ അള്ളാഹു തന്നെ പറയുന്നു അള്ളാഹു ഖുര്‍ആന്‍റെ വിശദീകരണം നല്‍കാനും ബാധ്യസ്ഥാന്‍ ആണെന്ന് അങ്ങനെ അത് നാം ഓതിതന്നാല്‍ ആഒത്ത് നീ പിന്തുടരുക പിന്നീട് അത് വിവരിച്ചു തരലും നമ്മുടെ ബാധ്യതയാകുന്നു (75:18-19)  അള്ളാഹു അവന്‍റ് അടിമകള്‍ക്കായി ഇറക്കിയ ഖുര്‍ആന്‍ എന്നിട്ട് കാണുന്നവര്‍ കാണുന്നവര്‍ അവരവരുടെ ഇഷ്ടത്തിനു വിശദീകരിക്കാന്‍ നിന്നാല്‍ അതിനു എന്ത് വിലയാണുള്ളത് അങ്ങിനെ കിട്ടുന്ന വിധിക്ക് എന്ത് അടിസ്ഥാനത്തില്‍ആകുന്നു നാം അല്ലാഹുവിന്‍റെ നിയമം എന്ന് പറയുക  അപ്പോള്‍ മറ്റൊരു ചോദ്യം അള്ളാഹു എങ്ങനെ മനുഷ്യനോട് ഖുറാന്റെ വിശദീകരണം നല്‍കും അള്ളാഹു തന്നെ മറുപടി പറയട്ടെ {അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില്‍ തന്‍റെ ദൃശടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്തവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്ന് തന്നെ യുള്ള ഒരു ദൂതനെ നിയോഗിച്ചവന്‍ ആകുന്നുഅവന്‍ - തീര്ച്ചയായും അവര്‍ മുബ് വൃക്തമായ വഴികേടില്‍ ആയിരുന്നു (62:2) } എന്നാല്‍ ഇപ്പോള്‍ റസൂല്‍ ജീവിചിരിപ്പില്ലലോ അപ്പോള്‍ ഞങ്ങള്‍ക്കത് ബാതകമല്ല എന്ന പറച്ചിലും ഞാന്‍ കേള്‍ക്കാന്‍ഇടയായി അള്ളാഹു പറയുന്നു {അവരില്പെട്ട ഇനിയും അവരോടൊപ്പം വന്നു ചെര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ധേഹത്തെ നിയോഗിച്ചിരിക്കുന്നു) അവനാകുന്നു പ്രതാപ്പിയും
യുക്തിമാനും (62:3)}  നമ്മെ പോലുള്ളവര്‍ക്ക് സൂല്‍ എങ്ങനെ വായിച്ചു കേള്‍പിക്കും എങ്ങനെ നമ്മെ സംസകരിക്കും എങ്ങനെ നമുക്ക് തത്വജ്ഞാനവും ഖുര്‍ആന്‍റെ വിശദീകരണവും നല്‍കും ആകാര്യം പ്രവച്ചകനാണ് നമുക്ക് മനസ്സിലാക്കി തരേണ്ടത്‌ പ്രവാചകന്‍ പറയട്ടെ പണ്ഡിതന്മാര്‍ അബിയാക്കളുടെ അനന്തരാവകാശികള്‍ ആകുന്നു . അടുത്ത ചോദ്യം ആരാന്നു പണ്ഡിതന്മാര്‍, മുഫസ്സിറുകള്‍, അവര്‍ എഴുതി ഉണ്ടാക്കുക അല്ലേ വാറോലകള്‍?  ഞാന്‍ പറയുന്നത് പണ്ഡിതന്മാര്‍ എന്ന് പറയുന്നത് ഇസ്ലാമിക കാഴ്ചപാടില്‍ ഖുര്‍ആനും പ്രവാചകനില്‍ നിന്നെന്നു ഉറപ്പുള്ള പ്രവാചക ചര്യയും അനുസരിച്ചു നമ്മെ സംസ്കരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു ഈ സുക്ഷ്മത പാലിക്കാത്തവരെ ഇസ്ലാം മത പണ്ഡിതന്മാറായി എണാറില്ല. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിയാത്ത എന്നാല്‍ സമൂഹത്തില്‍ ഒരു വിധിയുടെ ആവശ്യം വരികയും ചെയ്താല്‍ ഒരേ കാലത്തുള്ളവരില്‍ ഒരു കൂട്ടം പണ്ഡിതന്മാരുടെ അഭിപ്രായം സോരൂപിച്ച ഒരു വിധി ഉണ്ടായാല്‍ അതിനെ ഇജ്മാഅ് എന്ന് പറയുന്നു എന്തായാലും പണ്ടിതന്മാരുടെത് മുഴുവനും അഭിപ്രായങ്ങള്‍മാത്രമാകുന്നു എന്നുവെച്ചാല്‍ അള്ളാഹു ഖുര്‍ആന്‍ ഖുര്‍ആന്‍കൊണ്ട് വിശദീകരിച്ചതും പ്രവാചകന്‍റെ ചര്യയും ആകുന്നു ഏതാര്‍ത്ത വിശദീകരണങ്ങള്‍ അത് മുഴുവനും അള്ളാഹു ആകുന്നു വിശദീകരിക്കുന്നത് അള്ളാഹു ഇച്ച്ചിക്കാത്തത് ഒന്നും പ്രവാചകന്‍ അല്ലാഹുവിന്‍റെ പേരില്‍ സംസാരിക്കില്ല {അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല അത് അദേഹത്തിന് ദിവ്യസന്നെഷമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാവുന്നു (53:3-4)
ബുധിഉപയോഗിച്ചു നിങ്ങള്‍ ഖുര്‍ആന്‍ വിശദീകരിച്ചു കൊള്ളുക എന്ന് എവിടെഎങ്കിലും ഖുര്‍ആനില്‍ അള്ളാഹു പറഞ്ഞിട്ടുണ്ടോ ? പറഞ്ഞിട്ടുണ്ട് പക്ഷെ ബുദ്ധികൊണ്ട് മാത്രമല്ല ഖുര്‍ആന്‍നും നബിച്ചര്യക്കും എതിരാവാതെ നമ്മുടെ ബുദ്ധികൊണ്ട് ആലോചിച്ചു തീരുമാനം എടുക്കുക.  ഓരോ ആയത്തിനും പ്രവാചകന്‍ വിശദീകരണം നല്‍കിയിരിക്കുക അല്ല ചോദിക്ക പെട്ടതിനും അന്ന് പ്രവ്ചകന് വേണം എന്ന് തോന്നിയതിനും മാത്രമേ നല്‍കിയിട്ടുള്ളൂ.   ബുദ്ധി ഉപയോഗിച്ച് നമ്മോട് പഠിക്കാന്‍ പറഞ്ഞതിന്റെ കുറെ ആയത്തുകള്‍ നമുക്ക് പരിശോധിച്ച്നോക്കാം, “ലഅല്ലക്കും തത്ത്തഖൂന്‍ “ എന്ന് കുറെ സ്ഥലത്ത് പറഞ്ഞല്ലോ ? നമുക്ക് അതൊന്ന് പരിശോതിച്ചു നോക്കാം നോട്ട് ചെരുതാകുവാന്‍ ആയത്ത് നമ്പര്‍ മാത്രമേ കൊടുക്കൂ . പ്രബോധനപരമായി (2:74, 2:44,11:51) തലാഖ്‌ു, ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ വിധി കുടുംബ കാര്യങ്ങള്‍ ബന്ധുക്കള്‍ (2:242, 24:61)  സത്യവിശ്വാസികള്‍ തമ്മ തമ്മില്‍ ഉള്ള ബന്തം (3:118, ) മുന്‍ വേദക്കാരുടെ തര്കത്തില്‍(3:65) ഇഹലോക ജീവിതത്തെക്കാള്‍ നല്ലത് പരലോകം (6:32,7:169,12:109,28:60) ഹലാലും ഹറാമും പറഞ്ഞശേഷം (6:151) അള്ളാഹുവിന്റെ ഔദാര്യമാന്നു ഖുര്‍ആന്‍, (10:16)  ഖുര്‍ആന്‍ ഉല്‍ബോധനം,(21:10) ഖുര്‍ആന്‍ അലഹുവിനെ മൂസാ(അ) മനസിലാക്കികൊടുക്കുന്ന രീതി (26:8) അള്ളാഹു അല്ലാത്തതിനെ ആരാധിക്കുന്നത് പരിഹാസ്യം (21:67 ) ജീവിതവും, മരണവും പ്രാപഞ്ചിക ദ്രിഷടാന്തങ്ങളും (23;80 ) പിശാചു വഴി പിഴപ്പിക്കുന്നു (36:62) കഴിഞ്ഞകാല പ്രവച്ചകന്മാരുടെ ചരിത്രത്തില്‍ (37: 137-138)   മനുഷ്യന്‍ മണ്ണ് തൊട്ടു ഇന്ത്രിയം പിന്നെ വയസായി അവന്‍റെ മരണം (40:67) ഇതിനെ അറബി ഭാഷയില്‍ ഉള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി (43:02) നിര്‍ജീവമായ ഭുമിയെ സജീവമക്കുന്നത് പോലെ മനുഷ്യനെ പുനര്‍ ജീവിപ്പിക്കും(57:17) സഹോദരന്മാരെ ഇത് മുഴുവനും പറയുന്നത് മേല്പറഞ്ഞ കാര്യങ്ങളില്‍ നിന്നും അല്ലാഹുവിനെയും അല്ലഹുവില്‍നിന്നും ഖുറാനെയും റസൂലിനെയും മനസ്സിലാക്കി അല്ലാഹുവിനു കീഴ്പെട്ട് പ്രവാചകനെ അനുസരിച്ച് പിന്‍പറ്റി ജീവിച്ച് (ഇസ്ലാം) വിജയികളായി സോര്‍ഗാവകഷികള്‍ ആകുക (ദാരുസ്സലമില്‍ എത്തിച്ചേരുക) സഹോദരന്മാരെ നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി ഞാന്‍ ഇത് നിങ്ങളുടെ മുന്നില്‍ സമര്പിക്കുന്നു ഒലില്ലാഹി തൌഫീഖ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ