2012, ജനുവരി 7, ശനിയാഴ്‌ച

ശുദ്ധി ശുചിത്വം, ഉളു

ശുദ്ധി ശുചിത്വം, ഉളു
ഇസ്ലാം ലോകത്തുള്ള എല്ലാ മതങ്ങളെ കാളും വൃത്തിയും വെടിപ്പും അനുശാസിക്കുന്ന മതം ആകുന്നു. ഈ ഉമ്മത്തിലെ ആദ്യ പ്രബോധകനും പ്രവാചകനുമായ മുഹമ്മദ്‌ നബി സ അ ക്ക് അള്ളാഹു ആദ്യകാലങ്ങളില്‍ തന്നെ കല്പിച്ചത് ശുചിത്വം പാലിക്കാന്‍ ആകുന്നു ايها المدثر قم فاندر وربك فكبر وثيابك فطهر والرجزفهجر അല്ലയോ മൂടി പുതച്ചു മുടി കിടക്കുന്നവനെ എഴുന്നെല്ക്കുക മുന്നറിയിപ്പ് നല്കുപക നിന്റെി റബ്ബിന്റെ മഹത്വം വിളംബരപ്പെടുത്തുക നിന്റെി വസ്ത്രങ്ങള്‍ ശുചിയാക്കി വെക്കുക ആഴുക്കുകളില്‍ നിന്നും അകന്നു നില്ക്കുക ഈ വാക്യങ്ങളില്‍ നിന്നും സര്വ്വകമാലിന്യങ്ങളില്‍ നിന്നും വസ്ത്രം ശരീരം താമസസ്ഥലം ഹ്രദയ വിശുദ്ധി പെരുമാറ്റം എന്നിവ എല്ലാം ശുദ്ധമായിരിക്കണം. കാരണം പ്രബോധിദരുടെ മുന്പി‍ല്‍ അവന്‍ അന്തസായി നില്കെണ്ടതുണ്ട് എങ്ങനെ എല്ലാം ശുദ്ധീകരിക്കണം എന്ന് പ്രവാചകനില്‍ നിന്നും നാം പഠിച്ചു
ജനങ്ങളെസമീപിക്കുന്നമുന്പും അല്ലാഹ...ുവുമായി മുനാജാത്‌ നടത്തുന്ന മുന്പുംസ (നിസ്ക്കാരം) ദന്തശുദ്ധി വരുത്തണം മാന്യമായി വെടിപ്പും വര്ത്തിസയും ഉള്ള വസ്ത്രം ധരിക്കണം ഖുര്ആ്ന്‍ മായിദ ആയത്ത് ആറില്‍ പറഞ്ഞതനുസരിച്ചും പ്രവാചകച്ചര്യ അനുസരിച്ചും അംഗശുദ്ധി. ഉണ്ടാവല്‍ നിസ്ക്കാരം, തവാഫ് എന്നിവക്ക് ശേര്ത്താകുന്നു. ഖുര്ആ്ന്‍ എടുക്കാനും ജീവിതത്തില്‍ മുഴുസമയവും ഉളു ഉണ്ടാവുന്നത് നല്ലത് തന്നെ. ജനാബത്ത്കാരന്‍, ഹയ്ധു നിഫാസ് എന്നിവയുള്ള സ്ത്രീകള്‍ നിയ്യതോടുകുടെ ശരീരം ആസകലം വെള്ളം നനച്ച് ഒലിക്കുന്ന രീതിഇയില്‍ കുളിക്കുക അഴുക്കുകള്‍ ഉള്ളിടങ്ങളില്‍ നന്നയികഴുകുക—ഇങ്ങനെയാകുന്നു വലിയ അശുദ്ധിയില്നികന്നും ശുദ്ധിയാവല്‍ – എന്നാല്‍ നിയ്യതോടുകൂടെ മുഖവും ൈകമുട്ട് വരെ ൈകൈകളും കഴുകുകയും തലയും ചെവിയും തടവുകയും നേരിയാന്നിയുല്പെടെ കാലുകള്‍ കഴുകുകയും ചെയ്തുകൊണ്ടാണ് ഉള്ളു .എടുക്കെണ്ടത് ഉള്ളു മുറിയുന്ന കാര്യങ്ങള്‍ മലമൂത്ര വിസര്ജ നം അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ ചേരല്‍ ഗുഹ്യസ്ഥാനങ്ങള്‍ കയിവേല്ലകൊണ്ട് തൊടല്‍ കിഴ്വായു പോകല്‍ (ഭാര്യയെതോട്ടല്‍ ഉളു മുറിയുമോ ഇല്ലയോ എന്നിടത്ത് വികാരത്തോടെ ഭാര്യയെ തൊട്ടാല്‍ ഉളു മുറിയും എന്ന് മനസ്സിലാകുന്നു) എന്നിവ കൊണ്ട് ഉളു നഷ്ടമാവും വീണ്ടും ഉളു എടുക്കണം (ഇതില്‍ അഭിപ്രായ വെത്യസമുവരുമായുള്ള തര്ക്കയമല്ല ഇവിടെ) മലമുത്ര വിസര്ജ നം ചെയ്താല്‍ വെള്ളം കൊണ്ട് വൃത്തിയയി കഴുകെണ്ടതാകുന്നു ശുദ്ധ വെള്ളം കൊണ്ടായിരിക്കണം വൃത്തിയക്കെണ്ടത് പകര്ച്ചയയതോ നജസ് ആയതോ അയ വെള്ളം കൊണ്ടാവരുത് – മലം മുത്രം ശവം (മനുഷ്യനും ജിറാതും മത്സ്യവും ഒഴിച്ചു) രക്തം കള്ള് മതിയ്യ്‌ എന്നിവ നജസ്സുകള്ളാകുന്നു – ശരിരം വസ്ത്രം സ്ഥലം എന്നിവ നജസുകളില്‍ നിന്നും ശുദ്ധ മായിരിക്കണം. നായ പട്ടി അന്നിവ യുടെ നെജസ് നീക്കാന്‍ ഏഴുവട്ടം കാഴുകുന്നതില്‍ ഒരു വട്ടം മണ്ണ് കലര്ന്നെ വെള്ളം കൊണ്ടായിരിക്കണം വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ വല്ല കല്ല്‌ ടിഷുപെപ്പേര്‍ എന്നിവ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക തയമ്മം ചെയ്തുകൊണ്ട് കുളി നിര്ബിന്ധം ആയതില്നിതന്നും ഉളു നിര്ബയന്ധം ആയതില്‍ നിന്നും ശുദ്ധിയാക്കാം. ശുദ്ധ മണ്ണില്‍ ഒരു പ്രാവശ്യം ഇരുൈകകൈളുടെയും വെള്ളഭാഗം അടിച്ചു മുഖം തടവുകയും, മറ്റൊരു അടികൊണ്ടു കയ്മുട്ട്ടക്കം രണ്ടു ൈകകള്‍ തടവുകയും ചെയ്യുക ഇതാണ് തയമ്മം ഇങ്ങനെ തന്നെ മതി കുളിക്കു പകരവും
· · · Yesterday at 7:00am

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ