2012, ജനുവരി 24, ചൊവ്വാഴ്ച

നിസ്ക്കാരം الصلواة


നിസ്ക്കാരം الصلواة

بسم الله الرحمن الرحيم     നിസ്ക്കാരം  الصلواة  പ്രവാവാചകന് പ്രബോധനം നടത്തുമ്പോള്‍ നിസ്ക്കാരം എന്നത് ആര്‍ക്കും സംശയമില്ലത്ത ഒരു ആരാധന ആയിരുന്നു തവാഫ് പോലെ അറബികളുടെ ഇടയില്‍ വളരെ വെക്തം.  എന്നാല്‍ ഇന്ന് കേരള ക്കരയില്‍ നിസ്കാരം വര്‍ണിക്കാന്‍ കഴിയാത്ത ഒന്നായി ഏതാനും ആളുകള്‍ക്ക് മാറിയിരിക്കുന്നു ഇബ്രാഹീം അ സ ന്റെ മില്ലത്തില്‍നിര്‍വഹിച് പോന്നിരുന്നതാകുന്നു നിസ്കാരവും തവാഫും ലുഖ്‌മാന്‍ അ സ തന്‍റെ മകനോട് നിസ്കരിക്കാന്‍ പറയുന്നതും ഖുര്‍ആന്‍ പ്രതിവാതിക്കുന്നുണ്ട് ലുക്മാനുല്‍ ഹകീമിന്റെ പഠനങ്ങളും ഇബ്രാഹീം അ സ പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനയും (14:37-40) ഇസ്മയില്‍അ സ ഉപദേശം (19:55) ആജനത കാത്ത് സൂക്ഷിചിരുന്നു അതായിരുന്നു ഇസ്രാഅ് നു മുന്പ് നബിയും സഹാബി മാരും നിസ്കരിച്ചിരുന്ന രീതി (രണ്ടു റകാഅത്ത്) ചില ഹദീസ്‌ വിരോധികള്‍ ഇസ്രാഹു പോലും അംഗീകരിക്കുന്നില്ല സൂറത്ത് 17:1  ല്‍ വെക്തമാക്കുന്നതും പ്രശസ്ഥവുമായ ആ സംഭവം പോലും നിഷേധിക്കുമ്പോള്‍ എങ്ങനെ ഈ കാര്യം ബോദ്യപ്പെടുത്തും –ഒറ്റക്ക് പലപ്പോഴായി നിശ്ചിത എണ്ണം ഇല്ലാതെ നിര്‍വഹിച്ചു പോന്ന ഈ ആരാധന മിഹരജിന്റെ അന്ന് നിര്‍ബന്ത മാക്കുകയാണ് ഉണ്ടായത്‌ അതിനാല്‍ തന്നെ അതിന്‍റെ രൂപത്തെ സംബന്തിച്ചു തവാഫിനെപറ്റി തര്‍ക്കം ഇല്ലാത്തത് പോലെ തര്‍ക്കം ഇല്ലായിരുന്നു ഇന്നും ഏതാനും പേര്‍ക്ക് ഒഴിച്ചു ആരും തര്‍കിക്കുകയോ സംശയിക്കുകയോ ചെയ്യുന്നില്ല

ഒരാള്‍ അല്ലാഹുവില്‍ വിശ്വാശിച്ച്മുസ്ലിമാകുന്നതോടെ ആദ്യമായി അവന്‍റെ മേല്‍ നിര്‍ബന്ത മാകുന്ന കരൃമാണ് നിസ്കാരം – നിസ്കാരത്തെ പരാമര്ഷിക്കുന്നിടത്ത് ويقييمون الصلوة   واقيمو االصلوة  എന്നൊക്കെ പറഞ്ഞിരിക്കുന്നു നിസ്കാരം അനുഷ്ടികേണ്ട വിധത്തില്‍ അനുഷ്ടിക്കുക എന്നാണ് അതിനെ മനസ്സിലകെണ്ടത് അപ്പോള്‍ അതിന്‍റെ പൂര്ണഅര്‍ത്ഥത്തില്‍ നിലനിര്‍ത്താന്‍ പള്ളിയും അതോടനുബന്തിച്ചവയും നിസ്കരിക്കുന്നവരും ഉണ്ടാവുകയും നിസ്കാരം ജമാഅത്തായി യഥാവിധി നിലനിര്‍ത്തുകയും ചെയ്യുമ്പോഴേ ഇഖ്‌ാമത്തു സ്വലാത്ത്  ആയിതീരുകയുള്ളു  
ഒരു മഹല്ലില്‍ നിസ്കാരം നിലനിര്‍ത്തുമ്പോള്‍ എല്ലാവരും നിസ്കരിക്കുകയും അന്യോന്യം ബന്തം സ്ഥപ്പിക്കുകയും സാഹോദര്യം നിലവില്‍ വരികയും അല്ലാഹുവിന്റെ സഹായം തേടുക (2;45) അല്ലഹുവിങ്കലുള്ള പ്രതിഫലം (2:110) സൂക്ഷമത ഉണ്ടാവുക (2:177)  സൂക്ഷതയോടെയും ഖ്ശൂഅ്വോടെയും  നിസ്കാരം നിര്‍വഹിക്കുക (2:238) നിസ്കരിക്കുന്നവര്ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലം ഉണ്ട് അവര്‍ ഭയപ്പെടേണ്ട ദുഖിക്കേണ്ടതും ഇല്ല (2:277) നിസ്കാരം
നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിശ്ചയിക്കപെട്ട ഒരു നിര്‍ബന്ത്‌ ബദ്യതയാവുന്നു (4:103)  സത്യവിശ്വാസികള്‍ മിത്രങ്ങള്‍ (5:55)മിത്രങ്ങള്‍ ആവും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കും (9:71) നിസ്കാരം ഉപേക്ഷിചാല്‍ (19:59) കുടുംബതോട് നിസ്കരിക്കാന്‍ കല്പിക്കുക ( )നിസ്കാരം നീചൃത്തിയെയും നിഷിത്കര്‍മത്തെയും തടയും(29:45)  ഇത്രയും മഹത്തായ ഒരു കര്‍മം ഒരിക്കലും വിശദീകരിക്ക പെടാതിരിക്കുകഅല്ല ഉണ്ടായത്‌ മറിച്ച് വളരെ സുപരിചിത മയതിനാല്‍ വിശദീകരണം ആവശ്യമില്ലാതെ പോയതാകുന്നു

മാത്രവുമല്ല നിസ്കാരത്തിന്റെ റകഅത്ത്, എണ്ണം, സമയം, നിസ്കരത്തില്‍ ചൊല്ലുന്നത്, അടക്കം, ഒതുക്കം, രൂപം, വസ്ത്ര, സ്ഥലം, ശുദ്ധി, എന്നിത്യതികര്യങ്ങള്‍ എല്ലാം പ്രവാചക ചര്യയില്‍ വളരെ വെക്തമാകുന്നു ആവശ്യമെന്കില്‍ അവ ചുരുക്കി പറയുകയും ആവാം

ഒരു ചെറിയ പോസ്റ്റ്‌ ആയതിനാല്‍ ഒരു ഹദീസ്‌ മാത്രം ഇവിടെ ചേര്‍ക്കാം { അബുഹുൈമദിസ്സാഇദിയില്‍ നിന്ന് റസൂലിന്റെ നെമാസ്കരത്തെ കുറിച്ച് നിങ്ങളില്‍ വെച്ച് നന്നായി ഓര്‍ക്കുന്ന ആളാണ് ഞാന്‍ ഇപ്രകാരം അദ്ദേഹം നമസ്കരിക്കുന്നതായി ഞാന്‍ കണ്ടത്‌ റസൂല്‍ തക്ബീര്‍ ചൊല്ലുമ്പോള്‍ രണ്ടു കൈപടങ്ങള്‍ ചുമലിന്റെനേരെ ഉയര്‍ത്തുകയും രുകൂയില്‍ തന്‍റെ രണ്ടു കൈപടങ്ങള്‍ കാല്‍മുട്ടുകളില്‍ വെക്കുകയും ചെയ്യും തുടര്‍ന്ന് നബി തന്‍റെ മുതുക് ശരിക്കും കുനിച്ചുകൊണ്ട് നില്‍ക്കും (എന്നാല്‍ വളച്ചുകൊണ്ടാല്ല) ശേഷം റുകൂയില്‍നിന്നും തലയുയര്ത്തിയാല്‍ എല്ലാ സന്ധികളും അതിന്റെ സ്ഥാനത്ത് തിരിച്ച് ചോല്ലുംവിധം റസൂല്‍ നിവര്‍ന്നു നില്‍ക്കും സുജൂദ്‌ ചെയ്യുമ്പോള്‍ റസൂല്‍ രണ്ടു കൈകളും ഭുമിയില്‍ വെക്കും കൈവിരലുകള്‍ പൂര്‍ണ്ണമായും പരത്തിവെക്കുകയുമില്ല ചുരുട്ടിവേക്കുകയുമില്ല അപ്പോള്‍ അദ്ദേഹത്തിന്റെ ഇരുപതങ്ങളിലെയും വിരലുകളുടെ അറ്റങ്ങള്‍ ഖിബിലയുടെ നേരെ യായിരിക്കും പിന്നിട് രണ്ടു രകാഅത്ത് നമസ്കാരത്തിനു ശേഷം ഇരുന്നാല്‍ (അത്തഹിയ്യതിനുവേണ്ടി) ഇടത്തെ പാദത്തിന്മേല്‍ ഇരിക്കുകയും വലത്തെ പാദം കുത്തി നിറുത്തുകയും ചെയ്യും അവസാനത്തെ രകാഅത്തില്‍ (അത്തഹിയ്യതിനുവേണ്ടി) ഇരുന്നാല്‍ ഇടത്തെ പാദം വലത്തോട്ട് തള്ളി വെയ്ക്കുകയും മറ്റെപാദം കുത്തിനിരുത്തുകയും ചെയ്യും എന്നിട്ട് ചന്തി ഊന്നികൊണ്ടിരിക്കും (ബുഖ്‌ാരി)
നെമ്സ്കാരം ഒരു കര്‍മം മാത്രമാകുന്നു അത് തലകുത്തിമാറിച്ചില്‍ അല്ലാ എന്ന് വാദിക്കുന്നവര്‍ നിസ്കാരത്തിന്റെ രൂപം പ്രവാചകനില്‍ നിന്നും പഠിക്കണം റുകൂഅ്, സുജൂത് ഖിയാമം എന്നിവ ഉള്കൊളുന്നതാകുന്നു
നിസ്കാരം ഉളുഎടുത്തു കൊണ്ടും (5:06) ഭുദ്ധി സ്സ്തിരത യോടെയും (4:43)കാര്യാ ഗൌരവതെടുകുടെയും കളിതമാശയായി എടുക്കാതെയും (5:58) ശുദ്ധിയോടെയും ഖിബിലക്ക് മുന്നിട്ടുമായിരിക്കണം നെമസ്കാരത്തിന് നില്കെണ്ടത് നെമസ്കാരം നിര്‍ണിത സമയങ്ങളില്‍ നിശ്ചയിക്കപെട്ടിരിക്കുന്നു പകലിന്‍റെ രണ്ടു അറ്റങ്ങളിലും (സുബഹി, അസര്‍) രാത്രിയില്‍ ആദ്യയമാങ്ങളിലും (മഗരിബ്, ഇഷാ)(11:114) സൂര്യന്‍ (ആകാശമദ്യത്തിന്‍ നിന്നും) തെറ്റിയത് മുതല്‍ (17:78)  ആകുന്നു നെമസ്കാരസമയങ്ങള്‍  യാത്രയില്‍ ചുരുക്കി നിസ്കരിക്കാം (4:101) യുദ്ധത്തില്‍ പോലും നെമസ്കാരം ഒഴിവാക്കാന്‍ പാടില്ല ആയുധദാരികളായി എങ്ങനെ നിസ്കരിക്കാം എന്ന്ഖുര്‍ആന്‍ സൂചിപ്പിക്കുന്നു (4:102)  തീര്‍ച്ച യും നിസ്കാരം ഒരു പ്രതേക കര്‍മം തന്നെ യാകുന്നു ഏകദേശ രൂപം ഖുര്‍ആന്‍ ഇപ്പ്രകാരം വെക്ത മാക്കുന്നു

അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ നിസ്കാരം നിലരുത്തുന്നവില്‍ ഉള്പെടുത്തട്ടെ അക്രമികളില്‍ അല്ല തര്കിക്കുന്നവരിലും അല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ