2012, ജനുവരി 24, ചൊവ്വാഴ്ച

പരിശുദ്ധ ഖുര്ആഅന്‍ ക്രോഡീകരണം


പരിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം

بسم الله الرحمن الحييم  പരിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം ഞാന്‍ ഇവിടെ തയ്യാറാക്കുന്നത് ഒരു ലെളിത പഠനം ഉദേശിചാകുന്നു

ഇരുപത്തിമൂന്നു വര്‍ഷം കൊണ്ട് അവതരിച്ചു പൂര്തീകരിക്കപ്പെട്ട ഖുര്‍ആന്‍ ഓരോ സമയങ്ങളില്‍ ഇറങ്ങിയ ക്രമത്തില്‍ അല്ല ക്രോഡീകരിച്ചത് (അങ്ങനെ ആയാല്‍ ഓരോ അവതരിച്ച ആയത്തിന്റെ കൂടെ കാലം സന്ദര്‍ബം അവതരണ ഉദ്ദേശം എന്നിവ ചേര്‍ത്ത് ഒരു വലിയ ഗ്രന്ഥം കൂടെ ഉണ്ടാവുമായിരുന്നു എന്നാലെ ജനങ്ങള്‍ക്ക്‌ പ്രയോജനപെടുകയുള്ള് ) ഇനി അത് വിഷയാടിസ്താനത്ത്തില്‍ക്രോഡീകരിക്കുക എന്ന് വെച്ചാല്‍ ഖുറാന്റെ ഗടന അനുസരിച്ചു അങ്ങനെ ചെയാന്‍ പറ്റില്ല ഇതൊരു വിഷയടിസ്തിത ഗ്രന്ദവും അല്ല.  അലാഹുവിന്റെ ഈ ഗ്രന്ഥത്തിന്‍റെ  ക്രോഡീകരണം അള്ളാഹു തന്നെ യാണ് നിര്‍വഹിച്ചത് അതുകൊണ്ട്  തന്നെ അതിന്‍റെ ക്രോഡീകരണത്തില്‍ ഒരു പഴുതും കാണുക ഇല്ല ഇനി വല്ല കുബുദ്ദിക്കും അങ്ങനെ തോന്നുക യാണെങ്കില്‍ ഏതൊരു അള്ളാഹു ആണോ ഇതിനെ അവതരിപ്പിച്ചത് അതെ അള്ളാഹു തന്നെ യാകുന്നു ഇതിന്‍റെ ക്രോഡീകരണവും സംരെക്ഷണവും ഈ ഗ്രന്ഥം ലോകത്തുള്ള എല്ലാ ഭാഷ സംസരികുന്നവരും എല്ലാ സംസ്കാരം ഉള്‍കൊള്ളുന്നവര്‍ക്കും വായിക്കാനും പഠിക്കാനും ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കുവാനും ഉള്ളതാകുന്നു അതിനാല്‍ തന്നെ അത് ലെളിത മയാത്പോലെ തന്നെ അതിന്‍റെ ക്രോഡീകരണവും ലെളിതമാകെണ്ടതുണ്ട്
ഖുര്‍ആന്‍റെ വഴിക്കുവഴി ക്രമത്തെ പറ്റി നാം അറിഞ്ഞിരികേണ്ട ഒരു വസ്തുത പിന്കാലക്കാരല്ല അതിന്‍റെ കര്‍ത്താക്കള്‍ എന്നതാണ് നബി (സ) തന്നെ യാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്. ( 75: 16-18) ഒരദ്ധ്യായം അവതരിക്കുമ്പോള്‍ തിരുമേനി തന്‍റെ എഴുത്തു കാരില്‍ ഒരാളെ വിളിപ്പിച്ച് അപ്പോള്‍ തന്നെ അത് എഴുതി വെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പുറകില്‍ അല്ലെങ്കില്‍ മുന്നില്‍ ചേര്‍ക്കണ മെന്ന്‌ നിര്‍ദേശിക്കുക പതിവായിരുന്നു ഒരു പൂര്‍ണ അധ്യായം അല്ലെങ്കില്‍ അത് ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത് രേഖ്‌ാപ്പെടുത്തനമെന്നും നിര്‍ദേശം നല്‍കുന്നു പ്രവാചകന്‍ തന്നെ നമസ്കാരത്തിലും മറ്റും പാരായണം ച്യ്യുകയും അതെ ക്രമത്തില്‍ സഹാബികള്‍ അത് മനപ്പാഠമാക്കുകയും ചെയ്യും അത് കൊണ്ട് തന്നെ ഖുര്‍ആന്‍ അവതരണം കഴിയുന്നതോടു കൂടെ തന്നെ ക്രോഡീകരണവും പൂര്‍ത്തിയായി. ഖുര്‍ആന്‍റെ അവതാരകന്‍ അള്ളാഹു തന്നെ അത് അവതീര്‍ണ്ണമായ  പ്രവാചകന്റെ കയ്യാല്‍ തന്നെക്രോഡീകരിക്കപെട്ടു
അതിനാല്‍ ആര്‍ക്കും കൈകടത്താന്‍ കഴിയുമയിരുന്നില്ല അള്ളാഹു അതിനെ സംരെക്ഷിക്കുക തന്നെ ചെയ്യും

പ്രാവാചകന് ജിബ്‌രീല്‍ (അ) എല്ലാ റമദാനിലും ഖുര്‍ആന്‍ ഓതി കൊടുക്കാറുണ്ടായിരുന്നു ഇബ്നു അബ്ബസില്‍ നിന്നും അദ്ദേഹം പറഞ്ഞു നബി ജനങ്ങളില്‍ വെച്ചേറ്റവും ഉദാരനായിരുന്നു റമദാനില്‍ ജിബിരീല്‍ കണ്ടുമുട്ടുന്ന വേളയില്‍ ആണു കൂടുതല്‍ ഉദരനാവുക റമദാനിലെ എല്ലാ രാത്രികളിലും ജിബരീല്‍ നബിയെ കാണുകായും അവര്‍ ഒന്നിച്ചു ഖുര്‍ആന്‍ ഓതുകയും ചെയ്യാറുണ്ടായിരുന്നു അടിച്ചു വീശുന്ന കാറ്റിനെക്കാള്‍ നന്മകളാല്‍ ഉദാരനയിരുന്നു നബി (ബുകാരി 2981)(മുസ്ലിം4268)
അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ