2012, ജനുവരി 2, തിങ്കളാഴ്‌ച

ഇന്നത്തെ ചിന്ത, പ്രവര്‍ത്തനം മുന്നേറ്റം


ഇന്നത്തെ ചിന്ത, പ്രവര്‍ത്തനം മുന്നേറ്റം

ഇസ്ലാം ആവിര്‍ഭവിച്ചപ്പോള്‍ ഡെമോക്രിസമോ സോഷ്യലിസമോ ക്യാപിറ്റലിസമോ കമ്മ്യുന്നിസമോ ഉണ്ടായിരുന്നില്ല. പില്കാലങ്ങളില്‍ നിലനിന്നിരുന്ന ഇസ്ലാമിക ഖിലാഫത്ത് നഷ്ടപെട്ടപ്പോള്‍ മേല്പറഞ്ഞ പുതിയ ഇസ്സങ്ങള്‍ മുസ്ലിം മനസ്സുകളിലേക്ക് ചേക്കേറി ചിലരെല്ലാം ഈ ഇസ്സങ്ങളെ മുസ്ലിം മനസ്സുകളിലും രാഷ്ട്രങ്ങളിലും കെട്ടിയിടാനും വളര്‍ത്താനും ശ്രമിച്ചു. ഇസ്ലാമിനെ അതിന്‍റെ തനതായ രൂപത്തില്‍ നില്നില്‍ക്കണമെന്നാഗ്രഹിച്ച പണ്ഡിതന്മാരും പ്രമാണിമാരും ഇരുന്നുചിന്തിച്ചതിന്റെ ഫലമായി പലനാടുകളിലും ഒരേ ആശയത്തില്‍ പലപേരുകളിലായി സംഘടനകള്‍ രൂപംകൊണ്ടു പ്രവര്‍ത്തിച്ചു പൂത്തുലഞ്ഞു മേല്പറഞ്ഞ ഒരു ഇസ്സത്തെയും അംഗികരികാതെ തന്നെ.

ഇന്ത്യയിലും പ്രവര്‍ത്തിക്കുകയും രാഷ്ട്രത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര്യം ഉപയോഗപെടുത്തിയും പ്രവര്‍ത്തനത്തിനായി ഭരണഘടനയുടെ നിയമാവലി ധിക്കരിക്കാതെയും മുസ്ലിംങ്ങളുടെ മാത്രമല്ലാതെ മൊത്തം ജനതയുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതയുള്ള , അഴിമതിരഹിതമായ ധാര്മികമുല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഒരു ഭരണം സ്ഥാപിക്കുക,-- സ്ഥാപിക്കുവാന്‍ സഹകരിക്കുക എന്നലെക്ഷൃാത്തില്‍ ഒരു സംഘം മുന്നോട്ടു വന്നത് തെറ്റാണോ ? എന്നാല്‍ അത് ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ആയത്  മാത്രം എങ്ങനെ തെറ്റാവും ?

യുഗപുരുഷന്മാരാല് ലോകതങ്ങോളമിങ്ങോളം നിയോഗിക്കപെട്ട  അതെ ഉത്തരവതിത്തം തന്നെ യാകുന്നു ജനങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്ന സാമ്പത്തിക ച്ചുഷന്നത്തിന്റെയും അരാജകത്വത്തിന്റെയും അധാര്മികതയുടെയും അഴിമതിയുടെയും നീരാളിപ്പിടുത്തത്തില്‍ നിന്നും രാജ്യത്തെയും രാജ്യനിവസികളെയും രേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ പ്രസ്ഥാനം.

ഈ ഉത്തരവാദിത്ത നിര്‍വ്ഹണത്തിനു മുബില്‍ തടസ്സം സൃഷ്ടിക്കാതെ സഹകരിക്കണം എന്നവശ്യപ്പെടുന്നതോടെ ഒരു ഇസ്സങ്ങലോടും രാജിയായിട്ടിലാ എന്നുമാത്രമല്ല (തൌഹീദ്  രിസാലത്ത്  ആഖിറത്ത് എന്നിവയുടെമേല്‍ ഉട്ടിയുറപ്പിക്ക്പെട്ട രാഷ്ട്രീയ വെവസ്ത) ഇന്ത്യന്‍ ഭരണഘടന അനുശാസീക്കുന്ന രീതിയില്‍ സമാധാനത്തോടെ പ്രവര്‍ത്തിച്ചു മുന്നേറുക തന്നെ ചെയ്യും  ---- എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ