2012, ജനുവരി 28, ശനിയാഴ്‌ച

എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം


എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം

بسم الله الرحمن الحيم  എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമ ചൊല്ലണം എന്നവാതം ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല മാത്രവുമല്ല ചോദിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ മാത്രമേ തെളിവായി സ്വീകാര്യവും ആവൂ
ആദ്യമായി പറയട്ടെ ശഹാദ്ദത്ത് കലിമകള്‍ ചൊല്ലിയാല്‍ മാത്രം പോര ആളുകള്‍ കേള്‍ക്കെ ഉറക്കെ പ്രക്യാപ്പിക്കണം ശഹാദത്ത് കലിമകളുടെ അര്‍ഥം, താല്പര്യം അത് ഉച്ചരിക്കുന്നതോടെ അവന്റെ ജീവിതത്തില്‍ അടിമുടി വരേണ്ട മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് ദ്രഡവിശ്വാസം ഉണ്ടായിരിക്കണം  എന്തിനു നാം സാക്ഷ്യംവഹിക്കണം റസൂല്‍ സാക്ഷ്യം വഹിചിരുന്നുവോ എന്നാണ് മറ്റൊര് സംശയം.  എന്നാല്‍ ആദ്യമായി അള്ളാഹു തന്നെ അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലാ എന്ന് സാക്ഷ്യം വഹിക്കുകയും എന്നിട്ട് അള്ളാഹു തന്നെ മലക്കുകളും അള്ളാഹു അറിവ് നല്‍കിയവരും സാക്ഷ്യം വഹിച്ചു എന്ന് ഖുര്‍ആന്‍നിലൂടെ പ്രക്യപ്പിക്കുന്നതോടെ അള്ളാഹു വിന്റെയും നബിമാരുടെയും പ്രക്യപനം ഒരൊറ്റ ആയത്തില്‍ വെക്ത്മായി {അവനല്ലാതെ ദൈവമില്ലെന്ന് അള്ളാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു അജയ്യനും അഭിജ്ഞ്നുമായ അവനല്ലാതെ ഒരു ൈദവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യംവഹിച്ചിരിക്കുന്നു 3:18}   എന്നുവെച്ചാല്‍ ആശ്ഹദുആന്‍ലായിലാഹ ഇല്ലള്ളഹ് എന്ന് ജ്ഞാനികള്‍ സാക്ഷ്യ പെടുത്തിയത്‌പോലെ നാമും സക്ഷ്യപെടുത്തണം   മുഹമ്മദ്‌ നബി സ അ റസൂല്‍ ആണെന്ന് മുസ്ലിംങ്ങള്‍ സക്ഷ്യപ്പെടുത്തെണ്ടതുണ്ടോ???? പ്രവാചകന്റെ കാലത്ത് പ്രവാചകന്റെ അടുത്ത് വന്ന് വിശ്വാസിക്കുന്നവര്‍ പ്രവാചകന്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന് പ്രക്യപിച്ചിരുന്നു ഖുര്‍ആന്‍നില്‍ നിന്ന് തന്നെ തെളിവ് വേണം എന്ന് പറയുമ്പോള്‍ പ്രവാചകര്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന പ്രക്യാപനം നടത്തുന്ന രീതി സാധാരണ ഉള്ളതിനാല്‍ മുനഫിക്കുകളും അങ്ങനെ പറഞ്ഞു റസൂലിന്റെ അടുക്കല്‍ വന്നു അത് ഖുര്‍ആന്‍ പറയുന്നത് നോക്കുക {കപടവിശ്വാസികള്‍ നിന്റെ അടുത്ത് അന്നാല്‍ അവര്‍ പറയും തീര്‍ച്ചയും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ ആണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു അല്ലാഹുവിനറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന് തീര്‍ച്ചയായും മുനഫിഖ്‌ുകള്‍ (കപടന്മാര്‍)കള്ളം പറയുന്നവരാണ് എന്ന് അള്ളാഹു സാക്ഷ്യംവഹിക്കുന്നു 63:1 }   ഈ ആയത്തിലൂടെ സാധാരണയില്‍ തന്നെ ജനങ്ങള്‍ ആശ്ഹദുഅന്ന മുഹമ്മദ്‌ റസൂലുല്ലാഹി എന്ന് പറഞ്ഞു ഇസ്ലാം സ്വീകരിച്ചിരുന്നു എന്നുമാത്രമല്ല അതിനേക്കാള്‍ ഒക്കെവലുത് അള്ളാഹു തന്നെ സാക്ഷ്യം വഹിക്കുന്നു എന്നതാകുന്നു അല്ലാഹുവും
മലക്കുകളും നബിമാരും സഹാബികളും സാക്ഷ്യംവഹിചെങ്കില്‍ നമുക്ക് എന്തുകൊണ്ട് സാക്ഷ്യം വഹിച്ചു കൂടാ

അതിനിടക്ക് ചിലര്‍ പറയുന്നത് കണ്ടു (കേട്ടു) അദേഹം ജീവിച്ചു ഇത്ര കാലമായിട്ടും അദ്ദേഹത്തിനെ കൊണ്ട് ശഹാദത്ത് കലിമ ചൊല്ലിചില്ലാ എന്ന്. മനുഷ്യകുഞ്ഞുങ്ങളെ അള്ളാഹു പുറത്തുകൊണ്ടുവരുന്നത് ശുദ്ധ പ്രക്ര്തിയില്‍ ആകുന്നു അവന്‍ ഇസ്ലാമിക ശിക്ഷണത്തില്‍ ജീവിക്കുമ്പോള്‍ മറ്റൊരു ശഹാദത്ത് ചോല്ലെണ്ടാതായി വരുന്നില്ല ഇനി അവന്‍ പരിഷ്കരിച്ച് ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍നിന്നും വെതിച്ചലിചിട്ടുണ്ടെങ്കില്‍ (ഒരു പുതിയ ചിന്താ പ്രസ്ഥാനമയി പ്രക്യപിച്ചു പണിയെടുത്തിടുണ്ടേങ്കില്‍) അവന്‍ ദീനിലേക്ക് മടങ്ങി വരുവാന്‍ കലിമ ചൊല്ലുക തന്നെ വേണം

അള്ളാഹു ആകുന്നു എല്ലാം അറിയുന്നവന്‍



അബ്ദുല്ലഹിബിനു മസ്ഊതില്‍ നിന്ന് ഞങ്ങള്‍ നബിയോടൊപ്പം നമസ്കരത്തിലയിരികെ അല്ലാഹുവിനു തന്റെ അടിമകളില്‍ നിന്ന് സമാധാനം ഉണ്ടാവട്ടെ ഇന്നയിന്ന ആളുകള്‍ക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോള്‍ റസൂല്‍ പറഞ്ഞു നീങ്ങള്‍ അല്ലാഹുവിനു സമാധാനം ഉണ്ടാവട്ടെ എന്ന് പറയരുത്‌ തീര്‍ച്ചയായും അള്ളാഹു തന്നെ യാണ്  സമാധാനം (നല്‍കുന്നവന്‍ )മറിച്ച് നിങ്ങള്‍ ഇപ്രകാരം പറയുക  എല്ലാ അഭിവാദ്യങ്ങളും നമസ്കാരങ്ങളും നല്ല കാര്യങ്ങളും അല്ലഹുവില്‍നിന്നുള്ള സമാധാനവും അനുഗ്രഹാശിസ്സുകളും കാരുന്ന്യവും താങ്കളില്‍ വര്ഷിക്കട്ടെ നമ്മിലും സജ്ജനങ്ങളായ അല്ലാഹുവിന്‍റെ ദാസ്സന്മാരിലും ശാന്തി യുണ്ടാവട്ടെ (നിങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആ പ്രാര്‍ത്ഥന ആകാശത്തിലുള്ളതും ആകാശ ഭൂമിക്കിടയില്‍ ഉള്ള എല്ലാ അടിമകള്‍ക്കുമായിരികും --- അള്ളാഹു അല്ലാതെ വേറെ ഒരു ഇലഹ് ഇല്ലാ എന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും അടിമയുമാനെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നും കൂടി പറയേണ്ടതാന്നു ശേഷം തനിക്ക് കൂടതല്‍ ഇഷ്ട പെട്ട പ്രാര്‍ത്ഥന അവര്‍ തിരഞ്ഞെടുത്തു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ എന്നും റസൂല്‍ അരുളുക യുണ്ടായി (ബുഖ്‌ാരി)
അബുല്ലഹി ഇബ്നു ഉമ്മര്‍ (ര) പറഞ്ഞു റസൂല്‍ (സ) പറയുന്നത് കേട്ടു ഇസ്ലാം അഞ്ചു കാര്യത്ത്തിന്മേല്‍ ആകുന്നു പടുത്തുയര്‍ത്തിയത് അള്ളാഹു അല്ലാതെ ഒരു ഇലാഹു ഇല്ലെന്നും മുഹമ്മദ്(സ അ) അല്ലാഹുവിന്റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുക നെമസ്കാരം നിലനിര്‍ത്തുക സാകത്തു നല്‍കുകയും ഹജ്ജും റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ടിക്കുകയും ചെയ്യുക  (ബുഖ്‌ാരി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ